കിടിലൻ ടേസ്റ്റിൽ ഒരു ചട്ണി; ഇതിന്റെ രുചി അറിഞ്ഞാൽ ചട്ണി ഇങ്ങനെ മാത്രമേ ഉണ്ടാക്കൂ, ഇനി ദോശയും ഇഡ്ലിയും ഇനി എപ്പോ തീർന്നൂന്ന് ചോദിച്ചാ മതി.!! Tasty Chutney Recipe
Tasty Chutney Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ദോശ, ഇഡ്ഡലി പോലുള്ള പലഹാരങ്ങൾ തയ്യാറാക്കുമ്പോൾ ചട്നി തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. മിക്കപ്പോഴും ഒരേ രീതിയിലുള്ള ചട്നി തന്നെയായിരിക്കും എല്ലാ വീടുകളിലും തയ്യാറാക്കുന്നത്. ഇത്തരത്തിൽ ഒരേ രുചിയിലുള്ള ചട്നി തന്നെ സ്ഥിരമായി കഴിക്കുമ്പോൾ എല്ലാവർക്കും മടുപ്പ് തോന്നാനുള്ള സാധ്യത കൂടുതലാണ്. അത്തരം മടുപ്പെല്ലാം ഇല്ലാതെ നല്ല രുചികരമായ ചട്നി എങ്ങിനെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
ഈ അടിപൊളി ചട്നി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് നല്ല പോലെ ഒന്ന് ചൂടായി വരുമ്പോൾ അതിലേക്ക് അല്പം എണ്ണയൊഴിച്ച് കൊടുക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ കടലപ്പരിപ്പിട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. അതോടൊപ്പം തന്നെ എരുവിന് ആവശ്യമായ ഉണക്കമുളക് കൂടി വറുത്തെടുത്ത് മാറ്റിവയ്ക്കണം. അതേ പാനിലേക്ക് ഒരുപിടി അളവിൽ ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റിയെടുക്കുക.
ആവശ്യമെങ്കിൽ ഒരു സവാള കൂടി ചെറിയ കഷണങ്ങളായി അരിഞ്ഞിട്ട് വഴറ്റി എടുക്കാവുന്നതാണ്. ഈയൊരു കൂട്ടിന്റെ ചൂട് ഒന്ന് മാറി തുടങ്ങുമ്പോൾ അതിലേക്ക് അല്പം കറിവേപ്പിലയും ഒരുപിടി അളവിൽ തേങ്ങയും ഇട്ട് മിക്സ് ചെയ്യാവുന്നതാണ്. തയ്യാറാക്കി വെച്ച ചേരുവകളുടെ ചൂട് മാറിക്കഴിയുമ്പോൾ ആദ്യം ഉണക്കമുളകും കടലപ്പരിപ്പും ഒന്ന് അരച്ചെടുക്കുക. ശേഷം തയ്യാറാക്കിവെച്ച മറ്റ് കൂട്ടുകൾ കൂടി മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
ഈയൊരു സമയത്ത് ചട്ണിയിലേക്ക് ആവശ്യമായ ഉപ്പു കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ചട്നിയുടെ കട്ടിക്ക് അനുസരിച്ച് ആവശ്യത്തിനുള്ള വെള്ളം ചേർത്തു കൊടുക്കാവുന്നതാണ്. അവസാനമായി അല്പം കറിവേപ്പിലയും ഉണക്കമുളകും ചെറിയ ഉള്ളിയും കൂടി ചട്നിയിലേക്ക് താളിച്ച് ചേർക്കാവുന്നതാണ്. ഈയൊരു വ്യത്യസ്ത ചട്നി ഉണ്ടാക്കുന്ന റെസിപ്പി വിശദമായി മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്.
fpm_start( "true" );