എത്ര തുരുമ്പെടുത്ത ദോശക്കല്ലും ഇനി എളുപ്പത്തിൽ പുത്തനാക്കാം; പുതിയ ദോശക്കല്ല് ഈസിയായി മയക്കിയെടുക്കാം, വീഡിയോ കണ്ടുനോക്കൂ.!! Season Cast Iron Dosa Tawa
Season Cast Iron Dosa Tawa : നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നതു കൊണ്ട് ഒരുപാട് ദോഷങ്ങൾ ഉണ്ട് എന്നാണ് പല പഠനങ്ങളും പറയുന്നത്. മാത്രമല്ല ഇത്തരം പാത്രങ്ങൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ അതിൽ നിന്നും കോട്ടിംഗ് ഇളകി വരാനും അത് ശരീരത്തിന് അകത്തു പോയി പല രോഗങ്ങളും വരാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ തന്നെ ഇന്ന് മിക്ക ആളുകളും നോൺസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കി കാസ്റ്റ് അയേൺ പാത്രങ്ങളിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്.
കാസ്റ്റ് അയേൺ പാത്രങ്ങൾ ഉപയോഗിച്ച് പാചകം ചെയ്യാൻ എളുപ്പമാണെങ്കിലും ഇത്തരം പാത്രങ്ങൾ തുരുമ്പ് പിടിക്കാതെ കൈകാര്യം ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ദോശക്കല്ല് ഉപയോഗിക്കുമ്പോൾ പെട്ടെന്ന് തുരുമ്പ് പിടിച്ചു പോകുന്നത് പതിവാണ്. അത്തരം അവസരങ്ങളിൽ ദോശക്കല്ല് എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ദോശക്കല്ല് വൃത്തിയാക്കി എടുക്കാനായി ആദ്യം തന്നെ വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകുക.
ദോശക്കല്ലിലെ വെള്ളമെല്ലാം പൂർണമായും തുടച്ച് കളഞ്ഞ ശേഷം സ്റ്റൗ ഓൺ ചെയ്ത് വെച്ച് നല്ലതുപോലെ ചൂടാക്കുക. ദോശക്കല്ലിനു മുകളിലേക്ക് ഒരു പിടി അളവിൽ കല്ലുപ്പ് ഇട്ടു കൊടുക്കുക. ഒരു നാരങ്ങയുടെ പകുതി മുറിച്ച് ഫോർക്കിൽ കുത്തിയശേഷം ഉപ്പിന് മുകളിലൂടെ നല്ല രീതിയിൽ ഉരച്ച് ദോശക്കല്ല് വൃത്തിയാക്കുക. കുറച്ച് സമയം കഴിയുമ്പോൾ അല്പം എണ്ണ കൂടി ദോശക്കല്ലിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. എണ്ണയും നാരങ്ങാനീരും കല്ലുപ്പും ഉപയോഗിച്ച് ഉരയ്ക്കുമ്പോൾ ദോശക്കല്ല് എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്.
ശേഷം ദോശക്കല്ല് സോപ്പ് ഉപയോഗിച്ച് നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുക്കുക. കഴുകുമ്പോൾ കല്ലിന്റെ രണ്ടുവശവും നല്ല രീതിയിൽ ഉരച്ചു കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്പം കൂടി എണ്ണ ദോശക്കല്ലിന്റെ എല്ലാ ഭാഗങ്ങളിലും തേച്ച് പിടിപ്പിക്കുക. ഇത് നല്ല വെളിച്ചം കിട്ടുന്ന രീതിയിൽ വീടിന്റെ പുറത്ത് എവിടെയെങ്കിലും കൊണ്ടു വയ്ക്കാവുന്നതാണ്. ദോശ ഉണ്ടാക്കാൻ ഉപയോഗിക്കുന്നതിനു മുൻപായി ദോശക്കല്ല് ഒരു വാഴത്തണ്ട് ഉപയോഗിച്ച് ഒന്ന് തുടച്ചു കൊടുക്കാവുന്നതാണ്. വീണ്ടും സവാളയുടെ പകുതി ഉപയോഗിച്ച് കല്ല് ഒന്നുകൂടി വൃത്തിയാക്കി എടുത്ത ശേഷം നല്ല ക്രിസ്പായ ദോശ ചുട്ടെടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Kannappanum Veettukaarum
fpm_start( "true" );