ചമ്മന്തിയിൽ ഈ ഒരു സാധനം ചേർത്താൽ രുചി ഇരട്ടിയാകും; ഇഡലിയും ദോശയും കാലിയാവുന്നത് അറിയില്ല, അസാധ്യ രുചിയിൽ കൊതിപ്പിക്കും ചമ്മന്തി | Special Chammanthi For Dosa And Idli Recipe

Special Chammanthi For Dosa And Idli Recipe : ചമ്മന്തി ഉണ്ടാക്കുമ്പോൾ ആർക്കും അറിയാത്ത ഈ ഒരു സാധനം ചേർത്താൽ പാത്രം കാലിയാവുന്നത് അറിയില്ല. ഈ ചമ്മന്തി ഉണ്ടെങ്കിൽ എത്ര ഇഡലി, ദോശ കഴിച്ചൂന്ന് നിങ്ങൾ അറിയില്ല. ചമ്മന്തിയിൽ ഈ ഒരു സാധനം ചേർത്താൽ മാത്രം മതി രുചി ഇരട്ടിയാകും. തേങ്ങ ചമ്മന്തി ഉണ്ടാക്കാത്തവരും ഇഷ്ടം അല്ലാത്തവരും ആയി ആരും തന്നെ കാണില്ല. വളരെ എളുപ്പത്തിൽ എങ്ങനെ തേങ്ങാ ചമ്മന്തി ഉണ്ടാക്കാം. അതിനായി എന്തൊക്കെ സാധനങ്ങൾ ആണ് വേണ്ടത് എന്നു നോക്കാം.

ആവശ്യത്തിന് തേങ്ങ, മൂന്ന് പച്ചമുളക്, ഒരു കഷണം ഇഞ്ചി, കറിവേപ്പില എന്നിവയാണ് ഈ തേങ്ങാ ചമ്മന്തി ഉണ്ടാക്കാനായി നമുക്ക് ആവശ്യമുള്ളത്. ഇനി ഇത് നന്നായി ഒന്ന് അരച്ചെടുക്കുകയാണ് ചെയ്യേണ്ടത്. അതിനായി മിക്സിയുടെ ഏറ്റവും ചെറിയ ജാർ എടുത്ത ശേഷം അതിലേക്ക് ഇഞ്ചി പച്ചമുളക് തേങ്ങ എന്നിവ ഇട്ട് കൊടുക്കാം. ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കാം.

ആവശ്യത്തിന് വെള്ളവും ഒഴിച്ച് ശേഷമാണ് നമ്മൾ ചമ്മന്തിയ്ക്ക് ആവശ്യമായ സ്പെഷ്യൽ ഇൻഗ്രീഡിയൻറ് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത്. അത് മറ്റൊന്നുമല്ല വീട്ടിൽ തന്നെ എപ്പോഴും ഉള്ള തൈരാണ്. അധികം പുളിച്ചു പോകാത്തതും എന്നാൽ ഒട്ടും പുളിയില്ലാത്ത തൈര് ഇതിനായി എടുക്കാൻ പാടില്ല. ആവശ്യത്തിന് പുളിയുള്ള തൈര് കാൽ കപ്പ് തേങ്ങയ്ക്ക് ഒരു ടീസ്പൂൺ എന്ന പാകത്തിന് ചേർത്ത് കൊടുക്കാവുന്നതാണ്.

അതിനുശേഷം ചമ്മന്തി എത്രത്തോളം അരയണമോ ആ അളവിൽ അരച്ച് എടുക്കാവുന്നതാണ്. ശേഷം ഒരു ചീനച്ചട്ടിയോ ഡ്രൈ പാനിലേക്കോ കുറിച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. ഈ എണ്ണ നന്നായി ഒന്ന് ചൂടായി വരുമ്പോഴേക്കും ഇതിലേക്ക് ഒരു ടീസ്പൂൺ കടുക് ഇട്ടുകൊടുക്കാം. ഇതൊന്നും പൊട്ടി വരുമ്പോൾ ഇതിലേക്ക് വറ്റൽ മുളക്, ചുവന്നുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ഇനി വീഡിയോ കണ്ടു നോക്കു. Special Chammanthi For Dosa And Idli Recipe Credit : Grandmother Tips

Special Chammanthi For Dosa And Idli Recipe

Also Read : പച്ചമാങ്ങാ മിക്സിയിലിട്ട് ഇത് പോലെ ചെയ്തു വയ്ക്കൂ; ഒരാഴ്ചത്തേയ്ക്ക് ഇനി വേറെ കറി അന്വേഷിക്കേണ്ട, ഇനിയാരും പച്ചമാങ്ങ വെറുതെ കളയില്ല | Pacha Manga Chammandi Podi Recipe

Advertisement
window._taboola = window._taboola || []; _taboola.push({ mode: 'alternating-thumbnails-a', container: 'taboola-below-article-thumbnails---2', placement: 'Below article thumbnails - 2', target_type: 'mix' });
Comments (0)
Add Comment