Tip To Clean Chinese Potato Or Koorka Easily
- Shake & Soak Method (Traditional Hack)
- Salt + Turmeric Scrub (Polishing Trick)
- Pressure Cooker Hack (If Peeling Is Too Hard)
Tip To Clean Chinese Potato Or Koorka Easily : കൂർക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. കാരണം കൂർക്ക ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾക്കെല്ലാം ഒരു പ്രത്യേക സ്വാദ് തന്നെയായിരിക്കും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കി എടുക്കുക എന്നത് നിസ്സാര കാര്യമല്ല. എന്നാൽ ഇനി പറയുന്ന രീതിയിൽ കൂർക്ക വൃത്തിയാക്കി എടുക്കുകയാണെങ്കിൽ വളരെ കുറച്ച് സമയം മാത്രം മതിയാകും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
ആദ്യം തന്നെ കൂർക്ക നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. അതിനുശേഷം കൂർക്കയോടൊപ്പം പറ്റിപ്പിടിച്ച് മണ്ണിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രാണികളും മറ്റും ഇല്ലാതാക്കാനായി കുറച്ചുനേരം വെള്ളത്തിൽ മുക്കി വയ്ക്കാവുന്നതാണ്. വെറും വെള്ളത്തിൽ കൂർക്ക ഇട്ടുവയ്ക്കുന്നതിന് പകരമായി കുറച്ച് ഉപ്പും, വിനാഗിരിയും ചേർത്ത് വെക്കുകയാണെങ്കിൽ അതിലുള്ള ചെറിയ പ്രാണികളും മറ്റും എളുപ്പത്തിൽ പോയി കിട്ടുന്നതാണ്. കുറച്ചുനേരം വെള്ളത്തിൽ ഇട്ട ശേഷം വൃത്തിയാക്കാനാവശ്യമായ ബാക്കി കാര്യങ്ങൾ ചെയ്തെടുക്കാം.
അതിനായി കൂർക്ക ഒരു വലിയ തുണി സഞ്ചിയിലോ, പ്ലാസ്റ്റിക് സഞ്ചിയിലോ മറ്റോ ആക്കി നല്ലതുപോലെ അടിക്കുക. മൂന്നോ നാലോ തവണ കൂർക്ക സഞ്ചിയിൽ ഇട്ട് അടിച്ചെടുക്കുമ്പോൾ തന്നെ അതിലെ തൊലിയെല്ലാം പോയി വൃത്തിയായി കിട്ടുന്നതാണ്. അതിനുശേഷം ഒരു തവണ കൂടി നല്ല വെള്ളത്തിൽ കൂർക്ക കഴുകി എടുക്കാം. ഇങ്ങനെ ചെയ്താലും കൂർക്കയുടെ മുകൾ ഭാഗത്ത് ചെറിയ രീതിയിൽ തൊലിയെല്ലാം പറ്റി പിടിച്ചിട്ടുണ്ടാകും.
അത് കളയാനായി ഒരു കത്തി ഉപയോഗിച്ച് ചെറുതായി ഒന്ന് ചുരണ്ടി കൊടുത്താൽ മതിയാകും. ഈയൊരു രീതിയിൽ കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം. കുറഞ്ഞത് രണ്ടോ മൂന്നോ തവണയെങ്കിലും കൂർക്ക നല്ല വെള്ളത്തിൽ ഇട്ട് വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. മാത്രമല്ല സാധാരണ എല്ലാവരും ചെയ്യുന്ന രീതിയിൽ കുക്കറിലിട്ട് അടിച്ചെടുക്കുമ്പോൾ കൂർക്ക കൂടുതലായി വെന്ത് പോകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഈയൊരു രീതിയിൽ കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tip To Clean Chinese Potato Or Koorkka Easily Video Credit : Prathap’s Food T V
Tip To Clean Chinese Potato Or Koorka Easily
- Soak Koorka in Water First
Put the koorka in a bucket of water for 10–15 minutes.
Mud softens and comes off easily. - Rub with Coconut Fiber / Metal Scrubber
Use coconut fiber (chiratta chor) or a mild metal scrubber.
Rub the koorka firmly to remove all thin skin and mud. - Use “Shake Method” for Quick Cleaning
A very fast, no-effort trick:
Put koorka in a steel bowl.
Add 2–3 tbsp coarse salt or a handful of rice.
Cover tightly and shake for 1–2 minutes.
The peel loosens quickly and comes off. - Crush Slightly with a Roller (Optional)
Traditional method:
Tap each koorka lightly with a roller/pestle.
The skin breaks → easy to peel by hand.
Works well for large quantities. - Rinse 2–3 Times
After peeling, wash in clean water multiple times to remove leftover dirt.
- Extra Tips:
- Wear gloves – koorka can stain your nails and fingers.
- Do the cleaning outside or over newspaper – it’s a messy job.
- Clean in small batches for better results.