റോസ് ചെടി മുരടിച്ചോ.!? ഇതൊന്ന് ചെയ്തുനോക്കൂ; റോസാച്ചെടിക്ക് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കാം | Rose Plants Become Stunted And Flourish
Rose Plants Become Stunted And Flourish
Rose Plants Become Stunted And Flourish: നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടങ്ങളിൽ സ്ഥിരമായി നട്ടു പിടിപ്പിക്കാറുള്ള ഒരു ചെടിയാണ് റോസ്. വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്ന റോസാച്ചെടികൾ കാഴ്ചയിൽ വളരെയധികം ഭംഗി നൽകാറുണ്ടെങ്കിലും കൃത്യമായ പരിചരണം നൽകിയില്ല എങ്കിൽ അവ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ഫംഗൽ ഇൻഫെക്ഷൻ, മുഞ്ഞ പോലുള്ള അസുഖങ്ങൾ എന്നിവ വന്നു കഴിഞ്ഞാൽ ആ റോസാച്ചെടി മുഴുവനായും നശിച്ചു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. റോസാ ചെടിക്ക് കൃത്യമായ പരിചരണം എങ്ങനെ നൽകണമെന്ന് വിശദമായി മനസ്സിലാക്കാം.
സാധാരണ സമയങ്ങളിൽ റോസാച്ചെടിക്ക് നൽകുന്നതിനേക്കാൾ കൂടുതൽ പരിചരണം ആവശ്യമായി വരുന്ന സമയമാണ് വേനൽക്കാലം. ഈയൊരു സമയത്ത് ചെടിക്ക് ആവശ്യത്തിന് വെള്ളം വളപ്രയോഗം എന്നിവ ചെയ്തു കൊടുത്തില്ല എങ്കിൽ ചെടി പെട്ടെന്ന് കേടായി പോകും. ചെടികളുടെ ഇലകളിൽ കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഫംഗൽ ഇൻഫെക്ഷൻ. അതായത് ഇലകളിൽ മഞ്ഞനിറം വന്ന് കൊഴിഞ്ഞു പോകുന്ന അവസ്ഥയാണ് ഇതിൽ കാണുന്നത്.
തുടക്കത്തിൽ ഒന്നോ രണ്ടോ ഇലകളിൽ മാത്രമാണ് ഇവ കാണാറുള്ളത് എങ്കിലും പിന്നീട് ചെടി മുഴുവനായും ഇത് ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇതിനെ പ്രതിരോധിക്കാനായി സാഫ് പോലുള്ള ഫംങ്കിസൈഡുകൾ ചെടിയിൽ സ്പ്രേ ചെയ്ത് നൽകണം. അതുപോലെ പൂക്കളിൽ ഉണ്ടാകുന്ന കറുപ്പ് നിറം മിക്കപ്പോഴും മുഞ്ഞ പോലുള്ള രോഗാണുക്കൾ കാരണമായിരിക്കും. പലപ്പോഴും ഇവ ചെടിയിൽ ഉള്ളത് നമുക്ക് നേരിട്ട് കാണാൻ സാധിക്കാറില്ല. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനായി ഏതെങ്കിലും ഒരു പെസ്റ്റിസൈഡ് അല്ലെങ്കിൽ, ഇൻസെക്ടിസൈഡ് ചെടിയിൽ തളിച്ച് കൊടുക്കേണ്ടത് അത്യാവശ്യമാണ്.
വ്യത്യസ്ത രീതിയിലുള്ള പെസ്റ്റിസൈഡുകൾ ഇതിനായി വിപണിയിൽ ലഭ്യമാണ് എങ്കിലും ഏറ്റവും ഫലപ്രദമായത് എക്സോഡസ് എന്ന പെസ്റ്റിസൈഡ് ആണ്. ചെടികളിലും,മൊട്ടുകളിലും ഉണ്ടാകുന്ന പുഴുക്കുത്ത് മറ്റ് രോഗാണുക്കൾ ഫംഗസുകൾ എന്നിവയെല്ലാം പ്രതിരോധിക്കുന്നതിൽ എക്സോഡസ് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നതാണ്. ചെടിയുടെ പരിചരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Rose Plants Become Stunted And Flourish Video Credit : RIZA’ Z VIBES
