ചക്കക്കുരു കുക്കറിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ; എത്ര കഴിച്ചാലും കൊതി തിരൂല ചക്കക്കുരു കൊണ്ടൊരു കിടിലൻ ഐറ്റം.!! Tasty Chakkakuru Cutlet Recipe

Tasty Chakkakuru Cutlet Recipe : പച്ച ചക്കയുടെ സീസണായാൽ അതുപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള വിഭവങ്ങളെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് ചക്കക്കുരു ഉപയോഗിച്ച് തോരനും കറികളും തയ്യാറാക്കി കഴിക്കാൻ മിക്ക ആളുകൾക്കും വളരെയധികം താല്പര്യമാണ്. എന്നാൽ അതേ ചക്കക്കുരു ഉപയോഗിച്ചു തന്നെ രുചികരമായ കട്ലെറ്റ് കൂടി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.

അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ചക്കക്കുരു കട്ലറ്റ് തയ്യാറാക്കാനായി ആദ്യം തന്നെ ചകിണി എല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി എടുത്ത ചക്കക്കുരു കുക്കറിലേക്ക് ഇട്ടു കൊടുക്കുക. അതോടൊപ്പം മീഡിയം സൈസിലുള്ള രണ്ട് ഉരുളക്കിഴങ്ങ് കൂടി ഇട്ടുകൊടുക്കാവുന്നതാണ്. ഇവ രണ്ടും ആവശ്യത്തിന് വെള്ളവും ഒഴിച്ച് ശേഷം നാല് വിസിൽ വരുന്നത് വരെ കുക്കറിലിട്ട് അടിപ്പിച്ച് എടുക്കുക. ശേഷം അവയുടെ ചൂട് പോകാനായി ഒന്ന് മാറ്റിവയ്ക്കാം. ആ സമയം കൊണ്ട് കട്ലറ്റിലേക്ക് ആവശ്യമായ പച്ചക്കറികളെല്ലാം അരിഞ്ഞെടുക്കാം.

അതിനായി ഒരു വലിയ സവാള കനം കുറച്ച് അരിഞ്ഞെടുത്തതും, ചെറിയ ഒരു ക്യാരറ്റ് മുറിച്ചെടുത്തതും, പച്ചമുളക്, ഇഞ്ചി, മല്ലിയില എന്നിവയും എടുത്തു വയ്ക്കാവുന്നതാണ്. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുക. പിന്നീട് ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവയെല്ലാം വഴറ്റി അവസാനമായി ക്യാരറ്റ് കൂടി ചേർത്ത് ഒന്ന് വേവിച്ചെടുക്കണം. ശേഷം ഒരു ടീസ്പൂൺ അളവിൽ കുരുമുളകുപൊടി, ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി മസാല കൂട്ടിലേക്ക് ചേർത്തു കൊടുക്കണം.

നേരത്തെ പുഴുങ്ങി വെച്ച ചക്കക്കുരുവും, ഉരുളക്കിഴങ്ങും തോല് പൂർണമായും കളഞ്ഞശേഷം കട്ടകൾ ഇല്ലാതെ പൊടിച്ചെടുക്കുക. ഈയൊരു കൂട്ടുകൂടി തയ്യാറാക്കി വെച്ച മസാല കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഒരു പാത്രത്തിൽ ഒരുപിടി അളവിൽ ബ്രഡ് ക്രംസ്, മറ്റൊരു പാത്രത്തിൽ രണ്ട് മുട്ട പൊട്ടിച്ചൊഴിച്ചത് എന്നിവ എടുത്തു വയ്ക്കുക. തയ്യാറാക്കിയ മസാലക്കൂട്ട് കട്ട്ലറ്റിന്റെ രൂപത്തിൽ വട്ടത്തിൽ പരത്തിയെടുത്ത ശേഷം ബ്രഡ് ക്രംസിൽ മുക്കി മുട്ടയിൽ മുക്കി എണ്ണയിൽ ഇട്ട് വറുത്ത് എടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ ചക്കക്കുരു കട്ലറ്റ് റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Tasty Chakkakuru Cutlet Recipe
Comments (0)
Add Comment