Soap Tips : അടുക്കളയിൽ വീട്ടമ്മമാർ അറിഞ്ഞിരിക്കേണ്ട കിച്ചൺ ടിപ്സ്. കുടുംബങ്ങളിൽ ഓഫീസ് ജോലിയും ഭക്ഷണം തയ്യാറാക്കലും വീട് വൃത്തിയാക്കലും ഉൾപ്പെടെ വീട്ടുകാര്യങ്ങളുമായി തിരക്കുപിടിച്ചോടുന്ന വീട്ടമ്മമാർക്ക് സമയം വളരെ വിലപ്പെട്ട ഒന്നാണ്. ഇതിനെല്ലാമുള്ള എളുപ്പവഴികളും പരിഹാരങ്ങളുമൊക്കെയാണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. കിച്ചന്റെ മാനേജ്മെന്റിൽ അപാര വൈദഗ്ധ്യമുള്ള അമ്മൂമ്മയിൽ നിന്നും അമ്മയിൽ നിന്നുമെല്ലാം കണ്ടും കേട്ടും പഠിച്ചെടുത്ത ചില നുറുങ്ങു വിദ്യകളാണ് ഇവയെല്ലാം.
നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള ഒന്നാണ് പാത്രം കഴുകുന്ന സോപ്പ്. ഈ സോപ്പ് കൊണ്ട് പാത്രം കഴുകാൻ മാത്രമല്ല മറ്റു പല ഉപകാരങ്ങളും ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. ആദ്യമായി ഒരു പാത്രം കഴുകുന്ന സോപ്പ് എടുത്ത് ഗ്രേറ്റർ ഉപയോഗിച്ച് ഗ്രേറ്റ് ചെയ്തെടുക്കാം. ഇത് സോപ്പിന്റെ കാൽ ഭാഗത്തോളം മതിയാകും. ബാക്കി വന്ന സോപ്പ് കഷണം പൊതിഞ്ഞ് മാറ്റി വയ്ക്കാം. നമ്മുടെ അടുക്കളകളിൽ വളരെ ഉപകാരപ്രദമാകുന്ന ഒരു ഐറ്റമാണിത്. ഗ്രേറ്റ് ചെയ്തെടുത്ത സോപ്പു കഷണങ്ങൾ ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് അര മുതൽ മുക്കാൽ ഗ്ലാസ് വരെ വെള്ളം ചേർത്തു കൊടുക്കണം.
ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് ഇത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം. സോപ്പ് കഷണങ്ങൾ ഗ്രേറ്റ് ചെയ്തെടുക്കുന്നത് ഇത് പെട്ടെന്ന് അലിഞ്ഞ് കിട്ടുന്നതിന് വേണ്ടിയാണ്. ശേഷം തയ്യാറാക്കിയെടുത്ത ലിക്വിഡ് ഒരു സ്പ്രേയർ ബോട്ടിലിലേക്ക് മാറ്റി കൊടുക്കണം. നിങ്ങളുടെ വീടുകളിൽ ഉപയോഗിച്ചു കഴിഞ്ഞ സാനിറ്റൈസർ ബോട്ടിലുകളോ മറ്റോ എടുത്താൽ മതിയാകും. ഈ ലിക്വിഡ് ഉപയോഗിച്ചുള്ള ആദ്യത്തെ പ്രയോജനം പരിചയപ്പെടാം. നമ്മുടെ ബാത്റൂമിൽ ക്ലോസറ്റിന്റെ ഇരിക്കുന്ന സീറ്റിൽ പലപ്പോഴും മഞ്ഞ നിറത്തിൽ കറ പിടിച്ചതായി കാണാറുണ്ട്. ഈ ഭാഗത്തേക്ക് ലിക്വിഡ് സ്പ്രേ ചെയ്ത് ഒരു സ്പോഞ്ച് സ്ക്രബർ ഉപയോഗിച്ച് നല്ലപോലെ ഉരച്ച് കഴുകി വൃത്തിയാക്കിയെടുത്താൽ ആ ഭാഗം നല്ലപോലെ വെട്ടിത്തിളങ്ങും.
അടുക്കളയിലെ വാഷ്ബേസിനും സിങ്കുമെല്ലാം ഈ ലിക്വിഡ് ഉപയോഗിച്ച് ഇത്തരത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. വാഷ്ബേസിന്‍റെ പൈപ്പിന് താഴെ കാണുന്ന ചെറിയ ഹോളിന് ചുറ്റും കാണുന്ന മഞ്ഞ നിറത്തിലുള്ള കറയെല്ലാം ഇത്തരത്തിൽ വൃത്തിയാക്കിയെടുക്കാവുന്നതാണ്. ഗ്യാസ് സ്റ്റൗ പലപ്പോഴും ഇത്തരത്തിൽ കറപിടിച്ചിരിക്കുന്നതായി കാണാറുണ്ട്. ചോറ് പോലെയുള്ള വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ തിളച്ചു ചിന്തുന്ന സമയത്ത് ഇത് വളരെയേറെ വൃത്തികേടാവാറുണ്ട്. ഇതും നമുക്ക് ഇത്തരത്തിൽ എനിക്ക് സ്പ്രേ ചെയ്ത ശേഷം കുറച്ച് വെള്ളം കൂടെ ചേർത്ത് ഒരു തുണി ഉപയോഗിച്ച് നല്ലപോലെ വൃത്തിയാക്കി എടുക്കാവുന്നതാണ്. പാത്രം കഴുകുന്ന സോപ്പ് ഉപയോഗിച്ച് ഇത്രയേറെ പ്രയോജനങ്ങൾ ഉണ്ടെന്ന് തിരിച്ചറിയാത്ത ഒരുപാട് പേരുണ്ടാകും. അപ്പോൾ ഇനി ഇത്തരം ടിപ്സുകൾ നിങ്ങളും പരീക്ഷിച്ചു നോക്കാൻ മറക്കല്ലേ. Soap Tips Video Credit : E&E Kitchen