Preserve Tomato For Long Time : തക്കാളിക്ക് ദിനംപ്രതി വില വർധിച്ചുവരുന്ന സാഹചര്യത്തിൽ അവ കേടാകാതെ എങ്ങനെ സൂക്ഷിക്കാൻ സാധിക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക ആളുകളും. വിലക്കുറവുള്ള സമയത്ത് ഒരുപാട് തക്കാളി വീട്ടിൽ വാങ്ങിക്കൊണ്ടു വന്നാൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം അത് പെട്ടെന്ന് കേടായി പോകുന്നു എന്നതായിരിക്കും. എന്നാൽ ഒട്ടും കേടാകാതെ തക്കാളി എങ്ങനെ കൂടുതൽ കാലം ഫ്രഷ് ആയി തന്നെ സൂക്ഷിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
തക്കാളി ഏത് രീതിയിൽ സൂക്ഷിക്കുന്നതിന് മുമ്പായും ചെയ്യേണ്ട ഒരു കാര്യമാണ് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക എന്നത്. അതിനായി ഒരു വലിയ പാത്രത്തിൽ വെള്ളമൊഴിച്ച് അതിലേക്ക് വിനാഗിരി കൂടി ചേർത്ത് തക്കാളി ഇട്ടു കൊടുക്കുക. ഈയൊരു വെള്ളത്തിൽ കുറച്ചുനേരം തക്കാളി കിടന്നതിനു ശേഷം എടുത്ത് മാറ്റി നല്ല വെള്ളത്തിൽ ഒരു വട്ടം കൂടി കഴുകിയെടുക്കുക. ശേഷം ഒരു ടവൽ ഉപയോഗിച്ച് തക്കാളി നന്നായി തുടച്ചശേഷം ഓരോ തക്കാളിയായി പേപ്പറിൽ പൊതിഞ്ഞ് ഒരു ട്രേയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.
മറ്റൊരു രീതി ഒരു ട്രേയുടെ അടിഭാഗത്ത് പേപ്പർ വിരിച്ചതിനു ശേഷം അല്പം ഉപ്പ് ഇട്ടു കൊടുക്കുക. അതിന് ശേഷം തക്കാളിയുടെ തണ്ട് ഉപ്പിലേക്ക് വരുന്ന രീതിയിൽ വച്ചുകൊടുക്കുക. ഇങ്ങനെ സൂക്ഷിച്ചാലും തക്കാളി കൂടുതൽ ദിവസം കേടാകാതെ വയ്ക്കാൻ സാധിക്കും. മറ്റൊരു രീതി തക്കാളിയുടെ മുകൾഭാഗത്ത് കത്തി ഉപയോഗിച്ച് വരയിട്ടു കൊടുക്കുക. അതിനുശേഷം എയർ ടൈറ്റ് ആയ ഒരു കവറിൽ ഇട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.
തക്കാളി പൾപ്പ് രൂപത്തിൽ സൂക്ഷിക്കാൻ താല്പര്യമുള്ളവർക്ക് അരച്ചശേഷം ഒട്ടും നനവില്ലാത്ത കുപ്പിയിൽ വേണമെങ്കിലും സൂക്ഷിക്കാവുന്നതാണ്. തക്കാളി അരയ്ക്കുന്ന സമയത്ത് അല്പം ഉപ്പു കൂടി ചേർത്തു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മറ്റൊരു രീതി തക്കാളി വെള്ളത്തിൽ ഇട്ട് തിളപ്പിച്ച ശേഷം അരച്ചെടുക്കുക. ചൂടാറിയ ശേഷം ഒരു കണ്ടെയ്നറിൽ ഒഴിച്ച് സൂക്ഷിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Preserve Tomato For Long Time Video Credit : Resmees Curry World
Preserve Tomato For Long Time
- Canning (Boiling Water Bath or Pressure Canning)
- Freezing
- Drying (Dehydrating or Sun Drying)
- Making Tomato Paste or Sauce and Preserving
- Fermenting