Tasty Mathi Curry Recipe : മീൻ കറി ഇങ്ങിനെ ഒരു പ്രാവിശ്യം വെച്ചാൽ ഇങ്ങിനെ മാത്രമേ വെക്കൂ..നമ്മൾ ചെറിയ തട്ടുകടകളിൽ അല്ലെങ്കിൽ ഷാപ്പിലൊക്കെ പോയാൽ അവിടെ കിട്ടുന്ന മീൻ കറിക്ക് ഒരു പ്രത്യേക ടേസ്റ്റ് അല്ലെ. ആ കറി നമുക്ക് ഉണ്ടാക്കി നോക്കിയാലോ. പുറത്ത് പോയാൽ നമുക്ക് കഴിക്കാൻ കിട്ടുന്ന മീൻ കറിക്ക് നമ്മൾ വീട്ടിൽ ഉണ്ടാക്കുന്നതിനേക്കാൾ ഒടുക്കത്തെ ടേസ്റ്റ് ആണെന്ന് കഴിച്ചവർക്ക് എല്ലാവർക്കും അറിയാം. ആ സെയിം കറിയുടെ റെസിപ്പി ആണ് ഇപ്പോൾ നിങ്ങളോട് പങ്ക് വെക്കാൻ പോവുന്നത്.
ഇതിന് ആദ്യം വേണ്ടത് മീൻ തന്നെ ആണ്. മീൻ മുറിച്ചു നന്നായി കഴുകി വൃത്തിയാക്കി വെക്കുക. അതിന് ശേഷം കറിക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം. ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് പത്ത് ചെറിയുള്ളി ഇട്ട് മൂപ്പിക്കുക. അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും ഒന്നര സ്പൂൺ മുളക് പൊടിയും മല്ലിപ്പൊടിയുംചേർത്ത് ലോ ഫ്ളൈമിൽ വെച്ച് നന്നായി അതിന്റെ പച്ച മണം നീങ്ങുന്നത് വരെ മിക്സ് ചെയ്യുക.
കുറച്ച് നേരത്തേക്ക് തണുക്കാൻ വേണ്ടി മാറ്റി വെക്കുക. തണുത്ത ശേഷം മിക്സിയുടെ ഒരു ജാറിൽ ഇട്ട് 3 ടേബിൾസ്പൂൺ തേങ്ങയും ചേർത്ത് നല്ല പേസ്റ്റ് പോലെ അടിച്ചെടുക്കുക. അടിക്കുമ്പോൾ വളരെ കുറച്ചു ചൂട് വെള്ളം ചേർക്കുന്നത് നന്നായിരിക്കും ഇനി ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണ ഒഴിച്ച് അതിലേക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചെറിയ ഉള്ളിയും പച്ചമുളകും ഇട്ട് മൂപ്പിക്കുക അതിലേക്ക് അരപ്പ് ചേർത്ത് കുറച്ച് വെള്ളവും ചേർത്ത് തിളപ്പിക്കുക.
കൂടെ 3 കഷ്ണം കുടംപുളി ചേർത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് തിളപ്പിക്കുക. ആവശ്യമെങ്കിൽ ഈ സമയത്ത് തക്കാളി വലുതാക്കി മുറിച്ചിടാം. കറിവേപ്പില ചേർക്കാൻ മറക്കരുത്. ഇപ്പോൾ നമ്മുടെ കറി റെഡി. അര മണിക്കൂർ ശേഷം എടുത്ത് ഉപയോഗിക്കാം.Video Credit : Akkus Cooking