Tasty Kerala Style Beef Fry Recipe
| | |

ഇതാണ് മക്കളെ ബീഫ് ഫ്രൈ; ഇത്ര രുചിയിൽ നിങ്ങൾ ബീഫ് പൊരിച്ചിട്ടുണ്ടാവില്ല, നാവിൽ രുചിയൂറും ബീഫ് ഫ്രൈ.!! Tasty Kerala Style Beef Fry Recipe

Tasty Kerala Style Beef Fry Recipe : വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ബീഫ് ഫ്രൈയുടെ റെസിപ്പി തയ്യാറാക്കുന്നത് എങ്ങനെ എന്നു നോക്കാം. പ്രത്യേകം തയ്യാറാക്കിയ ചില മസാലക്കൂട്ടുകൾ ഉപയോഗിച്ചു കൊണ്ടാണ് ഈ ബീഫ് ഫ്രൈ തയ്യാറാക്കുന്നത്. പൊറോട്ട യുടെയും പത്തിരിയുടെയും കൂടെ കഴിക്കാൻ സാധിക്കുന്ന ഒരു കിടിലൻ വിഭവമാണിത്. ഇതിനായി വേണ്ടത് രണ്ട് കിലോ ബീഫ് ചെറുതായി കട്ട് ചെയ്ത് എടുത്തതാണ്.

നല്ലപോലെ കഴുകി എടുത്ത ബീഫിലേക്ക് രണ്ട് ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മഞ്ഞൾപൊടി, കാൽ ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർക്കുക. എന്നിട്ട് ആവശ്യത്തിന് ഉപ്പും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം കുക്കറിലേക്ക് മാറ്റി കുറച്ചു വെള്ളം കൂടി ഒഴിച്ച് മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക.

ചിക്കനുള്ള അരപ്പിന് ആയിട്ട് മിക്സിയുടെ ജാറിലേക്ക് കുറച്ച് വറ്റൽമുളക്, ഒരു ടേബിൾ സ്പൂൺ പെരുംജീരകം, ഒരു ഏഴ് അല്ലി വെളുത്തുള്ളി, 2 കഷണം ഇഞ്ചി, കുറച്ച് കറിവേപ്പിലയും കൂടി ഇട്ട് നല്ലതുപോലെ ഒന്ന് അരച്ചെടുക്കുക. അടുത്തതായി വേവിച്ച ബീഫ് ലേക്ക് ഈ മസാല കൂട്ടുകൂടി ഇട്ടതി നുശേഷം ഒരു ടേബിൾ സ്പൂൺ കുരുമുളകുപൊടി 1 ടീസ്പൂൺ മുളകുപൊടി രണ്ട് ടേബിൾസ്പൂൺ കോൺഫ്ലോറും രണ്ട് ടേബിൾസ്പൂൺ പത്തിരിപ്പൊടിയും ഒരു ടേബിൾ സ്പൂൺ ഗരം മസാല പൊടിച്ചതും ഒരു നാരങ്ങാനീര് പിഴിഞ്ഞെടുത്ത അതും കൂടി മിക്സ് ചെയ്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക.

ശേഷം ഇവ ഒരു അര മണിക്കൂർ നേരത്തേക്ക് മാറ്റി വയ്ക്കുക. അരമണിക്കൂർ കഴിയുമ്പോഴേക്കും ബീഫ് ഒന്നുകൂടി നല്ലപോലെ ഡ്രൈ ആയി വരുന്നതായിരിക്കും. ഫ്രൈ ചെയ്യേണ്ട രീതിയെ കുറിച്ച് അറിയാൻ വീഡിയോ കാണു. Kerala Style Tasty Beef Fry Recipe. Video credit : Kannur kitchen

fpm_start( "true" );