Tasty Nalikera Dosa Recipe : സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ ദോശ ഉണ്ടാക്കുന്നത് അരിയും ഉഴുന്നും ഒന്നിച്ച് അരച്ച് ചേർത്ത് കൊണ്ടാണ്. എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ വീട്ടിൽ ഉഴുന്നില്ലാതെ വരുമ്പോൾ സാധാരണ ഉണ്ടാക്കുന്ന അതേ ദോശയുടെ സോഫ്റ്റ്നസ്സോടു കൂടി തന്നെ മറ്റൊരു രീതിയിൽ ദോശ ഉണ്ടാക്കിയെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ അരയ്ക്കാൻ ആവശ്യമായ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി കുതിർത്താനായി വെള്ളത്തിൽ ഇട്ട് വയ്ക്കണം.
അരിയോടൊപ്പം തന്നെ ഒരു സ്പൂൺ അളവിൽ ഉലുവ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. കുറഞ്ഞത് നാലു മണിക്കൂർ സമയമെങ്കിലും അരിയും ഉലുവയും വെള്ളത്തിൽ കിടന്ന് കുതിരണം. ശേഷം വെള്ളം പൂർണമായും ഊറ്റി കളയുക. അരിച്ചുവെച്ച അരിയും ഉലുവയും മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. അതോടൊപ്പം തന്നെ ഒരു കപ്പ് അളവിൽ ചിരകിയ തേങ്ങയും, അതേ അളവിൽ ചോറും അരിയോടൊപ്പം ചേർത്ത് ഒട്ടും തരികൾ ഇല്ലാതെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
അവസാനമായി മിക്സി കഴുകിയെടുത്ത വെള്ളം കൂടി ഈയൊരു മാവിനോടൊപ്പം ചേർത്ത് കൺസിസ്റ്റൻസി ശരിയാക്കി എടുക്കാവുന്നതാണ്. ശേഷം മാവ് ഫെർമെന്റ് ചെയ്യാനായി മാറ്റിവയ്ക്കണം. നന്നായി പുളിച്ചുവന്ന മാവ് ഒരു ദോശക്കല്ലിൽ ഒഴിച്ച് സാധാരണ ദോശ ഉണ്ടാക്കുന്ന അതേ രീതിയിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. ഈയൊരു ദോശയോടൊപ്പം കഴിക്കാൻ രുചികരമായ ഒരു കറി കൂടി തയ്യാറാക്കാം. കുക്കറിലേക്ക് മീഡിയം വലിപ്പത്തിൽ അരിഞ്ഞെടുത്ത ഉരുളക്കിഴങ്ങും, ക്യാരറ്റും ഒരു കഷണം പട്ടയും, രണ്ട് ഗ്രാമ്പൂവും ആവശ്യത്തിന് വെള്ളവും ഒഴിച്ച് രണ്ട് വിസിൽ അടിപ്പിച്ച് എടുക്കുക.
ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. ശേഷം അല്പം പെരുംജീരകം പൊട്ടിച്ച് അതിലേക്ക് ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. അതിലേക്ക് വേവിച്ചു വച്ച കഷ്ണങ്ങൾ കൂടി ചേർത്ത് അവസാനമായി അല്പം പെരുംജീരകം പൊടിച്ചതും, കുരുമുളകുപൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.