ഇഡലിയും ദോശയും പുട്ടും കഴിച്ചു മടുത്തോ.!? എങ്കിൽ ഇതൊന്ന് തയ്യാറാക്കി നോക്കൂ; ഒരു കപ്പ് പച്ചരി കൊണ്ട് പുതു രുചിയിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് | Rice Carrot Variety Breakfast Recipe
Rice Carrot Variety Breakfast Recipe
Rice Carrot Variety Breakfast Recipe | പ്രാതലിന് വ്യത്യസ്ഥമായ വിഭവങ്ങൾ പരീക്ഷിക്കാൻ നമുക്കിഷ്ടമാണ്. ഓരോ ദിവസവും വ്യത്യസ്ഥമായ എന്ത് വിഭവം ഉണ്ടാക്കും എന്നത് മിക്ക അമ്മമാരുടെയും സംശയം കൂടിയാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന നല്ല സോഫ്റ്റും ടേസ്റ്റിയുമായ ഒരു ബ്രേക്ഫാസ്റ്റ് റെസിപി ആയാലോ. ഒരുകപ്പ് പച്ചരി കൊണ്ട് കറി പോലുമില്ലാതെ കഴിക്കാൻ പറ്റിയ ഉഗ്രൻ ബ്രേക്ഫാസ്റ്റ് തയ്യാറാക്കാം.
- Ingredients:
- പച്ചരി – 2 ഗ്ലാസ്
- ഉലുവ – 2 സ്പൂൺ
- ചോറ് – 2 തവി
- ഉപ്പ്
- കാരറ്റ് – 2
- സവാള – 1
- മല്ലിച്ചെപ്പ്
- കറിവേപ്പില
- പച്ചമുളക് – 3 എണ്ണം
- ഓയിൽ
ആദ്യം ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് പച്ചരിയെടുത്ത് രണ്ടോ മൂന്നോ മണിക്കൂർ വെള്ളത്തിലിട്ട് വെക്കണം. ഇതിലേക്ക് രണ്ട് സ്പൂണോളം ഉലുവ ചേർത്ത് കൊടുക്കണം. ഉലുവയാണ് കൂടുതൽ രുചി നൽകുന്നതെങ്കിലും ഉലുവ ഇഷ്ടമില്ലാത്തവർക്ക് ഉഴുന്നും ചേർക്കാവുന്നതാണ്. രണ്ട് തവണയായിട്ടാണ് നമ്മൾ അരി അരച്ചെടുക്കുന്നത്. അരി കുതിർത്തിയെടുത്ത ശേഷം നന്നായി കഴുകി പകുതിയോളം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട്കൊടുക്കാം. ഇതിലേക്ക് ഒരു തവി ചോറും ആവശ്യത്തിന് ഉപ്പും ഇതിന് മുകളിൽ നിൽക്കുന്ന അളവിൽ വെള്ളവുമൊഴിച്ച് അരച്ചെടുക്കാം. ബാക്കി പകുതി അരിയും മുൻപ് അരച്ചെടുത്ത അതേ ചേരുവകൾ തുല്യ അളവിൽ ചേർത്ത് അരച്ചെടുക്കാം.
ഇതിലേക്ക് കാൽ ഗ്ലാസിൽ കുറവ് വെള്ളം കൂടെ ഒഴിച്ച് കൊടുക്കാം. ശേഷം രണ്ടോ മൂന്നോ മിനിറ്റ് നേരം ഈ മാവ് നന്നായി ഇളക്കിക്കൊടുത്ത് അടച്ച് വയ്ക്കാം. ഇളക്കി കൊടുക്കുന്നതനുസരിച്ച് ഈ അപ്പത്തിന്റെ രുചി കൂടും. ഏകദേശം എട്ടോളം മണിക്കൂറിന് ശേഷമാണ് നമ്മളിത് തുറക്കേണ്ടത്. ഈ മാവ് തുറന്ന ശേഷം ഇതിലേക്ക് രണ്ട് കാരറ്റ് ചെറുതായി അരിഞ്ഞതും ഒരു സവാളയും മൂന്ന് പച്ചമുളകും ചെറുതായി അരിഞ്ഞതും ചേർക്കുക. കൂടാതെ കുറച്ച് കറിവേപ്പിലയും മല്ലിയിലയും ചെറുതായരിഞ്ഞതും കൂടെ ചേർത്ത് കൊടുക്കാം. പുതുപുത്തൻ രുചിയിൽ ഈ കിടിലൻ ബ്രേക്ഫാസ്റ്റ് നിങ്ങളും തയ്യാറാക്കൂ. Rice Carrot Variety Breakfast Recipe Video Credit : Malappuram Vavas
