ഒരു സ്‌പൂൺ റാഗി ഇതുപോലെ കഴിച്ചാൽ മതി; ഒരാഴ്ച്ച കൊണ്ട് വണ്ണവും വയറും കുറയും, ക്ഷീണം മാറ്റി സൗന്ദര്യവും നിറവും വർദ്ധിക്കും | Ragi Healthy Drink Recipe

Ragi Healthy Drink Recipe : വണ്ണം കുറയ്ക്കാനും ഷുഗറും പ്രഷറും കൺട്രോൾ ചെയ്യുന്നതിനും രക്തം കൂട്ടുന്നതിനും തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണകരമായ ധാരാളം ആരോഗ്യഗുണങ്ങളടങ്ങിയ ഒന്നാണ് റാഗി. ഇതിൽ ധാരാളം ഫൈബറും പ്രോട്ടീനും അയേണും കാൽസ്യവും ആന്റി ഓക്സിഡന്റുകളുമെല്ലാം അടങ്ങിയിയിട്ടുണ്ട്. വണ്ണം കുറയ്ക്കണമെന്നുള്ളവർക്ക് രാവിലെ വെറും വയറ്റിലും കുട്ടികൾക്ക് സ്കൂൾ വിട്ടുവരുന്ന സമയത്തുമൊക്കെ തയ്യാറാക്കി കൊടുക്കാവുന്ന ഒന്നാണിത്. റാഗി ഉപയോഗിച്ച് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് ഡ്രിങ്ക് പരിചയപ്പെടാം.

ആദ്യമായി ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ റാഗി പൊടിയും അര ഗ്ലാസ് വെള്ളവും കൂടെ ചേർത്ത് ഒട്ടും കട്ടകളില്ലാതെ മിക്സ് ചെയ്തെടുക്കണം. അടുത്തതായി ഒരു പാനിൽ ഒന്നര ഗ്ലാസ് വെള്ളമൊഴിച്ച് ചൂടായി വരുമ്പോൾ ഇതിലേക്ക് മിക്സ് ചെയ്തു വെച്ച റാഗി കൂടെ ചേർത്ത് കൈവിടാതെ ഇളക്കിയെടുക്കണം. ഇത് തിളച്ചു വരുമ്പോൾ വീണ്ടും മൂന്നോ നാലോ മിനിറ്റ് സമയം നല്ലപോലെ ഇളക്കി കുറുക്കി വേവിച്ചെടുക്കണം.

ഇത് അടുപ്പിൽ നിന്നും മാറ്റി ചൂടാറി വരുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് അതിലേക്ക് രണ്ട് ഏലക്ക തൊലി കളഞ്ഞെടുത്തതും ഒരു പകുതി ക്യാരറ്റ് ചെറുതായി അരിഞ്ഞെടുത്തതും ഒരു ചെറിയ ബീറ്റ്റൂട്ടിന്റെ പകുതി ചെറുതായി അരിഞ്ഞെടുത്തതും ആറോ ഏഴോ അണ്ടിപ്പരിപ്പും ഒരു ഗ്ലാസ് തിളപ്പിച്ചാറിയ പാലും കൂടെ ചേർത്ത് നന്നായി അരച്ചെടുക്കണം. കുറച്ച് ചിയാ സീട് കൂടെ ചേർക്കാം. വളരെ രുചികരവും ആരോഗ്യകരവുമായ ബ്രേക്ക്ഫാസ്റ്റ് ഡ്രിങ്ക് നിങ്ങളും തയ്യാറാക്കൂ.

ക്യാരറ്റ് ദിവസേന കഴിക്കുന്നത് നമ്മുടെ തൊലിക്കും കണ്ണിനുമെല്ലാം വളരെ നല്ലതാണ്. ബീറ്റ്‌റൂട്ടിൽ ധാരാളം അയൺ അടങ്ങിയിട്ടുള്ളത്‌ കൊണ്ടുതന്നെ രക്തക്കുറവുള്ളവർക്ക് കഴിക്കാൻ വളരെ ഗുണകരമാണ്. കാൻസറിനെ വരെ പ്രതിരോധിക്കാനുള്ള കഴിവും ഇതിനുണ്ട്. ഇതിലേക്ക് ബദാമോ മറ്റ് നട്സുകളോ ചേർക്കാവുന്നതാണ്. അതുപോലെ പശുവിൻ പാലിനു പകരം ബദാം മിൽക്കോ തേങ്ങാപ്പാലോ ചേർക്കാവുന്നതാണ്. കുട്ടികൾക്കൊക്കെ കുറച്ചുകൂടെ മധുരം ആവശ്യമെങ്കിൽ രണ്ടോ മൂന്നോ ഈത്തപ്പഴവും അൽപ്പം ബൂസ്റ്റ് പൊടിയും കൂടെ ചേർക്കാവുന്നതാണ്. Ragi Healthy Drink Recipe Video Credit : Be Quick Recipes

Ragi Healthy Drink Recipe

  • Strengthens Bones
    Rich in calcium
    Helps prevent bone weakness & osteoporosis
    Good for kids, women & elderly
  • Controls Blood Sugar
    Low glycaemic index
    Helps manage diabetes
    Prevents sudden sugar spikes
  • Aids Weight Loss
    High in dietary fibre
    Keeps you full for long time
    Reduces unnecessary hunger
  • Improves Digestion
    Prevents constipation
    Supports healthy gut
    Good for sensitive stomachs
  • Boosts Energy Naturally
    Rich in iron
    Helps fight fatigue & weakness
    Good morning drink
  • Improves Heart Health
    Helps reduce bad cholesterol
    Supports healthy blood circulation
  • Good for Skin & Hair
    Contains antioxidants
    Helps slow ageing
    Supports healthy hair growth
  • Gluten-Free & Allergy Friendly
    Safe for gluten intolerance
    Easy to digest when properly cooked

Also Read : 7 ദിവസം റാഗി ഇതുപോലെ കഴിക്കൂ; ക്ഷീണം മാറും ഷുഗർ കുറയും, സൗന്ദര്യവും നിറവും വർധിക്കാൻ ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി

Healthy drinkRagi Healthy DrinkRagi Healthy Drink Recipe
Comments (0)
Add Comment