Tasty Kadala Egg Snack Recipe : കടല ഉപയോഗിച്ച് കറികളും മറ്റു വിഭവങ്ങളുമെല്ലാം സ്ഥിരമായി നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ അധികമാരും ചിന്തിക്കാത്ത കടലവച്ച് ഉണ്ടാക്കാവുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി പരിചയപ്പെടാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ കടല നന്നായി കുതിർത്ത ശേഷം വേവിച്ചെടുത്തത്.
രണ്ട് മുട്ട, ഒരു ടീസ്പൂൺ മുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാല, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, കടലമാവ്, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കടല നന്നായി കഴുകി വൃത്തിയാക്കിയ ശേഷം കറിക്കെല്ലാം ചെയ്യുന്നതുപോലെ കുതിർത്തി വെക്കണം. കടല നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ അത് കുക്കറിലിട്ട് രണ്ട് വിസിൽ അടിപ്പിച്ച് മാറ്റി വക്കാം. ഒരു കാരണവശാലും കടല വെന്തുടഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ശേഷം കടലയുടെ ചൂടൊന്ന് മാറി വന്നു കഴിഞ്ഞാൽ അതിലേക്ക് എടുത്തുവച്ച എല്ലാ പൊടികളും മുട്ടയും പൊട്ടിച്ചൊഴിച്ച് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഓരോരുത്തരുടെയും എരുവിന് അനുസരിച്ച് മുളകുപൊടിയുടെ അളവിൽ മാറ്റം വരുത്താവുന്നതാണ്. അതുപോലെ മുട്ട നല്ല വലിപ്പമുള്ളതാണെങ്കിൽ ഒരെണ്ണം പൊട്ടിച്ചൊഴിച്ചാൽ മതിയാകും. വേവിച്ചു വച്ച കടലയിലെല്ലാം ഈ ഒരു മസാല കൂട്ട് നല്ലതുപോലെ പിടിക്കണം. ശേഷം ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് കടല വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക.
എണ്ണ നന്നായി വെട്ടിത്തിളച്ച് തുടങ്ങുമ്പോൾ തയ്യാറാക്കി വെച്ച കടല കുറേശ്ശെയായി അതിലേക്ക് ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്ത് എടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ നല്ല ക്രിസ്പായ രീതിയിൽ കടല വറുത്തെടുക്കാനായി സാധിക്കുന്നതാണ്. ഒരു ഈവനിംഗ് സ്നാക്ക് എന്ന രീതിയിലോ കുട്ടികൾക്ക് സ്കൂളിലേക്ക് കൊടുത്ത വിടാവുന്ന സ്നാക്കായുമെല്ലാം ഈ ഒരു ഫ്രൈ ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.