വസ്ത്രങ്ങൾ ഇനി പുത്തൻ പോലെ വെട്ടിത്തിളങ്ങും ; തുണികൾ അയൺ ചെയ്യുമ്പോൾ പൗഡർ കൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ, കരിമ്പനും കുത്തില്ല പഴമ അറിയത്തുമില്ല.!! Talcum Powder Amazing Uses
Talcum Powder Amazing Uses : നമ്മുടെയെല്ലാം വീടുകളിൽ സുലഭമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും ടാൽക്കം പൗഡറുകൾ. ഒരു സൗന്ദര്യവർദ്ധക വസ്തു എന്നതിൽ ഉപരി ടാൽക്കം പൗഡർ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അതുപയോഗിച്ച് ചെയ്തെടുക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം.
ടാൽക്കം പൗഡർ കൊണ്ട് ചെയ്തെടുക്കാവുന്ന ഏറ്റവും ഉപകാരപ്രദമായ ഒരു കാര്യം അതുപയോഗിച്ച് സിങ്കുകൾ, വാഷ്ബേസിൻ എന്നിവ ക്ലീൻ ചെയ്ത് എടുക്കാനും അതുവഴി പാറ്റ ശല്യം, ഉറുമ്പ് ശല്യം എന്നിവ ഒഴിവാക്കാനും സാധിക്കും എന്നതാണ്. അതിനായി സിങ്കിന്റെ അല്ലെങ്കിൽ, വാഷ് ബേസിന്റെ ഹോൾ ഉള്ള ഭാഗങ്ങളിൽ പൗഡർ വിതറി കൊടുക്കുക. രാത്രി സമയങ്ങളിൽ ഇങ്ങനെ ചെയ്തശേഷം രാവിലെ ആ ഭാഗങ്ങൾ കഴുകുകയാണെങ്കിൽ ഇത്തരം ജീവികളുടെ ശല്യം ഇല്ലാതാക്കുകയും അവിടെ എല്ലാ സമയത്തും സുഗന്ധം നിലനിൽക്കുകയും ചെയ്യുന്നതാണ്.
ക്ലോസറ്റിൽ നിന്ന് ഉണ്ടാകുന്ന ദുർഗന്ധവും ടാൽക്കം പൗഡർ ഇട്ടശേഷം ഫ്ലഷ് ചെയ്ത് കളയുകയാണെങ്കിൽ എളുപ്പത്തിൽ മാറ്റി എടുക്കാനായി സാധിക്കും. മറ്റൊരു ഉപയോഗം തുണികൾ വൃത്തിയാക്കാനും സുഗന്ധം നിലനിർത്താനുമായി ഉപയോഗിക്കാം എന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിക്കുക. അതിലേക്ക് ടാൽക്കം പൗഡറും അല്പം വെള്ളവും ചേർത്ത് മിക്സ് ചെയ്യുക. ഈയൊരു കൂട്ട് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി വെച്ചശേഷം തുണികൾ അയൺ ചെയ്യുമ്പോൾ ഉപയോഗിക്കുകയാണെങ്കിൽ സുഗന്ധം നിലനിർത്താനായി സാധിക്കുന്നതാണ്.
റബ്ബർ ബാൻഡുകൾ സൂക്ഷിക്കുന്ന പാത്രങ്ങളിൽ അവ എളുപ്പത്തിൽ വേറിട്ട് കിട്ടാനായി അല്പം പൗഡർ കൂടി അവയോടൊപ്പം മിക്സ് ചെയ്തു വയ്ക്കാവുന്നതാണ്. അതുപോലെ ഫാൻസി ആഭരണങ്ങൾ പെട്ടെന്ന് നിറം മങ്ങാതെ സൂക്ഷിക്കാനായി കുറച്ച് പൗഡർ അവയോടൊപ്പം ഇട്ടുവച്ചാൽ മാത്രം മതി. മഴക്കാലത്ത് തുണികളിൽ ഈർപ്പം നിന്നുണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാനായി അല്പം ടാൽക്കം പൗഡർ അവയ്ക്ക് മുകളിലൂടെ വിതറി കൊടുത്താൽ മാത്രം മതിയാകും. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.
fpm_start( "true" );