Steel Pots Repairing Tips : അടുക്കളയിൽ സ്റ്റീൽ പാത്രങ്ങൾ ഉണ്ടോ? ശ്രദ്ധിക്കാൻ കുറച്ച് കാര്യങ്ങളുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണം മാത്രമല്ല അവ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ പോലും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. ആദ്യകാലത്ത് മൺചട്ടിയിൽ ആണ് പാചകം ചെയ്തിരുന്നതെങ്കിൽ പിന്നീടത് മാറി. സ്റ്റീൽ, ഇരുമ്പ്, അലുമിനിയം എന്നിവയിലൊക്കെ പാചകം ചെയ്യാൻ ആരംഭിച്ചു. ഇന്ന് മിക്കവാറും വീടുകളിൽ പാചകത്തിന് ഉപയോഗിക്കുന്നത് സ്റ്റീൽ പാത്രങ്ങളാണ്.
ഭാരം കുറഞ്ഞ സ്റ്റീൽ പാത്രങ്ങൾ ആണെങ്കിൽ കൈകാര്യം ചെയ്യാൻ വളരെ എളുപ്പമാണെങ്കിലും പാചകം ചെയ്യുമ്പോൾ ഉയർന്ന ചൂടിൽ അത് രൂപം മാറുകയോ ചുളുങ്ങുകയോ ചെയ്യാം. നമ്മുടെയൊക്കെ വീടുകളിൽ ഇത്തരത്തിൽ ചുളുങ്ങുകയോ പൊട്ടിപ്പോവുകയോ അല്ലെങ്കിൽ ഓട്ട വീണതോ ആയ നിരവധി സ്റ്റീൽ പാത്രങ്ങൾ ഉണ്ടാവാം. പലപ്പോഴും നമ്മളിത് ഒഴിവാക്കുകയോ അല്ലെങ്കിൽ ഉപയോഗിക്കാതെ മാറ്റിവെക്കുകയോ ചെയ്യാറാണ് പതിവ്. എന്നാൽ ഇനി മുതൽ ഇത്തരം പാത്രങ്ങൾ നമുക്ക് പുതുപുത്തൻ ആക്കി വീണ്ടും ഉപയോഗിക്കാം. അത് എങ്ങനെയെന്ന് നോക്കിയാലോ. മാത്രമല്ല വീട്ടമ്മമാർക്കായുള്ള കുറച്ചധികം ടിപ്പുകളും ഇതാ.
തിളച്ച ചായ നമ്മൾ ഒരു ഗ്ലാസിലേക്ക് ഒഴിക്കുമ്പോൾ ഇത് പലപ്പോഴും കുറച്ചു സമയം വച് ചശേഷം ചൂടാറിയിട്ടാണ് നമ്മൾ കുടിക്കാറ്. എന്നാൽ ഇത് നമുക്ക് ചൂടോടെ ഗ്ലാസിൽ ഒഴിച്ച ഉടനെ തന്നെ ചൂട് കുടിക്കാവുന്ന പാകത്തിനാക്കാനുള്ള ടിപ്പാണ് ആദ്യത്തേത്. അതിനായി ഗ്ലാസ്സിലേക്ക് ചായ ഒഴിച്ച ശേഷം അതിലേക്ക് ഒരു സ്പൂൺ ഇട്ട് വച്ചാൽ നമുക്ക് കുടിക്കാവുന്ന ചൂടിൽ ഇത് കിട്ടും. അടുത്തതായി നമ്മൾ അടുപ്പിൽ കറിയോ മറ്റോ ഉണ്ടാക്കുമ്പോൾ പലപ്പോഴും ഇത് ഇളക്കാൻ ഉപയോഗിക്കുന്ന തവി നമ്മൾ കൗണ്ടർ ടോപ്പിലോ അല്ലെങ്കിൽ ഗ്യാസ് അടുപ്പിന് മുകളിലോ ഒക്കെ ആയി വെക്കാറുണ്ട്.
എന്നാൽ ഇതിനു പകരമായി ഒരു പാത്രം വച്ച് കൊടുക്കുകയാണെങ്കിൽ നമുക്ക് ഈ തവിയും സ്പൂണുമൊക്കെ അതിൽ വച്ച് കൊടുക്കാവുന്നതാണ്. നമ്മൾ ദിവസേന ഉപയോഗിക്കുന്ന ചായ പാത്രത്തിന് അകത്തും പുറത്തുമെല്ലാം പലപ്പോഴും കറ പിടിച്ചിരിക്കുന്നതായി കാണാറുണ്ട്. ഇതിന് പരിഹാരമായി നമുക്ക് കറയുള്ള ഭാഗത്തേക്ക് അൽപ്പം ഉപ്പ് ചേർത്ത് കൊടുത്ത ശേഷം ഒരു സ്ക്രബ്ബർ ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകി വൃത്തിയാക്കി എടുത്താൽ പുതു പുത്തൻ പാത്രമായി കിട്ടും. നമ്മുടെ വീടുകളിൽ പലപ്പോഴും പഞ്ചസാര പാത്രത്തിൽ ഉറുമ്പ് വരുന്നതായി കാണാറുണ്ട്. നമ്മൾ പാത്രം എത്ര മുറുക്കി അടച്ചു വെച്ചാലും ഉറുമ്പ് കയറാറുണ്ട്. ഇതിന് പരിഹാരമായി രണ്ട് ഗ്രാമ്പു പഞ്ചസാര പാത്രത്തിൽ ഇട്ട് വച്ചാൽ ഉറുമ്പ് ശല്യം ഒഴിവാക്കാം. ദൈനംദിന ജീവിതത്തിൽ ഏറെ ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കണ്ടു നോക്കൂ. Steel Pots Repairing Tips Video Credit : Mehar Kitchen