ചിക്കനും ബീഫും മാറി നില്കും; സോയ ചങ്ക്സ് ഇതുപോലെ ഉണ്ടാക്കിയാൽ പാത്രം കാലിയാകുന്നത് അറിയില്ല, വെജുകാരുടെ ചങ്കാണ് ഈ സോയ ചങ്ക്സ് റെസിപ്പി.!! Soya Bean Chunks Fry Recipe
Soya Bean Chunks Fry Recipe : ഉച്ചയൂണിനൊപ്പം നോൺവെജ് കൂടെയുണ്ടെങ്കിൽ കുശാലായെന്ന് കരുതുന്നവരുണ്ട്. ചിക്കനോ ബീഫോ കിട്ടിയില്ലെങ്കിലെന്താ, സോയ ചങ്ക്സ് ഉണ്ടെങ്കിൽ നോൺവെജ്ജിനെ വെല്ലുന്ന കറിയുണ്ടാക്കാം. ചിക്കനും ബീഫും മാറി നിൽക്കുന്ന ഒരു അടിപൊളി സോയ ചങ്ക്സ് പെരട്ട് തയ്യാറാക്കാം. Ingredients :
- സോയ ചങ്ക്സ് ( വലുത് ) – 1 1/2 കപ്പ്
- കുരുമുളക് – 2 ടേബിൾ സ്പൂൺ
- വലിയ ജീരകം – 1 ടീസ്പൂൺ
- ചെറിയ ജീരകം – 1 ടീസ്പൂൺ
- സവാള – 1 എണ്ണം
- തക്കാളി – 2 എണ്ണം
- വെളിച്ചെണ്ണ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- കാശ്മീരി മുളക്പൊടി – 1/4 ടീസ്പൂൺ
ആദ്യം ഒന്നര കപ്പ് സോയ (വലുത് ) ചങ്ക്‌സ് എടുക്കാം. ഒരു പാത്രത്തിൽ വെള്ളം ചൂടാവാൻ വയ്ക്കണം. വെള്ളം ചൂടായി തിളച്ച് വരുമ്പോൾ സോയ ചങ്ക്‌സ് ചേർത്ത് കൊടുക്കണം. സോയ ഇട്ട് രണ്ട് മിനിറ്റ് തിളപ്പിച്ചെടുക്കണം. സോയ എടുത്ത് നന്നായി പിഴിഞ്ഞെടുക്കണം. ഇനി ഇതിലേക്കുള്ള മസാല തയ്യാറാക്കാനായി ഒരു പാൻ അടുപ്പിൽ വയ്ക്കണം. പാൻ ചൂടായി വരുമ്പോൾ രണ്ട് ടേബിൾ സ്പൂൺ കുരുമുളക്, ഒരു ടീസ്പൂൺ ചെറിയ ജീരകം, ഒരു ടീസ്പൂൺ വലിയ ജീരകം എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കണം. ശേഷം ഇത് നന്നായി പൊടിച്ചെടുക്കണം. ഇനി ഇതിലേക്കുള്ള മസാല തയ്യാറാക്കാനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിക്കണം.
ശേഷം ഒരു വലിയ സവാള കനം കുറച്ച് അരിഞ്ഞത് ചേർക്കണം. സവാള നന്നായി വഴന്ന് കിട്ടാനായി ആവശ്യത്തിന് ഉപ്പും കൂടി ചേർക്കാം. സവാള നന്നായി വെന്ത് കഴിഞ്ഞാൽ രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് കൊടുക്കാം. തക്കാളി നന്നായി വെന്ത് വരുമ്പോൾ സോയ ചങ്ക്സ് ഇട്ട് കൊടുത്ത് രണ്ടും കൂടി നന്നായി മിക്സ് ചെയ്ത് കൊടുക്കണം. ഇതിലേക്ക് കുറച്ച് വെള്ളം കൂടി ഒഴിച്ച് നന്നായി വേവിച്ചെടുക്കാം. ഇനി ഇതിലേക്ക് നേരത്തെ വറുത്തു പൊടിച്ച മസാല കൂടി ചേർത്ത് കൊടുക്കാം. കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും കാൽ ടീസ്പൂൺ കാശ്മീരി മുളക് പൊടിയും കൂടി ചേർത്ത് എല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്‌തെടുക്കണം. ശേഷം ചെറിയ തീയിൽ വച്ച് ഡ്രൈ ആവുന്നത് വരെ വയ്ക്കണം. സ്വാദിഷ്ടമായ സോയ ചങ്ക്സ് പെരട്ട് തയ്യാർ. വളരെ പെട്ടന്ന് തയ്യാറാക്കാൻ പറ്റിയതും എല്ലാവർക്കും ഒരു പോലെ ഇഷ്ട്ടപ്പെടുന്നതുമായ ഈ കിടിലൻ റെസിപ്പി നിങ്ങളും തയ്യാറാക്കൂ.
fpm_start( "true" );