Puttu Without Puttu Maker : ഇനി പുട്ടുകുറ്റി വേണ്ട! പുട്ടു കുറ്റി ഇല്ലാതെ തന്നെ അതേ ഷേപ്പിൽ പുട്ട് ഉണ്ടാക്കാം; ഇനി ഒറ്റയടിക്ക് കുറേ കുറ്റി പുട്ട് തയ്യാർ. മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് പുട്ട്. എന്നാൽ വിദേശ രാജ്യങ്ങളിലും മറ്റും പോകുന്നവർക്ക് പുട്ടുകുറ്റി കൊണ്ടുപോകാൻ സാധിക്കണമെന്നില്ല.
അത്തരം സാഹചര്യങ്ങളിൽ പുട്ടുകുറ്റി ഇല്ലാതെ എങ്ങനെ നല്ല സോഫ്റ്റ് പുട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി എല്ലാവരും പുട്ടുപൊടി പൊടിച്ച് വച്ചതായിരിക്കും പുട്ട് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. എന്നാൽ പുട്ടുപൊടി ഇല്ലെങ്കിലും വളരെ എളുപ്പത്തിൽ അത് ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനായി ഒരു കപ്പ് അളവിൽ തരിയില്ലാത്ത അരിപ്പൊടിയും, അതിലേക്ക് ഒരു കപ്പ് അളവിൽ ചോറും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
ശേഷം ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒന്ന് കറക്കി എടുക്കുക. ഇപ്പോൾ പുട്ടുപൊടിയുടെ അതേ കൺസിസ്റ്റൻസിയിൽ ഉള്ള പൊടി ലഭിക്കുന്നതാണ്. ശേഷം ആവശ്യത്തിന് ഉപ്പും, തേങ്ങയും കൂടി ചേർത്ത് പൊടി മാറ്റി വെക്കാവുന്നതാണ്. ഇനി അത്യാവശ്യവും വലിപ്പമുള്ള ഒരു കുടുക്ക പാത്രം എടുത്ത് അതിന്റെ അര പാത്രം അളവിൽ വെള്ളം ഒഴിച്ച് കൊടുക്കുക. അതിന്റെ മുകളിലേക്ക് നല്ല വൃത്തിയുള്ള ഒരു വെള്ളത്തുണി കെട്ടിക്കൊടുക്കുക.
ശേഷം സ്റ്റവ് ഓൺ ചെയ്ത് അതിൽ നിന്നും ആവി വരാനായി കാത്തു നിൽക്കുക. പാത്രത്തിൽ നിന്നും നന്നായി ആവി വന്നു തുടങ്ങുമ്പോൾ നേരത്തെ തയ്യാറാക്കി വെച്ച പുട്ടുപൊടി തുണിയുടെ മുകളിൽ ആയി ഇട്ടു കൊടുക്കാവുന്നതാണ്. കുറച്ചുനേരം ആവി കയറുമ്പോൾ തന്നെ പുട്ട് റെഡിയാവുന്നതാണ്. നല്ല ചൂട് കടലക്കറിയോടൊപ്പം ഈ സോഫ്റ്റ് പുട്ട് സെർവ് ചെയ്യാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായി വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ. Video Credit : Malappuram Thatha Vlogs by Ayishu