Turmeric Salt Tip : ചെറുതും വളരെയധികം പ്രയോജന പ്രദവുമായ പലതരം കുറുക്കു വിദ്യകളും കുഞ്ഞു ടിപ്സുകളും ഏവർക്കും ഇഷ്ടമാണ്. ഇത്തരത്തിൽ ചിലവ് കുറഞ്ഞതും സമയലാഭവവും ഉള്ള കുഞ്ഞു ടിപ്സുകൾ ഉപയോഗിച്ച് ദൈനംദിന ജീവിതത്തെ നമുക്ക് എളുപ്പത്തിൽ ആക്കാനും മെച്ചപ്പെടുത്താനും സാധിക്കും. അത്തരത്തിലുള്ള കുറച്ച് അധികം ടിപ്പുകളാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ആദ്യമായിട്ടുള്ളത് വെളിച്ചെണ്ണ ഉപയോഗിച്ച് നമ്മുടെ ശരീരത്തിലെ ഓവർഹീറ്റ് എങ്ങനെ ഒഴിവാക്കാം എന്നതാണ്. കടുത്ത വേനലിലൂടെയാണ് നാം ഇപ്പോൾ കടന്നു പോകുന്നത്. ഈ സന്ദർഭങ്ങളിൽ നമ്മുടെ മുതിർന്നവരുടെയും കുട്ടികളുടെയും ശരീരത്തിൽ ചൂടേറാൻ സാധ്യത കൂടുതലാണ്. അത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ആകാനാണ് നമ്മളുടെ നാടൻ വെളിച്ചെണ്ണ സഹായിക്കുന്നത്. വെർജിനായിട്ടുള്ള വെളിച്ചെണ്ണ കാലിന്റെയും കൈകളുടെയും നഖങ്ങളിൽ പുരട്ടി നന്നായി മസാജ് ചെയ്തു കൊടുക്കുന്നത് ശരീരത്തിന്റെ ഡ്രൈനെസ്സും അതുപോലെ ചൂടിന്റെ ബുദ്ധിമുട്ടും മാറാൻ സഹായിക്കുന്നു. അതുപോലെതന്നെ കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും നെറുകിൽ രണ്ടു തുള്ളി വെളിച്ചെണ്ണ ഇറ്റിക്കുന്നത് ഇത്തരത്തിലുള്ള ചൂടിന്റെ പ്രയാസങ്ങളിൽ നിന്ന് ആശ്വാസമേകാൻ സഹായിക്കുന്നു.
സ്വർണാഭരണങ്ങൾ ഉപയോഗിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്. അത്തരത്തിൽ സ്വർണാഭരണങ്ങൾ ഉപയോഗിക്കുമ്പോൾ തന്നെ ഇത് നഷ്ടപ്പെടാനുള്ള സാധ്യതയെക്കുറിച്ചും നമ്മൾ വേവലാതിപ്പെടാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ സ്വർണം ഉപയോഗിക്കുകയും അത് സുരക്ഷിതമായി കൈകാര്യം ചെയ്യുകയും ചെയ്യാൻ വേണ്ടിയുള്ള ചെറിയ ടിപ്പാണ് ഇനിയുള്ളത്. ഇതിനുവേണ്ടി നമുക്ക് ആവശ്യമായിട്ടുള്ളത് നൂലാണ്. കുറച്ച് അധികം നൂലെടുത്ത് മൂന്നോ നാലോ തവണകളായി മടക്കി കട്ടിയുള്ളതാക്കി മാറ്റുക. ശേഷം നമ്മൾ എന്ത് സ്വർണാഭരണം ധരിക്കുമ്പോഴും അതിന്റെ അറ്റം കുളത്തിന്റെ അറ്റ ഭാഗങ്ങൾ ഉപയോഗിച്ച് മുറുക്കി കെട്ടി വച്ച് കഴിഞ്ഞാൽ ഇത് നഷ്ടപ്പെടുന്ന സാധ്യതകൾ ഒഴിവാക്കി എടുക്കാം.
അടുത്തതായി ശരീരത്തിൽ ഉണ്ടാകുന്ന നീർവീഴ്ച, വേദന എന്നിവയ്ക്ക് ഉടനടി പരിഹാരം തരുന്ന ഒരു ടിപ്പാണ്. കൂടുതൽ ജോലിഭാരം ഉള്ളവർക്കും മുതിർന്നവർക്കും ശരീരത്തിൽ പലയിടങ്ങളിലായി എപ്പോഴും വേദന അനുഭവപ്പെടാറുണ്ട്. ഇത്തരത്തിലുള്ള വേദനകൾക്ക് ശമനം കിട്ടാനുള്ള ഒരു വഴിയാണ് അടുത്തത്. ഒരു പാൻ എടുത്ത് അതിലേക്ക് മഞ്ഞളും കല്ലുപ്പും കൂടിച്ചേർത്ത് ചൂടാക്കുക. ഇത് ചെയ്യുന്ന സമയം തീ കുറച്ചു വയ്ക്കാൻ ശ്രദ്ധിക്കണം. ഇത് ചൂടായി ഒരു മണം വരുന്നത് വരെ നമുക്ക് ഇളക്കി കൊടുക്കണം. ഈ മണം വന്നു കഴിഞ്ഞാൽ ചെറിയ ഒരു കിഴിയായി ഈ മിശ്രിതം കെട്ടി വേദനയുള്ള ഭാഗങ്ങളിൽ ചൂടോടുകൂടി തന്നെ കിഴി പിടിക്കാം. ഇത് ഇത്തരത്തിലുള്ള നീർക്കെട്ടുകളും വേദനകളും നീക്കം ചെയ്യാൻ സഹായിക്കുന്നു. വീട്ടിൽ വച്ച് തന്നെ നമുക്ക് എങ്ങനെ പേപ്പർ സോപ്പ് നിർമിക്കാം എന്നുള്ളതാണ് അടുത്തത്. Turmeric Salt Tip Video Credit : Resmees Curry World