Sewing Machine Repair Tips : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു തയ്യൽ മെഷീൻ വാങ്ങി വയ്ക്കുന്ന പതിവ് ഉള്ളതാണ്. വളരെ ചെറിയ രീതിയിൽ തയ്യൽ അറിയുന്നവർക്ക് പോലും വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് തയ്യൽ മെഷീനുകൾ നിർമ്മിച്ചിട്ടുള്ളത്. എന്നാൽ പലപ്പോഴും സംഭവിക്കുന്നത് മെഷീൻ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ അതിലെ നൂല് പെട്ടെന്ന് പൊട്ടി പോകുന്നതാണ്.
തയ്യൽ മെഷീനിൽ നൂല് ഇട്ടു കഴിഞ്ഞാൽ അത് പെട്ടെന്ന് പൊട്ടി പോകാതിരിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം മെഷീന്റെ മുകൾ ഭാഗത്ത് ഇട്ടുകൊടുക്കുന്ന നൂല് കൂടുതൽ ടൈറ്റ് ആണോ എന്നത് ചെക്ക് ചെയ്യുക. നൂല് കൂടുതലായി ടൈറ്റായി ഇരിക്കുമ്പോൾ അത് പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. അടുത്തതായി സൂചിയിലേക്ക് നൂല് വലിച്ചെടുക്കുമ്പോൾ കുറച്ച് നൂല് കൂടുതൽ അയച്ചു ഇടാനായി ശ്രദ്ധിക്കുക.
അതല്ലെങ്കിൽ നൂല് വലിയുമ്പോൾ തന്നെ അത് പൊട്ടിപ്പോകും. മറ്റൊന്ന് നൂലിന്റെ ഉണ്ട തിരഞ്ഞെടുക്കുമ്പോൾ അത് കൃത്യം വൃത്താകൃതിയിൽ തന്നെയാണോ എന്ന കാര്യം ശ്രദ്ധിക്കുക. വളഞ്ഞു നിൽക്കുന്ന നൂലുണ്ടകളാണ് എങ്കിൽ അവ പെട്ടെന്ന് തന്നെ നൂല് പൊട്ടി കേടായി പോകുന്നതിന് കാരണമാകുന്നു. മെഷീന്റെ മുകൾ ഭാഗത്തുള്ള നൂലിന്റെ കാര്യം മാത്രമല്ല ഉൾവശത്ത് ഉപയോഗിക്കുന്ന നൂലിന്റെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. ഉൾവശത്ത് ബോബിനിൽ നൂല് ടൈറ്റ് ആയി കിടക്കുകയാണെങ്കിൽ പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്.
അത്തരം സാഹചര്യങ്ങളിൽ ബോബിൻ അല്പം ലൂസാക്കി വയ്ക്കുന്നതാണ് കൂടുതൽ നല്ലത്. ഇതേ രീതിയിൽ തന്നെ മെഷീന്റെ ഏറ്റവും ഉൾവശത്തുള്ള നൂലിടുന്ന ഭാഗവും ക്ലീൻ ചെയ്ത് കൃത്യമായി തന്നെ നൂലിട്ടു കൊടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. മെഷീന്റെ ഏതു ഭാഗത്തായാലും നൂല് കൂടുതൽ ടൈറ്റായി ഇരിക്കുന്നതാണ് നൂല് പെട്ടെന്ന് പൊട്ടിപ്പോകാനുള്ള കാരണം. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധിവരെ മെഷീനിൽ നൂല് പൊട്ടിപ്പോകുന്ന പ്രശ്നം ഒഴിവാക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.