Ragi Fenugreek Benefits : ഷുഗർ, കൊളസ്ട്രോൾ പോലുള്ള ജീവിതചര്യ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അതിനായി സ്ഥിരമായി മരുന്നു വാങ്ങി കഴിക്കുക എന്നത് അത്ര ശരിയായ കാര്യമല്ല. അതുകൊണ്ടു തന്നെ ഭക്ഷണരീതിയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവന്നാൽ ഇത്തരം അസുഖങ്ങളെ മരുന്ന് കഴിക്കാതെ തന്നെ വരുതിയിൽ നിർത്താനായി സാധിക്കും. അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു ബ്രേക്ഫാസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ ഉഴുന്ന്, അരക്കപ്പ് അളവിൽ റാഗി, അരക്കപ്പ് അളവിൽ കടല, ചെറിയ ഉള്ളി നാലെണ്ണം, ഇഞ്ചി ഒരു ചെറിയ കഷണം, കറിവേപ്പില, ഒരു സ്പൂൺ ജീരകം, കാൽ ടീസ്പൂൺ ഉലുവ, ഉപ്പ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഉഴുന്ന് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം 6 മണിക്കൂർ കുതിരാനായി വയ്ക്കാം.
ഉഴുന്ന് കുതിരാനായി വെക്കുമ്പോൾ ഫ്രിഡ്ജിലാണ് വയ്ക്കുന്നത് എങ്കിൽ മാവ് ചൂടാകുന്നത് ഒഴിവാക്കാനായി സാധിക്കും. ഉഴുന്നിനോടൊപ്പം തന്നെ ഉലുവ കൂടി ചേർത്ത് കുതിരാനായി ഇടാവുന്നതാണ്. അതുപോലെ റാഗിയും, കടലയും കൂടി ഈയൊരു രീതിയിൽ കഴുകി വൃത്തിയാക്കി കുതിരാനായി ഇടുക. ഇവയെല്ലാം നന്നായി കുതിർന്നു വന്നു കഴിഞ്ഞാൽ മാവ് അരച്ചെടുക്കണം. ആദ്യം ഉഴുന്നും ഉലുവയും അത് കുതിർത്താനായി വെച്ച വെള്ളം ഉപയോഗിച്ച് തന്നെ നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
അതിനുശേഷം കടലയും, റാഗിയും ബാക്കി ചേരുവകളും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഉഴുന്നിനോടൊപ്പം അരച്ചു വച്ച മുളക് കൂടി ചേർത്ത് 10 മിനിറ്റ് നേരം കൈ വച്ച് നന്നായി ഇളക്കുക. ശേഷം മാവ് പുളിപ്പിക്കാനായി എട്ടു മണിക്കൂർ വയ്ക്കാവുന്നതാണ്. മാവ് നന്നായി പുളിച്ച് പൊന്തിവന്ന് കഴിഞ്ഞാൽ ഒരു ഇഡ്ഡലിത്തട്ടിൽ വെള്ളമൊഴിച്ച് ആവി കയറ്റാനായി വയ്ക്കുക. ആവി വന്നു തുടങ്ങുമ്പോൾ മാവ് അതിലേക്ക് ഒഴിച്ച് അടച്ചു വെച്ച് 10 മിനിറ്റ് നേരം വേവിച്ചെടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ അതേസമയം ഒരുപാട് ഹെൽത്ത് ഗുണങ്ങൾ ഉള്ള ഇഡലി റെഡിയായി കഴിഞ്ഞു. ഈയൊരു മാവ് ഉപയോഗിച്ച് തന്നെ ദോശയും തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Ragi Fenugreek Benefits Credit : Ayisha’s Dream world