കുക്കറിൽ നിന്നും വെള്ളം പുറത്തേക്ക് വരാറുണ്ടോ.!? ഈ ഒരു സൂത്രം ചെയ്താൽ മതി, ഒരൊറ്റ തുള്ളി വെള്ളം പോലും ലീക്കാവില്ല | Useful Cooker Tip
Useful Cooker Tip
- Don’t Overfill the Cooker
- Always Add Enough Water
- Release Pressure Safely
- Clean the Pressure Valve Regularly
- Use the Right Heat Level
- Don’t Force Open the Lid
- Avoid Cooking Foamy Foods
അടുക്കളയിൽ പാചകം എളുപ്പമാക്കുന്നതിന് പ്രഷർ കുക്കർ വഹിക്കുന്ന പങ്ക് ചെറുതല്ല. വേഗത്തിൽ ഭക്ഷണ സാധനങ്ങൾ പാചകം ചെയ്തെടുക്കാൻ പ്രഷർ കുക്കർ സഹായിക്കുന്നു. അടുക്കളയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാത്രങ്ങളിലൊന്നാണ് കുക്കര്‍. ദിവസവും കുറഞ്ഞത് ഒന്നോ രണ്ടോ തവണയെങ്കിലും കുക്കര്‍ ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ചില ആഹാര പദാർഥങ്ങൾ പ്രഷർ കുക്കറിൽ വേവിക്കുമ്പോൾ പതഞ്ഞു പൊങ്ങാറുണ്ട്.
അത് വൃത്തി ആക്കൽ എന്ത് കൊണ്ടും വളരെ പ്രയാസം ഉള്ള പണി തന്നെയാണ്. എന്നാൽ ഇനി മുതൽ ഇങ്ങനെ ഒന്ന് ചെയ്ത് നോക്കൂ. കുക്കറിന്റെ വാഷർ ഉപയോഗിക്കുന്നതിന് അനുസരിച്ച് ലൂസ് ആയി വരും . ഇത് എപ്പോഴും ചൂട് തട്ടുന്നത് കൊണ്ടാണ് ഇത്തരത്തിൽ ലൂസായി വരുന്നത്. അത് കൊണ്ട് തന്നെ വാഷർ ഇടക്കിടക്ക് മാറ്റി കൊടുക്കണം. ഇത് ആറുമാസം കൂടുമ്പോഴോ അല്ലെങ്കിൽ എപ്പോഴാണോ ലൂസായി വരുന്നത് അപ്പോൾ നിങ്ങൾക്ക് കടകളിൽ നിന്നും വാഷർ വാങ്ങാവുന്നതാണ്.
അല്ലെങ്കിൽ വാഷർ ക്ലീൻ ചെയ്ത് ഫ്രീസറിൽ മിനിമം നാല് മണിക്കൂർ വെച്ചാലും സ്റ്റിഫ് ആയി കിട്ടും. കുക്കറിന്റെ വിസിൽ വരുന്ന വെയിറ്റിൽ എന്തെങ്കിലും കുടുങ്ങിയാലും ആവി മുകളിലേക്ക് പോവാതെ ഇങ്ങനെ വെള്ളം പുറത്തേക്ക് വരാം. ഇങ്ങനെയാണ് കൂടുതലും ഗ്യാസ് കുക്കർ പൊട്ടിത്തെറിക്കുക പോലെയുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടാവുന്നത്. കുക്കറിന്റെ വിസിൽ തുറന്നു നോക്കാൻ പറ്റുന്ന മോഡലുകൾ ഉണ്ടാവാറുണ്ട്.
അപ്പോൾ അത്തരത്തിലുള്ളവ തുറന്ന് അതിനകത്ത് ഫുഡിന്റെ വേസ്റ്റ് ഒന്നുമില്ലെന്നും അതിൻറെ ഹോളുകളൊക്കെ കറക്റ്റ് ആണെന്നും നിങ്ങൾ എപ്പോഴും ഉറപ്പ് വരുത്തണം. കുക്കറിൽ വേവിച്ചെടുക്കന്ന എന്ത് സാധനം ആയാലും അത് വേവാൻ ആവശ്യമായ വെള്ളം മാത്രം ഒഴിച്ച് കൊടുക്കണം. അത്പോലെ കുക്കർ അടച്ചതിന് ശേഷം മാത്രം വിസിൽ വെച്ച് കൊടുക്കണം. ഇങ്ങനെ ചെയ്താലും വെള്ളം പുറത്തേക്ക് പോവില്ല. ഇനി കുക്കറിൽ എന്തെങ്കിലും വേവിക്കുമ്പോൾ ഇത് പോലെ ഒന്ന് ചെയ്ത് നോക്കാൻ മറക്കല്ലേ. Useful Cooker Tip Credit : cheppu
Useful Cooker Tip
A pressure cooker cooks food quickly by trapping steam inside and increasing pressure. Add the required ingredients with enough water, close the lid securely, and ensure the whistle/vent is properly placed. Heat on medium flame until the cooker releases the required number of whistles. Then lower the flame and cook as needed. Always wait for the pressure to release naturally before opening the lid. Handle the cooker carefully to avoid steam burns, and check the gasket and safety valve regularly for proper functioning.
