Tasty Chowari Payasam Recipe : വിശേഷ അവസരങ്ങളിലും അല്ലാതെയും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കാറുള്ള ഒരു വിഭവമായിരിക്കും പായസം. സാധാരണയായി പായസത്തിൽ കൂടുതലായി മധുരവും മറ്റും ചേർക്കുന്നത് കൊണ്ട് തന്നെ ആരും അതിനെ ഹെൽത്തിയായി കരുതാറില്ല. എന്നാൽ വളരെ ഹെൽത്തിയായ രീതിയിൽ തയ്യാറാക്കാവുന്ന ഒരു പായസത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ പായസം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ചൊവ്വരി 3 മണിക്കൂർ നേരം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. അതുപോലെ കാൽ കപ്പ് അളവിൽ കടലപ്പരിപ്പും ഇതേ രീതിയിൽ വെള്ളത്തിൽ കുതിർത്തി വയ്ക്കുക. ശേഷം ഒരു പാത്രത്തിൽ രണ്ട് കപ്പ് വെള്ളം എടുത്ത് നന്നായി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് കുതിർത്തി വെച്ച ചൊവ്വരിയും, കടലപ്പരിപ്പും ഇട്ട് നല്ലതുപോലെ അടച്ചുവെച്ച് വേവിച്ചെടുക്കുക. ശേഷം ഈ ഒരു കൂട്ടിലേക്ക് കാൽകപ്പ് അളവിൽ സേമിയ കൂടി ചേർത്തു കൊടുക്കാവുന്നതാണ്.
എല്ലാ ചേരുവകളും നന്നായി വെന്തു തുടങ്ങുമ്പോൾ മധുരത്തിന് ആവശ്യമായ ശർക്കര പൊടികൂടി ചേർത്തു കൊടുക്കാം. ശർക്കര നല്ലതുപോലെ അലിഞ്ഞ് സെറ്റായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു പിഞ്ച് അളവിൽ ഏലയ്ക്ക പൊടിച്ചതും ജീരകം പൊടിച്ചതും കൂടി ചേർത്തു കൊടുക്കാം. ഈയൊരു സമയത്ത് തന്നെ ഒരു ടീസ്പൂൺ അളവിൽ നെയ്യ് കൂടി പായസത്തിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. അതോടൊപ്പം തന്നെ പായസത്തിന് ഒരു നല്ല കളർ കിട്ടാനും കൂടുതൽ മധുരം കിട്ടാനുമായി ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കാവുന്നതാണ്.
എല്ലാ ചേരുവകളും പായസത്തിൽ നല്ലതുപോലെ മിക്സായി തുടങ്ങുമ്പോൾ ഒരു കപ്പ് അളവിൽ പശുവിൻ പാൽ ചേർത്ത് കൊടുക്കാവുന്നതാണ്. ഇതൊന്ന് തിളച്ചു തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാം. ശേഷം ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത തേങ്ങാക്കൊത്തും, അണ്ടിപ്പരിപ്പും, മുന്തിരിയും ഇട്ട് വറുത്തെടുക്കുക. ഈയൊരു കൂട്ടുകൂടി പായസത്തിലേക്ക് ചേർത്ത് കൊടുത്താൽ നല്ല കിടിലൻ രുചിയിലുള്ള ഹെൽത്തി പായസം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണുന്നതാണ്. Video Credit : Hisha’s Cookworld