Special Vendakka Fry Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി വാങ്ങാറുള്ള പച്ചക്കറികളിൽ ഒന്നായിരിക്കും വെണ്ടക്ക. ധാരാളം ഔഷധഗുണങ്ങളുള്ള പച്ചക്കറികളിൽ ഒന്നായി തന്നെ വെണ്ടക്കയെ വിശേഷിപ്പിക്കാവുന്നതാണ്. എന്നിരുന്നാലും വെണ്ടക്ക കറി ആയോ തോരനായോ ഉണ്ടാക്കുമ്പോൾ അതിൽ ഉണ്ടാകുന്ന വഴുവഴുപ്പ് കാരണം പലർക്കും കഴിക്കാൻ വലിയ താൽപ്പര്യം കാണിക്കാറില്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു വെണ്ടക്ക ഉപയോഗിച്ചുള്ള വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു വിഭവം തയ്യാറാക്കാനായി ആദ്യം തന്നെ വെണ്ടക്ക നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുത്ത ശേഷം ഒരു തുണി ഉപയോഗിച്ച് പൂർണ്ണമായും വെള്ളം തുടച്ച് കളഞ്ഞ് എടുക്കുക. വെണ്ടക്കയിൽ ഒരു കാരണവശാലും വെള്ളത്തിന്റെ അംശം ഉണ്ടാകാൻ പാടുള്ളതല്ല. അതിനുശേഷം വെണ്ടക്കയുടെ വാലിന്റെ അറ്റം വെട്ടിക്കളഞ്ഞ് ബാക്കി വരുന്ന ഭാഗത്തെ ചെറിയ കനമില്ലാത്ത സ്ലൈസുകൾ ആയി മുറിച്ചെടുക്കുക.
മുറിച്ചു വെച്ച വെണ്ടക്കയുടെ സ്ലൈസുകൾ ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ കടലമാവ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈ ഉപയോഗിച്ച് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ഈ സമയത്ത് വെണ്ടക്കയിലേക്ക് വെള്ളം തളിച്ചു കൊടുക്കേണ്ട ആവശ്യമില്ല. ഇത്തരത്തിൽ തയ്യാറാക്കി വെച്ച വെണ്ടക്കയുടെ കൂട്ട് എണ്ണ ചൂടാക്കിയ ശേഷം അതിലിട്ട് വറുത്ത് കോരാവുന്നതാണ്.
വെണ്ടക്ക ഇഷ്ടമില്ലാത്തവർക്ക് പോലും ഈയൊരു രീതിയിൽ തയ്യാറാക്കുകയാണെങ്കിൽ കഴിക്കാൻ ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു വിഭവമാണ് ഇത്. ചോറിനോടൊപ്പം മാത്രമല്ല ഒരു സ്നാക്ക് എന്ന രീതിയിലും കുട്ടികൾക്ക് ഈ ഒരു രീതിയിൽ വെണ്ടക്ക തയ്യാറാക്കി കൊടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.