Raw Rice Breakfast Recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിനായി എല്ലാ ദിവസവും വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നിരുന്നാലും ഉണ്ടാക്കാനുള്ള എളുപ്പത്തിനായി മിക്ക വീടുകളിലും ഇഡലിയും, ദോശയും തന്നെയായിരിക്കും കൂടുതലായും ഉണ്ടാക്കാറുള്ളത്.
എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി അതേസമയം വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് പച്ചരി വെള്ളത്തിൽ കഴുകി കുതിരാനായി ഇട്ടുവയ്ക്കുക. ദോശയ്ക്കും അപ്പത്തിനുമെല്ലാം അരി കുതിർത്താൻ ഇടുന്ന അതേ രീതിയിൽ തന്നെയാണ് ഈ ഒരു പലഹാരത്തിനും അരി കുതിർത്തി എടുക്കേണ്ടത്. അരി കുതിർന്നു വന്നു കഴിഞ്ഞാൽ മാവരക്കുന്നതിനുള്ള മറ്റുകാര്യങ്ങൾ ചെയ്തെടുക്കാം.
അത്യാവിശ്യം വലിപ്പമുള്ള രണ്ടോ മൂന്നോ ഉരുളക്കിഴങ്ങ് വേവിച്ച് തോല് കളഞ്ഞ് വൃത്തിയാക്കി എടുക്കുക. എടുത്തുവച്ച അരി മിക്സിയുടെ ജാറിലേക്ക് ഇട്ട് അതോടൊപ്പം പുഴുങ്ങിവെച്ച ഉരുളക്കിഴങ്ങ് കൂടി ചെറിയ കഷണങ്ങളായി മുറിച്ചിട്ട് കൊടുക്കുക. ശേഷം ഒരു ഉള്ളി ചെറുതായി അരിഞ്ഞെടുത്തതും, രണ്ട് പച്ചമുളക്, ഒരു പിഞ്ച് ജീരകവും അരിയോടൊപ്പം ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അടുത്തതായി തയ്യാറാക്കി വെച്ച മാവ് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം.
അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് പലഹാരം വറുത്തു കോരാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ല രീതിയിൽ വെട്ടിതിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച മാവിൽ നിന്നും ഒരു കരണ്ടിയളവിൽ മാവ് എടുത്ത് ഒഴിക്കുക. പലഹാരത്തിന്റെ രണ്ടുവശവും നല്ല രീതിയിൽ ക്രിസ്പായി പൊന്തി വന്നു കഴിഞ്ഞാൽ എണ്ണയിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്. ഇത്തരത്തിൽ വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ രുചികരമായ പ്രഭാത ഭക്ഷണത്തിനായുള്ള ഒരു പലഹാരം തയ്യാറാക്കി എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.