Take Care Of Vishukkani 2025 : വിഷുക്കണി ഒരുക്കാൻ ഇനി അധിക സമയമില്ല.മിക്ക ആളുകൾക്കും വിഷുക്കണി ഒരുക്കാൻ അറിയുന്നുണ്ടാവും എങ്കിലും അതിൽ എന്തെല്ലാം കാര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട് എന്നതിനെപ്പറ്റി കൃത്യമായ നിശ്ചയം ഉണ്ടാവുകയില്ല. വിഷുക്കണി ഒരുക്കുമ്പോൾ ഒരു കാരണവശാലും അതിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത സാധനങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
വിഷുക്കണിയിൽ പഴങ്ങൾ വയ്ക്കുന്ന പതിവ് ഉണ്ട്. അതുപോലെ പലതരത്തിലുള്ള പച്ചക്കറികളും വയ്ക്കാറുണ്ട്. എന്നാൽ ഇതിൽ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം കൈപ്പേറിയ പച്ചക്കറികളും പഴങ്ങളും ഒരു കാരണവശാലും കണിയിൽ വയ്ക്കാൻ പാടില്ല എന്നതാണ്. മധുരമില്ലാത്ത പഴങ്ങൾ, കയ്പ്പുള്ള പച്ചക്കറികൾ എന്നിവയെല്ലാം കണിയിൽ നിന്നും ഒഴിവാക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. പഴങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നന്നായി പഴുത്ത മഞ്ഞ നിറമുള്ളവ നോക്കി തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ അനുയോജ്യം.
പച്ചക്കറികൾ തിരഞ്ഞെടുക്കുമ്പോൾ അതിൽ അളിഞ്ഞതോ അല്ലെങ്കിൽ ചെറിയ രീതിയിൽ കുത്ത്, പാട് എന്നിവയുള്ളതെല്ലാം ഒഴിവാക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. പക്ഷികളോ മറ്റു ജീവികളോ കടിച്ച പച്ചക്കറികൾ കണിയിൽ ഉൾപ്പെടുത്താൻ പാടുള്ളതല്ല. പഴങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ഈയൊരു കാര്യം ബാധകമാണ്. നല്ല നിറമുള്ളതും ഫ്രഷ് ആയതുമായ പച്ചക്കറികളും പഴങ്ങളും നോക്കി വേണം കണിയിലേക്ക് തിരഞ്ഞെടുക്കാൻ. കണി വയ്ക്കുന്നതിനു മുൻപായി വീടും പരിസരവും വൃത്തിയാക്കി മഞ്ഞൾ വെള്ളം തളിച്ച് ശുദ്ധിയാക്കേണ്ടതുണ്ട്.
കണി ഒരുക്കാനായി തിരഞ്ഞെടുക്കുന്ന ഓട്ടുരുളി കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രം അതിൽ സാധനങ്ങൾ നിരത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കണിയുടെ മുൻപിൽ കൊളുത്തി വയ്ക്കുന്ന നിലവിളക്ക് കഴുകി വൃത്തിയാക്കി പൂർണ്ണ ശുദ്ധിയോടു കൂടി മാത്രം തിരി തെളിക്കാൻ ശ്രദ്ധിക്കണം. നിലവിളക്കിൽ ഉപയോഗിക്കുന്ന എണ്ണ വിളക്കണയാണ് എന്ന കാര്യം ഉറപ്പു വരുത്തുക. ഇതിൽ തന്നെ എള്ളെണ്ണ ഉപയോഗിക്കുന്നതാണ് കൂടുതൽ അനുയോജ്യം. വെളിച്ചെണ്ണ, പാമോയിൽ പോലുള്ളവ ഒരു കാരണവശാലും വിളക്കിൽ ഒഴിക്കാനായി തിരഞ്ഞെടുക്കരുത്. കണി വെക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. Take Care Of Vishukkani 2025 Video Credit : Thulasi Theertham
Take Care Of Vishukkani 2025
Also Read : വിഷു കൈനീട്ടം ഈ നാളുകാരിൽ നിന്നും വാങ്ങണേ; ജീവിതം രക്ഷപെടും, സർവൈശ്വര്യവും ധനലാഭവും ഉറപ്പ് | Vishu Kaineettam Astrology