Rice In Cooker Tips : കുക്കറിൽ ചോറ് ഉണ്ടാക്കാത്തവർ കുറവാണല്ലേ. പണ്ടത്തെ പോലെ അടുപ്പിൽ ഊതിയും കരിപുരണ്ടും ചോറ് വെക്കാനൊന്നും മിക്കവരും നിൽക്കാറില്ല. കുക്കറിൽ ചോറ് പാകം ചെയ്യാനാണ് എളുപ്പം. പക്ഷെ കുക്കറിൽ വെക്കുന്ന ചോറിന് എപ്പോളും ഓരോ പ്രശ്നങ്ങളാണ് അല്ലെ, ചോറ് പെട്ടെന്ന് കേടാവുന്നു, കുക്കറും അടുക്കളയും ഒക്കെ വൃത്തികേടാവുന്നു, ഗ്യാസ് ഒരുപാട് നഷ്ടമാണ് അങ്ങനെയങ്ങനെ.
എന്നാൽ ഈ പ്രശ്നങ്ങൾക്കൊക്കെ ഒരു പരിഹാരം കണ്ടുകൊണ്ട് കുക്കറിൽ ഏത് അരികൊണ്ടും നല്ല മണിമണി പോലത്തെ ചോറ് എങ്ങനെ ഉണ്ടാക്കാം എന്നു നമുക്കൊന്ന് നോക്കാം. അതിന് വെറും രണ്ടു മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. ആദ്യം ഒന്നര കപ്പ് മട്ടരി എടുത്ത് മൂന്നോ നാലോ പ്രാവശ്യം നന്നായി കഴുകിയെടുക്കണം. ശേഷം കഴുകിയെടുത്ത അരി കുക്കറിലേക്ക് ഇട്ടുകൊടുത്ത് അതിന്റെ മൂന്നിരട്ടി വെള്ളം ഒഴിച്ച് കൊടുക്കുക.
ശേഷം അടുപ്പത്തേക്ക് വെച്ചു കൊടുക്കുക. ഇവിടെയാണ് നമ്മൾ ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം. കുക്കറിന്റെ വെയിറ്റ് ഇടാതെ വേണം അടുപ്പത്തേക്ക് വെക്കാൻ. ശേഷം നല്ലതു പോലെ ആവി വരുന്നത് വരെ കാത്തിരിക്കുക. ആവി വരാൻ തുടങ്ങുന്ന സമയം ഫ്ളയിം നന്നായി കുറച്ചുവച്ച് കുക്കറിന്റെ വെയിറ്റ് ഇട്ടുകൊടുക്കുക. ഇതാണ് മറ്റൊരു ടിപ്പ്.
ഇത്തരത്തിൽ തീ കുറച്ച് വെക്കാതിരിക്കുമ്പോളാണ് വെള്ളം കുക്കറിന്റെ പുറത്തേക്ക് തൂവി പോകുന്നത്. ഇത്തരത്തിൽ ഒരു പതിനഞ്ചു മിനിറ്റ് വെക്കണം. ഇങ്ങനെ സിമ്മിൽ വെക്കുന്നത് കൊണ്ട് വിസിലും വരില്ല കഞ്ഞി വെള്ളം പുറത്തും വരില്ല. കുക്കറിൽ ചോറ് വെക്കുന്നതിനെ കുറിച്ചു കൂടുതലറിയാൻ വീഡിയോ കാണുക. Rice In Cooker Tips Credit : BeQuick Recipes
Rice In Cooker Tips
Here are some practical tips for cooking rice in a pressure cooker or electric rice cooker, depending on which one you’re using
- Rinse the Rice First
- Water-to-Rice Ratio (Depends on Rice Type & Cooker)
- Add a Little Oil or Ghee