Special Breakfast Recipe
| | |

രാവിലെ ഇനി എന്താളുപ്പം; പച്ചരിയും മുട്ടയും കൂടി മിക്സിയിൽ ഒരൊറ്റ കറക്കം, 5 മിനിറ്റിൽ എത്ര കഴിച്ചാലും മതിയാവാത്ത ഈസി പലഹാരം.!! Special Breakfast Recipe

Special Breakfast Recipe : നമ്മുടെയെല്ലാം വീടുകളിൽ മിക്കപ്പോഴും പ്രഭാതഭക്ഷണത്തിനായി ഇഡലിയും ദോശയും ഉണ്ടാക്കുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ സ്ഥിരമായി ഇത്തരത്തിൽ ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിച്ച് മടുത്തവർക്ക് അതിൽ നിന്നും ഒരു വ്യത്യസ്ത വേണമെന്ന ആഗ്രഹം തീർച്ചയായും ഉണ്ടായിരിക്കും. അത്തരം ആളുകൾക്ക് വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ പച്ചരി ആണ്. ഏകദേശം രണ്ട് കപ്പ് അളവിൽ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. കുറഞ്ഞത് നാലു മണിക്കൂറെങ്കിലും അരി വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. അരി നല്ല രീതിയിൽ കുതിർന്നു വന്ന ശേഷം അത് അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.

അതിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിച്ചതും, ഒരു കപ്പ് അളവിൽ ചോറും, ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഒന്ന് മിക്സ് ചെയ്യുക. ഈയൊരു കൂട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തരികൾ ഇല്ലാതെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ശേഷം ഇതൊന്നു പൊന്താനായി അല്പനേരം മാറ്റിവക്കണം. അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് പലഹാരം വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക.

എണ്ണ നല്ല രീതിയിൽ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു കരണ്ടിയളവിൽ മാവൊഴിച്ച് കൊടുക്കുക. ഇപ്പോൾ പൂരിയെല്ലാം പൊന്തി വരുന്നതുപോലെ മാവ് മുകളിലേക്ക് നല്ല രീതിയിൽ പൊന്തി വരുന്നതായി കാണാം. ഇത്തരത്തിൽ ആവശ്യാനുസരണം എടുത്തുവച്ച മാവിന്റെ അളവിന് അനുസരിച്ച് പലഹാരങ്ങൾ തയ്യാറാക്കി എടുക്കാവുന്നതാണ്. നല്ല ചൂട് ചിക്കൻ കറിയോടൊപ്പം ഈ ഒരു പലഹാരം സെർവ് ചെയ്യുകയാണെങ്കിൽ ഇരട്ടി രുചിയായിരിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

fpm_start( "true" );