Ragi Palappam Recipe : അരി, ഗോതമ്പ് പോലുള്ള ധാന്യങ്ങളോടൊപ്പം തന്നെ ഉപയോഗപ്പെടുത്താവുന്ന വളരെ ഹെൽത്തിയായ ഒരു ധാന്യമാണ് റാഗി. എന്നാൽ നമ്മൾ മലയാളികൾ റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ കുറവാണ്. സാധാരണ ഉണ്ടാക്കുന്ന അപ്പത്തിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ നല്ല രുചികരമായ ഹെൽത്തി ആയ റാഗി അപ്പം തയ്യാറാക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
റാഗി അപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കപ്പ് അളവിൽ റാഗിപ്പൊടി, ഒരു കപ്പ് ചോറ്, ഒരു കപ്പ് ഫ്രഷ് ആയി ചിരകിയെടുത്ത തേങ്ങ, ഒരു ടീസ്പൂൺ യീസ്റ്റ്, രണ്ട് ടീസ്പൂൺ പഞ്ചസാര, ആവശ്യത്തിന് വെള്ളം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് റാഗി പൊടി ഇട്ടുകൊടുക്കുക. അതിലേക്ക് എടുത്തുവച്ച ചോറും പഞ്ചസാരയും, തേങ്ങയും, യീസ്റ്റും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ആവശ്യത്തിനുള്ള വെള്ളം കൂടി ഒഴിച്ച് ഒട്ടും കട്ടകളില്ലാതെ ഇളക്കിയെടുക്കണം. അതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഈ ഒരു കൂട്ട് ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
ഒട്ടും തരികൾ ഇല്ലാതെ റാഗിയുടെ കൂട്ട് കിട്ടിക്കഴിഞ്ഞാൽ അതിലേക്ക് കുറച്ചു കൂടി വെള്ളം ചേർത്ത് ലൂസാക്കി എടുക്കാവുന്നതാണ്. ശേഷം മാവ് പൊന്താനായി നാലുമണിക്കൂർ നേരം മാറ്റിവയ്ക്കാം. കൂടുതൽ സമയമെടുത്താണ് അപ്പം ഉണ്ടാക്കുന്നത് എങ്കിൽ ഉപയോഗിക്കുന്ന യീസ്റ്റിന്റെ അളവിൽ കുറവ് വരുത്താവുന്നതാണ്. സാധാരണ അപ്പം ഉണ്ടാക്കുന്ന അതേ ബാറ്ററിന്റെ കൺസിസ്റ്റൻസിയിലാണ് ഈ ഒരു ബാറ്ററും വേണ്ടത്. മാവ് നന്നായി പൊന്തിവന്നു കഴിഞ്ഞാൽ ആപ്പ പാത്രം അടുപ്പത്ത് വയ്ക്കാം.
ശേഷം ഒരു കരണ്ടി മാവൊഴിച്ച് സാധാരണ അപ്പം ഉണ്ടാക്കുന്ന അതേ രീതിയിൽ ചുറ്റിച്ചെടുക്കുക. കുറച്ചുനേരം അടച്ചുവെച്ച് വേവിച്ചശേഷം പാത്രത്തിൽ നിന്നും അപ്പം എടുത്തു മാറ്റാവുന്നതാണ്. ദോശക്കല്ലിൽ ഒഴിച്ചും ഈയൊരു അപ്പം തയ്യാറാക്കി എടുക്കാം. ആ ഒരു രീതിയിലാണ് ചെയ്യുന്നത് എങ്കിൽ ഒരു കരണ്ടി അളവിൽ മാവൊഴിച്ച് നന്നായിവെന്തു വന്നു കഴിഞ്ഞാൽ രണ്ടു വശവും മറിച്ചിട്ട് ചൂടാക്കിയ ശേഷം എടുത്ത് ഉപയോഗിക്കാവുന്നതാണ്. വളരെ ഹെൽത്തി ആയ അതേസമയം വ്യത്യസ്തമായ റാഗിയപ്പം ഈയൊരു രീതിയിൽ തയ്യാറാക്കി എടുക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.