Ragi Cherupayar Mulapichath Health Benefits
| |

റാഗിയും ചെറുപയറും ഇതുപോലെ മുളപ്പിച്ച് കഴിക്കൂ; മുടികൊഴിച്ചിൽ മാറും, കാഴ്ച ശക്തിയും നിറവും വർധിക്കും | Ragi Cherupayar Mulapichath Health Benefits

Ragi Cherupayar Mulapichath Health Benefits : ബ്രേക്ഫാസ്റ്റിനായി അരി ഉപയോഗിച്ചുള്ള പലഹാരങ്ങൾ ആയിരിക്കും മിക്ക വീടുകളിലും തയ്യാറാക്കുന്നത്. എന്നാൽ സ്ഥിരമായി ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിച്ച് മടുത്ത വർക്ക് തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന ഹെൽത്തി ബ്രേക്ഫാസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. റാഗി, ചെറുപയർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ധാരാളം പോഷക ഗുണങ്ങൾ ശരീരത്തിന് ലഭിക്കുന്നതാണ്.

എന്നാൽ റാഗി സാധാരണ രീതിയിൽ ഉണ്ടാക്കുമ്പോൾ ചെറിയ രീതിയിൽ കയപ്പ് ഉണ്ടാകാറുണ്ട്. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണ് റാഗി ചെറുപയർ എന്നിവ മുളപ്പിച്ച് ഉണ്ടാക്കുന്ന ദോശ. അതിനായി ആദ്യം തന്നെ റാഗിയും ചെറുപയറും നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുത്ത ശേഷം മുളപ്പിച്ച് എടുക്കേണ്ടതുണ്ട്. മുളപ്പിക്കുന്നതിന് മുൻപായി കുറഞ്ഞത് 6 മണിക്കൂറെങ്കിലും ഇവ രണ്ടും വെള്ളത്തിൽ കുതിരാനായി ഇട്ടു വയ്ക്കേണ്ടതുണ്ട്. ചെറുപയർ മുളപ്പിക്കാനായി എടുക്കുമ്പോൾ അതോടൊപ്പം കുറച്ച് ഉലുവ കൂടി ഇട്ടു വയ്ക്കാവുന്നതാണ്. ഇത്തരത്തിൽ കുതിർത്തെടുത്ത ചെറുപയറും,റാഗിയും ഒരു നനവുള്ള തുണി ഉപയോഗിച്ച് അടച്ച് 24 മണിക്കൂർ വയ്ക്കണം.

പിറ്റേദിവസം ഇവ തുറന്നു നോക്കുമ്പോൾ നന്നായി മുളച്ച് വന്നിട്ടുണ്ടാകും. അതിനുശേഷം ഇവയിൽ നിന്നും പകുതി അളവിൽ രണ്ടും എടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ഇതിലേക്ക് ഇഞ്ചി, ചെറിയ ഉള്ളി, ജീരകം, പച്ചമുളക്, കറിവേപ്പില കായം, ഉപ്പ് എന്നിവ കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ടിലേക്ക് ഒരു പിടി അളവിൽ അരിപ്പൊടി കൂടി ചേർത്ത് കൊടുക്കാവുന്നതാണ്.

ദോശക്കല്ല് അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കരണ്ടി അളവിൽ മാവൊഴിച്ച് കൊടുക്കാവുന്നതാണ്. ദോശ നന്നായി വെന്തു തുടങ്ങുമ്പോൾ മുകളിൽ അല്പം നെയ്യ് കൂടി തൂവി കൊടുക്കാം. ദോശയുടെ രണ്ടുവശവും കൃസ്പ്പായി കഴിഞ്ഞാൽ ചട്നിയോടൊപ്പം സെർവ് ചെയ്യാവുന്നതാണ്. ചെറുപയറും, റാഗിയും ഉപയോഗിച്ച് ഉണ്ടാക്കാവുന്ന കൂടുതൽ വിഭവങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Ragi Cherupayar Mulapichath Health Benefits Video Credit : BeQuick Recipes

Ragi Cherupayar Mulapichath Health Benefits

Also Read : കാഴ്ച്ച ശക്തിക്കും രക്തം കൂടാനും ഇത് മാത്രം മതി; 1 സ്പൂൺ റാഗി ചെറുപയർ ചേർത്ത് കഴിച്ചാൽ; ക്ഷീണം മാറ്റി സൗന്ദര്യവും നിറവും വർധിപ്പിക്കും ഹെൽത്തി റെസിപ്പി | Ragi Cherupayar Weight Loss Breakfast Recipe

Advertisement