Special Tasty Semiya Payasam Recipe
| | |

ഇത് ഒരു സ്പൂൺ മതി രുചി എന്നും മായാതെ നിൽക്കും; വെറും 10 മിനിറ്റിൽ ഇതുവരെ കഴിച്ചിട്ടില്ലാത്ത രുചിയിൽ കിടിലൻ സേമിയ പായസം, ഇങ്ങനെ ഉണ്ടാക്കിയാൽ നിങ്ങൾ കുടിച്ചുകൊണ്ടേയിരിക്കും.!! Special Tasty Semiya Payasam Recipe

Special Tasty Semiya Payasam Recipe : നമ്മുടെയെല്ലാം വീടുകളിൽ വിശേഷാവസരങ്ങളിലും അല്ലാതെയുമെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ള പായസങ്ങളിൽ ഒന്നായിരിക്കും സേമിയ പായസം. വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാം എന്നതു തന്നെയാണ് സേമിയ പായസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

എന്നാൽ പായസത്തിന്റെ രുചി ഇരട്ടിയായി ലഭിക്കാനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ പായസം തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വയ്ക്കുക. അതൊന്നു ചൂടായി തുടങ്ങുമ്പോൾ മധുരത്തിന് ആവശ്യമായ പഞ്ചസാര ഇട്ട് നല്ല രീതിയിൽ കാരമലൈസ് ചെയ്തെടുക്കുക. പഞ്ചസാര നല്ല രീതിയിൽ ഉരുകി കാരമലൈസ് ആയി തുടങ്ങുമ്പോൾ 50 ഗ്രാം അളവിൽ ബട്ടർ കൂടി അതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്.

ഇവ രണ്ടും നല്ല രീതിയിൽ മിക്സ് ആയി സെറ്റ് ആകുന്ന സമയം കൊണ്ട് സേമിയ ഒന്ന് വറുത്തെടുക്കണം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അല്പം നെയ്യ് ഒഴിച്ച് നല്ല രീതിയിൽ വറുത്തെടുക്കുക. അതുപോലെ പായസത്തിന് ആവശ്യമായ ചൊവ്വരി അരമണിക്കൂർ മുൻപു തന്നെ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി ഇട്ടു വയ്ക്കാവുന്നതാണ്. പഞ്ചസാര നല്ല രീതിയിൽ കാരമലൈസ് ആയി കഴിയുമ്പോൾ അതിലേക്ക് പാൽ ഒഴിച്ചു കൊടുക്കാവുന്നതാണ്.

പാലൊന്ന് തിളച്ചു കുറുകി വരുമ്പോൾ അതിലേക്ക് വറുത്തുവെച്ച സേമിയയും, കുതിർത്തി വച്ച ചൊവ്വരിയും ചേർത്തു കൊടുക്കണം. അവസാനമായി അല്പം ഏലക്ക പൊടിച്ചതും, കിസ്മിസും, അണ്ടിപ്പരിപ്പും കൂടി വറുത്തിട്ടശേഷം ചൂടോടുകൂടി തന്നെ പായസം സെർവ് ചെയ്യാവുന്നതാണ്. സാധാരണ പായസം ഉണ്ടാക്കുന്ന രീതിയില്‍ നിന്നും ഒരു ചെറിയ മാറ്റം വരുത്തിയാൽ തന്നെ നല്ല രുചികരമായ രീതിയിൽ ഈയൊരു സേമിയ പായസം തയ്യാറാക്കി എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

fpm_start( "true" );