Tasty Vendakka Thoran Recipe : വെണ്ടയ്ക്ക ഇരിപ്പുണ്ടോ? ചോറിനു കൂട്ടാൻ അടിപൊളി സൈഡ് ഡിഷ് റെഡി. വെണ്ടയ്ക്ക കഴിക്കാത്തവരും കുട്ടികൾക്കും മറ്റും ഇതേപോലെ തയ്യാറാക്കി കൊടുത്തു നോക്കൂ. രാവിലെ കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും നിങ്ങൾക്ക് ജോലിക്ക് പോകുമ്പോൾ എളുപ്പത്തിൽ തയ്യാറാക്കാനും പറ്റിയ കിടിലൻ കറി ഇതാ.
- സവാള
- ഇഞ്ചി
- വെളുത്തുള്ളി
- തേങ്ങ
- മഞ്ഞൾപൊടി
- വെളിച്ചെണ്ണ
- കറിവേപ്പില
- പച്ചമുളക്
- കുരുമുളക്
ആദ്യം ഒരു ഫ്രയിംഗ് പാനിൽ കുറച്ച് വെളിച്ചെണ്ണ ചൂടാക്കുക. കുറച്ച് കറിവേപ്പിലയും 2 പച്ചമുളകും ചേർത്ത് വഴറ്റുക. ശേഷം 1/4 ടീസ്പൂണ് കുരുമുളകുപൊടി, സവാള ചെറുതായി അരിഞ്ഞത്, ഒരു ചെറിയ കഷ്ണം ഇഞ്ചി, കുറച്ച് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക. 1/4 കപ്പ് ചിരകിയ തേങ്ങ, 1/4 ടീസ്പൂൺ മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്തതിന് ശേഷം രണ്ട് മുട്ടകൾ കൂടി അടിക്കുക.
ഇതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്ത് വഴറ്റുക. വേണമെങ്കിൽ ആവശ്യത്തിന് ഉപ്പും അൽപം കുരുമുളകും ചേർക്കാം. അവസാനം അര സ്പൂണിൽ താഴെ ഗരം മസാല ചേർത്താൽ സ്വാദിഷ്ടമായ വെണ്ടക്ക തോരൻ തയ്യാർ. ഈ തോരൻ വെണ്ടയ്ക്ക കഴിക്കാത്തവർക്ക് പോലും ഒരുപാട് ഇഷ്ടമാകുന്ന ഒന്നായിരിക്കും. വീഡിയോ കടപ്പാട് : Mums Daily