റേഷൻ അരി വീട്ടിൽ വാങ്ങുന്നുണ്ടോ.!? വെളുത്ത അരിമണികൾ കണ്ടിട്ടുണ്ടെങ്കിൽ ഇത് അറിയാതെ പോവല്ലേ; റേഷൻ വാങ്ങുന്നവർ നിർബദ്ധമായും കണ്ടിരിക്കണം | What Is Ration Fortified Rice
What Is Ration Fortified Rice : പെറുക്കി കളയല്ലേ, പോഷകം ചേര്‍ത്ത അരിയാണ്. കേരളത്തിലെ മിക്ക വീടുകളിലും റേഷൻ കടകളിൽ നിന്നും ലഭിക്കുന്ന അരിയാണ് ചോറ് വെക്കാനും മറ്റുമായി കൂടുതലായും ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന അരിയിൽ വെള്ള നിറത്തിലുള്ള ചില അരിമണികൾ കാണുന്നത് പലരിലും വ്യത്യസ്ത രീതിയിലുള്ള സംശയങ്ങൾ ഉണ്ടാക്കുന്നുണ്ട്. പലർക്കും ഇത്തരത്തിലുള്ള അരി ചോറ് വയ്ക്കാനായി ഉപയോഗിക്കുന്നത് ഏതെങ്കിലും രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്നതായിരിക്കും സംശയം.
അത്തരം ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമാണ് ഇവിടെ വിശദമാക്കുന്നത്. റേഷൻ അരിയോടൊപ്പം കാണുന്ന വെളുത്ത നിറത്തിലുള്ള അരികൾ യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതല്ല. കേരളത്തിലെ ജനങ്ങളുടെ പോഷക ആവശ്യങ്ങൾക്കായി ഫോർട്ടിഫൈഡ് റൈസ് സാധാരണ അരിയോടൊപ്പം മിക്സ് ചെയ്ത് നൽകുന്നതാണ് അത്. ഈയൊരു രീതിയിൽ അരി ഉപയോഗിക്കുന്നതു വഴി ആളുകൾക്കുണ്ടാകുന്ന ഇരുമ്പ്, സിങ്ക്, ഫോളിക് ആസിഡ്, വൈറ്റമിൻ B12 എന്നിവയുടെയെല്ലാം അഭാവം ഇല്ലാതാക്കാനായി സാധിക്കും.
പ്രത്യേകിച്ച് കേരളത്തിലെ ഗർഭിണികളായ സ്ത്രീകളിലും, കുട്ടികളിലും ഇത്തരം മൂലകങ്ങളുടെ അഭാവം ധാരാളമായി കണ്ടു വരാറുണ്ട്. അതെല്ലാം ഇല്ലാതാക്കി ഒരു ആരോഗ്യപൂർണമായ ജനതയെ വാർത്തെടുക്കുക എന്നതാണ് ഈ ഒരു കാര്യത്തിലൂടെ ലക്ഷ്യമാക്കപ്പെടുന്നത്. ഗർഭിണികളായ സ്ത്രീകൾ ഫോളിക് ആസിഡ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി കുട്ടികൾക്കുണ്ടാകുന്ന ജനിതക വൈകല്യങ്ങൾ കുറയ്ക്കാനായി സാധിക്കുന്നതാണ്. അതുപോലെ വൈറ്റമിൻ ബി 12 ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി തലച്ചോറിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒരു പരിധിവരെ കുറയ്ക്കാനായി സാധിക്കുന്നതാണ്.
കൂടാതെ ഇരുമ്പ്, സിങ്ക് പോലുള്ള മൂലകങ്ങളുടെ അഭാവം മൂലം ഉണ്ടാകുന്ന അസുഖങ്ങളും ഒരു പരിധിവരെ കുറയ്ക്കാനായി ഇത്തരം റൈസ് ഉപയോഗിക്കുന്നത് വഴി സാധിക്കുന്നു. അരിയിൽ ചെയ്യുന്ന ഫോർട്ടിഫിക്കേഷൻ പ്രക്രിയ വഴി മുകളിൽ പറഞ്ഞ മൂലകങ്ങളുടെ അഭാവം ഭക്ഷണ രീതികളിലൂടെ ഇല്ലാതാക്കാനായി സാധിക്കുന്നതാണ്. ഫോർട്ടിഫൈഡ് റൈസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. What Is Ration Fortified Rice Video Credit : Listenwithmebis
What Is Ration Fortified Rice
Fortified rice in ration shops is part of a public health initiative by the Government of India to combat malnutrition, especially deficiencies in iron, folic acid, and vitamin B12. Fortified rice is normal rice that has been blended with micronutrients, usually in the form of fortified kernels that look and cook like regular rice.
Nutrients Added (per 100g of rice)
- Iron – to prevent anemia
- Folic Acid – essential for cell growth and development
- Vitamin B12 – supports nerve function and blood formation
Distribution in Ration Shops
- Under Schemes: Public Distribution System (PDS), PM-POSHAN (Mid-Day Meal), and ICDS (Integrated Child Development Services)
- Goal: To provide nutrient-rich food to vulnerable populations—especially pregnant women, children, and poor households.
- Target: The government aims to distribute 100% fortified rice through all schemes by 2026.
How It’s Made
- Fortified rice kernels (FRK) are manufactured and mixed with regular rice at a ratio of 1:100.
- These FRKs are heat-stable and don’t change taste, color, or texture.
Safety & Benefits
- Safe to consume: Approved by FSSAI (Food Safety and Standards Authority of India)
- No taste difference
- Helps reduce iron-deficiency anemia, especially in children and women of reproductive age.
