Sprouted Ragi Health Mix Powder Recipe
|

വേദനകളെ പിടിച്ചുകെട്ടും.!! കൊളസ്‌ട്രോൾ, ഷുഗർ ഒറ്റയടിക്ക് കുറയും; ക്ഷീണം മാറും, വണ്ണം കുറച്ച് ചർമം തിളങ്ങാൻ ഇതൊരു ഗ്ലാസ് മതി | Sprouted Ragi Health Mix Powder Recipe

Sprouted Ragi Health Mix Powder Recipe

Sprouted Ragi Health Mix Powder Recipe : ഒരുപാട് ആരോഗ്യ ഗുണങ്ങളടങ്ങിയ ഒന്നാണ് റാഗി. റാഗി മുളപ്പിക്കുമ്പോൾ കാൽസ്യത്തിന്റെ അളവ് രണ്ടിരട്ടിയാകും. ഇതിൽ ധാരാളം അയേൺ അടങ്ങിയിട്ടുണ്ട്. അയേൺ നമ്മുടെ ശരീരത്തിൽ ആഗിരണം ചെയ്യാൻ വൈറ്റമിൻ സി ആവശ്യമാണ്. റാഗി മുളപ്പിക്കുമ്പോൾ അതിലുള്ള വൈറ്റമിൻ സിയുടെ അളവ് കൂടും. അതുകൊണ്ട് നമ്മുടെ ശരീരത്തിൽ എത്തുമ്പോൾ അയേൺ ആഗിരണം ചെയ്യാൻ എളുപ്പമായിരിക്കും. കാൽസ്യം എല്ലുകളുടെ ആരോഗ്യത്തിനും ഇരുമ്പ് വിളർച്ചയെ തടയുന്നതിനും സഹായിക്കുന്നു. ധാരാളം വിറ്റാമിനുകളടങ്ങിയ മുളപ്പിച്ച റാഗി ഉപയോഗിച്ചുള്ള ഒരു ഹെൽത്ത് മിക്സ്‌ പൗഡർ തയ്യാറാക്കാം.

  • How to Use
  • Add to milk or plant milk
  • Mix into smoothies
  • Use in porridges or health drinks
  • Add to pancake / dosa batter

ആദ്യമായി ആവശ്യത്തിന് റാഗിയെടുത്ത് രണ്ടോ മൂന്നോ പ്രാവശ്യം നന്നായി കഴുകിയെടുക്കണം.
വളരെ ക്ഷമയോടെ സമയമെടുത്ത് ചെയ്യേണ്ട ഒരു പ്രക്രിയയാണിത്. കഴുകിയെടുത്ത റാഗി കുറച്ച് വെള്ളമൊഴിച്ച് അടച്ചുവെച്ച് കുറഞ്ഞത് 8 മണിക്കൂറെങ്കിലും നല്ലപോലെ കുതിർത്തെടുക്കണം. കുതിർത്തെടുത്ത രാഗി അതിന്റെ മുകളിലെ പതയെല്ലാം കളഞ്ഞശേഷം കുറച്ച് വെള്ളം കൂടെ ഒഴിച്ച് കഴുകിയ ശേഷം അരിപ്പ പാത്രത്തിലേക്ക് ചേർത്ത് വയ്ക്കണം. അരിപ്പ പാത്രത്തിനടിയിൽ ഒരു പാത്രം വെച്ച് കൊടുക്കാൻ മറക്കരുത്. റാഗിയിൽ വെള്ളം കെട്ടി നിന്നാൽ ഒരു ചീത്ത മണം ഉണ്ടാകും. ശേഷം അരിപ്പ പാത്രത്തിന് മുകളിലായി അടപ്പ് അല്പം മാറ്റി എയർ കയറത്തക്ക വിധത്തിൽ അടച്ചുവെക്കണം. ഇത് ഒരു ദിവസം കൊണ്ട് തന്നെ മുളച്ച് വരും. ഇത് ഇടയ്ക്കൊന്ന് ഇളക്കി കൊടുത്താൽ താഴെയുള്ള റാഗിയും ഒരുപോലെ മുളച്ചു വരും. ഇത് ഡ്രൈ ആയി തോന്നുകയാണെങ്കിൽ അല്പം വെള്ളം തളിച്ചു കൊടുത്താൽ മതിയാകും. ഇത് രണ്ടാമത്തെ ദിവസമാകുമ്പോൾ പൂർണ്ണമായും മുളച്ച് വന്നിട്ടുണ്ടാകും. ഈ സമയം കട്ട കട്ടയായി ഇരിക്കുന്ന രാഗി ഒരു പരന്ന പാത്രത്തിൽ അതെല്ലാം നീക്കി ഉണക്കാനായി വയ്ക്കണം.

അടുത്തതായി നല്ല ഫ്രഷ് ആയിട്ടുള്ള കുറച്ച് ആപ്പിളും ക്യാരറ്റും എടുക്കണം. ഇത് നന്നായി കഴുകിയെടുത്ത് വീണ്ടും വെള്ളം ഒഴിച്ച് അല്പം ഉപ്പും മഞ്ഞളും ചേർത്ത് കുറച്ച് സമയം മാറ്റിവയ്ക്കണം. കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും ഇങ്ങനെ വയ്ക്കണം. ഇത് വീണ്ടും കഴുകിയെടുത്ത് ക്യാരറ്റിന്റെ പുറംതൊലി കളഞ്ഞ് നന്നായി ഗ്രേറ്റ് ചെയ്തെടുക്കണം. ക്യാരറ്റ് വട്ടത്തിലുള്ള പാത്രത്തിൽ നന്നായി പരത്തി വച്ചുകൊടുത്ത ശേഷം വെയിലത്തിട്ട് നല്ലപോലെ ഉണക്കിയെടുക്കണം. അടുത്തതായി കുറച്ച് ഈത്തപ്പഴം കഴുകിയ ശേഷം കുരു കളഞ്ഞ് വെള്ളത്തിൽ കുതിർത്തെടുക്കണം. ശേഷം കുറച്ച് അണ്ടിപ്പരിപ്പും ബദാമും എടുത്ത് ഒരു ചൂടുള്ള പാത്രത്തിലിട്ട് വറുത്തെടുക്കണം. ചൂടാറിയ ശേഷം മിക്സിയിലിട്ട് പൊടിച്ചെടുക്കണം. ശേഷം കുതിർത്തെടുത്ത ഈത്തപ്പഴവും വെള്ളത്തോടെ നല്ലപോലെ അരച്ചെടുക്കണം.

അടുത്തതായി കഴുകിയെടുത്ത ആപ്പിൾ അതിന്റെ പുറംതൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് നന്നായി അരച്ചെടുക്കണം. ഇത് അരച്ചെടുത്ത ഈത്തപ്പഴത്തിന്റെ കൂടെ ചേർത്ത് കുറച്ചു കുറച്ചായി വീണ്ടും അരച്ചെടുക്കണം. ഉണക്കിയെടുത്ത റാഗിയും ക്യാരറ്റും പൊടിച്ചെടുത്ത നട്സും കൂടെ നല്ലപോലെ പൊടിച്ചെടുക്കണം. ശേഷം ഈ പൊടി ഒരു ചൂടായ ഉരുളിയിലേക്ക് ചേർത്ത് അതിലേക്ക് ഈത്തപ്പഴവും ആപ്പിളും അരച്ചെടുത്ത മിക്സും കൂടെ ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കണം. ഇതിലെ വെള്ളത്തിന്റെ അംശമെല്ലാം നീങ്ങി ഡ്രൈ ആകുന്നത് വരെ ഇളക്കി കൊടുക്കണം. കുറച്ചു കുറച്ചായി റാഗി പൊടി ചേർക്കുന്നത് കട്ടകൾ നീക്കാൻ സഹായിക്കും. ഇത് നല്ലപോലെ തണുത്ത ശേഷം മിക്സിയിലിട്ട് ഒന്നുകൂടെ പൊടിച്ചെടുത്ത ശേഷം നേരത്തെ പൊടിച്ചെടുത്ത റാഗി പൊടിയിൽ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം. Sprouted Ragi Health Mix Powder Recipe Video Credit : Sabeena’s Magic Kitchen

  • Boosts Digestion & Gut Health
    Sprouting increases digestibility and enzyme activity, making nutrients easier to absorb. It helps reduce bloating and supports regular bowel movements.
  • Controls Blood Sugar
    Ragi has a low glycemic index and high fiber, helping slow sugar release and support blood sugar management, which is useful in diabetes.
  • Supports Weight Management
    Rich in fiber and protein, it keeps you full for longer, reducing unnecessary snacking and aiding weight control.
  • Strengthens Bones
    High in calcium and minerals, sprouted ragi powder supports strong bones and teeth — especially good for growing kids and older adults.
  • Heart-Healthy
    The fiber and antioxidants help lower bad cholesterol (LDL) and promote healthy circulation.
  • Energy Boosting
    Contains iron and B-vitamins that help fight fatigue and boost natural energy.
  • Good for Skin & Hair
    Antioxidants and nutrients help promote skin glow, delay early ageing, and support hair strength.
  • Rich in Protein
    Sprouting increases protein availability, making it better for muscle repair and growth than regular ragi.

Also Read : ഒരു സ്‌പൂൺ റാഗി ഇതുപോലെ കഴിച്ചാൽ മതി; ഒരാഴ്ച്ച കൊണ്ട് വണ്ണവും വയറും കുറയും, ക്ഷീണം മാറ്റി സൗന്ദര്യവും നിറവും വർദ്ധിക്കും | Ragi Healthy Drink Recipe

Advertisement