Tasty Milk Porotta Recipe
| | |

കറി പോലും വേണ്ട, വെറും 15 മിനിറ്റ് മതി ചപ്പാത്തിയേക്കാൾ പതിന്മടങ്ങ് രുചിയില്‍ കിടിലൻ ഐറ്റം റെഡി.!! Tasty Milk Porotta Recipe

Tasty Milk Porotta Recipe : എല്ലാദിവസവും രാവിലെയും, രാത്രിയുമെല്ലാം എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ വേണമെന്നത് മിക്ക വീടുകളിലും നിർബന്ധമായിരിക്കും. എന്നാൽ ചപ്പാത്തി പോലുള്ള പലഹാരങ്ങൾ ദിവസവും കഴിച്ചു കഴിഞ്ഞാൽ പെട്ടെന്ന് മടുപ്പ് തോന്നാറുണ്ട്. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ അവർക്ക് വ്യത്യസ്തമായ പലഹാരങ്ങൾ കഴിക്കാനായിരിക്കും കൂടുതൽ താല്പര്യം. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു രുചികരമായ പാൽ പൊറോട്ടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു പൊറോട്ട തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അളവിൽ മൈദ ഇട്ടു കൊടുക്കുക. ശേഷം അതിലേക്ക് ഒരു പിഞ്ച് അളവിൽ ഉപ്പ്, കാൽ ടീസ്പൂൺ അളവിൽ പഞ്ചസാര, ഒരു ടേബിൾസ്പൂൺ അളവിൽ എണ്ണ എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം മാവിലേക്ക് ഒരു മുട്ട കൂടി പൊട്ടിച്ചൊഴിച്ച് കൈ ഉപയോഗിച്ച് നല്ല രീതിയിൽ ഇളക്കി യോജിപ്പിക്കുക. മാവിൽ ഒട്ടും കട്ടകളില്ലാത്ത രീതിയിൽ സ്മൂത്തായി വേണം കുഴച്ചെടുക്കാൻ.

കുറച്ച് തണുത്ത പാല് കൂടി മാവ് കുഴക്കാനായി ഉപയോഗിക്കാവുന്നതാണ്. സാധാരണ മാവ് തയ്യാറാക്കുന്ന അതേ രീതിയിലാണ് ഈ ഒരു മാവും തയ്യാറാക്കേണ്ടത് എങ്കിലും ഒരു സ്ലാബിലോ മറ്റോ ഇട്ട് കുഴച്ചെടുക്കുന്നതാണ് കൂടുതൽ നല്ലത്. അതിനുശേഷം മാവ് ഒരു പാത്രത്തിലേക്ക് മാറ്റി മുകളിൽ അല്പം എണ്ണ കൂടി തടവി കുറഞ്ഞത് അരമണിക്കൂറെങ്കിലും അടച്ചു വയ്ക്കണം. അരമണിക്കൂറിന് ശേഷം കുഴച്ചു വച്ച മാവിനെ ചെറിയ ഉരുളകളാക്കി എടുത്ത് ആദ്യം ചപ്പാത്തി മാവിന്റെ അതേ പരിവത്തിൽ കനം കുറച്ച് പരത്തി എടുക്കുക.

ശേഷം പരത്തിവെച്ച മാവിനെ നാലായി മടക്കി മുകളിൽ അല്പം പൊടികൂടി വിതറി സ്ക്വയർ രൂപത്തിൽ ഒന്നുകൂടി പരത്തി എടുക്കണം. ഇത്തരത്തിൽ തയ്യാറാക്കി വെച്ച മാവിന്റെ ഉരുളകളെല്ലാം പരത്തി സെറ്റാക്കി വയ്ക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് പരത്തി വച്ച മാവ് ഇട്ട് രണ്ടുവശവും നല്ല രീതിയിൽ പൊന്തിവരുന്ന രീതിയിൽ ചുട്ടെടുക്കുക. ഇപ്പോൾ നല്ല രുചികരമായ പാൽ പൊറോട്ട റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

fpm_start( "true" );