Tasty Kumbilappam Recipe
|

രണ്ടു വർഷം മുൻപത്തെ ചക്കവരട്ടി കൊണ്ട് പൂച്ച പുഴുങ്ങിയത്; ഇതിന്റെ രുചി വേറെ ലെവലാണേ, ഈ പലഹാരം കഴിച്ചവരുണ്ടോ | Tasty Kumbilappam Recipe

Tasty Kumbilappam Recipe | മഴക്കാലങ്ങളിലും മറ്റും ചക്കയും അനുബന്ധമായ പലഹാരങ്ങളും നമ്മുടെ വീടുകളിൽ പലപ്പോഴും നാം ഉപയോഗിക്കാറുണ്ട്. വരട്ടിയും അവ പൊരിച്ചും മറ്റു പലവിധേനയും നാം വ്യത്യസ്തമായ രുചികളിൽ അവയെ ഉപയോഗിക്കാറുണ്ട്. എന്നാൽ ചക്ക വരട്ടിയത് കൊണ്ട് എങ്ങിനെ കിടിലൻ പൂച്ച പുഴുങ്ങിയത് ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം.

പല സ്ഥലങ്ങളിലും പൂച്ച പുഴുങ്ങിയത്, ചക്കയപ്പം കുമ്പിളപ്പം എന്നീ പേരുകളിലും ഈയൊരു പലഹാരം അറിയപ്പെടാറുണ്ട്. ആദ്യമായി സൂക്ഷിച്ചു വെച്ചതോ അല്ലാത്തതോ ആയ ചക്ക വരട്ടി ഒരു പാത്രത്തിലേക്ക് മാറ്റിക്കൊണ്ട് ചൂടുവെള്ളത്തിൽ നന്നായി ഇളക്കുകയും കുഴമ്പ് രൂപത്തിൽ ആക്കുകയും ചെയ്യുക.

തുടർന്ന് പത്തിരിക്കും മറ്റും ഉപയോഗിക്കുന്ന വറുത്ത അരിപ്പൊടി കൂടി ഇതിലേക്ക് ചേർക്കുക. ശേഷം ഏലക്കയും ജീരകവും ലേശം പഞ്ചസാര കൂട്ടി പൊടിച്ചെടുത്തത് കൂടി ഇതിലേക്ക് ചേർക്കുകയും തുടർന്ന് നല്ല രീതിയിൽ കൈകൊണ്ട് കുഴക്കുകയും ചെയ്യുക. ശേഷം ഈ ഒരു മിശ്രിതത്തിലേക്ക് ചിരകി വെച്ച തേങ്ങ ലേശം ഉപ്പോടുകൂടി ഇതിലേക്ക് ഇടുകയും നന്നായി കുഴയ്ക്കുകയും ചെയ്യുക.

ശേഷം നമ്മുടെ വീട്ടിലോ പരിസരത്തോ ഉള്ള ഇടനയില അല്ലെങ്കിൽ കറുവപ്പട്ടയുടെ ഇല നന്നായി കഴുകിയെടുത്ത് അത് കുമ്പിൾ പോലെയാക്കി തയ്യാറാക്കി വെച്ച മിശ്രിതം ഇതിലേക്ക് ഇടുകയും ശേഷം ഇലയുടെ അഗ്രഭാഗം കൊണ്ട് അത് മൂടി വെക്കുകയും ചെയ്ത ശേഷം ഇഡലിയുടെ തട്ടിൽ പാകം ചെയ്താൽ കുട്ടികളെപ്പോലെ തന്നെ മുതിർന്നവരും ഏറെ ഇഷ്ടപ്പെടുന്ന ഏറ്റവും രുചികരമായ കുമ്പിളപ്പം അല്ലെങ്കിൽ പൂച്ച പുഴുങ്ങിയത് തയ്യാർ. Tasty Kumbilappam Recipe Credit : Leafy Kerala

Tasty Kumbilappam Recipe

Also Read : അവലും ശർക്കരയും ഇരിപ്പുണ്ടോ.!? എങ്കിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ, എത്ര കഴിച്ചാലും കഴിച്ചാലും മതിവരാത്ത കൊതിയൂറും പലഹാരം | Easy Aval Snacks Recipe

Advertisement