Rice Water Ujala Tips : സ്ഥിരമായി ഉപയോഗിച്ചു കൊണ്ട് ഇരിക്കുന്ന സിങ്കും, തുണികളുമെല്ലാം പെട്ടെന്ന് കറ പിടിച്ച് പോകുന്നത് എല്ലാ വീടുകളിലെയും ഒരു സ്ഥിരം പ്രശ്നമായിരിക്കും. പ്രത്യേകിച്ച് തുണികളിൽ കരിമ്പന പോലുള്ളവ വന്നുകഴിഞ്ഞാൽ അത് ക്ലീൻ ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല.
അതിനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗപ്പെടുത്തിയിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. തുണികളിലെയും,സിങ്കിലേയും കടുത്ത കറകൾ കളയാനായി കഞ്ഞിവെള്ളം ഉപയോഗപ്പെടുത്താവുന്നതാണ്. ഒരു പാത്രത്തിലേക്ക് മുക്കാൽ ഭാഗത്തോളം കഞ്ഞി വെള്ളമെടുത്ത് അതിലേക്ക് ഉപയോഗിച്ച് തീരാറായ ടൂത്ത് പേസ്റ്റ് ട്യൂബ് കട്ട് ചെയ്ത് അതിനകത്തെ പേസ്റ്റും ര,ണ്ടുതുള്ളി ഉജാലയും ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് എടുക്കുക.
ഈയൊരു ചൂടിൽ തന്നെ കറയുള്ള തുണികൾ വെള്ളത്തിലേക്ക് മുക്കി കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കുക. അല്പസമയത്തിന് ശേഷം തുണികൾ എടുത്ത് വൃത്തിയാക്കുകയാണെങ്കിൽ കറകളെല്ലാം പോയി എളുപ്പത്തിൽ ക്ലീനായി കിട്ടുന്നതാണ്. മാത്രമല്ല ഇങ്ങിനെ ചെയ്യുന്നത് കല്ലിലും മറ്റും തുണികൾ ഉരച്ച് നാശമാക്കേണ്ട ആവശ്യവും വരുന്നില്ല. ഇതിൽ നിന്നും ബാക്കി വരുന്ന ലിക്വിഡ് ഉപയോഗപ്പെടുത്തി അടുക്കളയിലെ സിങ്ക്, ബാത്റൂം എന്നിവിടങ്ങളും ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്.
ലിക്വിഡിൽ നിന്നും അല്പം എടുത്ത് സിങ്കിന് ചുറ്റും അകത്തുമായി സ്പ്രെഡ് ചെയ്ത് കൊടുക്കുക. അല്പസമയത്തിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ച് എടുക്കുകയാണെങ്കിൽ സിങ്ക് എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.കൂടാതെ ഈയൊരു ലിക്യുഡ് ഉപയോഗപ്പെടുത്തി ബാത്റൂമിലെ ഫ്ലോർ, ചുമരിലെ ടൈലുകൾ, ക്ളോസറ്റ് എന്നിവിടങ്ങളുംവളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.