Useful Kitchen Hacks : പാചകം രസകരമാക്കുന്ന ചില കുറുക്ക് വഴികൾ. അടുക്കളയിലും വീട്ടുകാര്യങ്ങളിലും കൂടുതൽ സമയം ചിലവഴിക്കുന്ന ആളുകളാണ് വീട്ടമ്മമാർ. അത്കൊണ്ട് തന്നെ ജോലികളിൽ മടുപ്പും വിരസതയും വരാതിരിക്കാൻ അവ കൂടുതൽ എളുപ്പവും ആസ്വാദ്യകരവുമാക്കുന്ന വഴികളും മാർഗങ്ങളും നമ്മൾ കണ്ടെത്തണം. അടുക്കള ജോലികൾ എളുപ്പമാക്കാനും അടുക്കളയിലും വീട്ടുകാര്യങ്ങളിലും സ്മാർട്ട് ആകാനും വീട്ടമ്മമാർക്ക് ഒത്തിരി ഉപകാരപ്പെടുന്ന ചില നുറുക്കുവിദ്യകൾ പരിചയപ്പെടാം.
നമ്മൾ സാധാരണയായി ദോശയും ഇഡലിയും തയ്യാറാക്കുന്നതിനായി അരിയും ഉഴുന്നും തിർത്തെടുക്കാറുണ്ട്. ഇത് കഴുകിയെടുക്കുമ്പോൾ ഒരു പാത്രത്തിൽ നിന്നും മറ്റൊരു പാത്രത്തിലേക്ക് പകർത്തി എടുക്കുന്ന സമയത്ത് പലപ്പോഴും സിങ്കിലും മറ്റും അരിയും ഉഴുന്നും ചാടി വീഴാറുണ്ട്. ഇത്തരത്തിൽ സിങ്കിൽ വീഴുന്ന അരിയുടെയും ഉഴുന്നിന്റെയുമെല്ലാം വേസ്റ്റ് പലപ്പോഴും നമുക്ക് വൃത്തിയാക്കി എടുക്കാൻ ബുദ്ധിമുട്ടാണ്. ഇതിനുള്ള പരിഹാരമാണ് നമ്മുടെ ആദ്യത്തെ ടിപ്പ്.
ആദ്യമായി നമ്മൾ ഒരു പാത്രം നിറയെ വെള്ളം എടുത്തു വയ്ക്കണം. ശേഷം സ്റ്റീലിന്റെയോ അല്ലെങ്കിൽ പ്ലാസ്റ്റിക്കിന്റെയോ ഒരു ഓട്ട പാത്രമെടുത്ത് അതിലേക്ക് അരിയും ഉഴുന്നും കൂടെ ചേർത്തു കൊടുക്കണം. ശേഷം ഈ ഓട്ട പാത്രം നേരത്തെ എടുത്തുവച്ച പാത്രത്തിലെ വെള്ളത്തിലേക്ക് ഇറക്കി വയ്ക്കണം. ശേഷം ഇത് നല്ലപോലെ കൈ ഉപയോഗിച്ച് കഴുകിയെടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ഇതിൽ എന്തെങ്കിലും ചെറിയ പ്രാണികളോ മറ്റു അവശിഷ്ടങ്ങളോ ഉണ്ടെങ്കിൽ തന്നെ അത് പൊങ്ങി വരുകയും അത് ഓട്ട പാത്രത്തിന്റെ വിടവിലൂടെ ഒന്ന് കുലുക്കി കൊടുത്താൽ അതൊക്കെ പാത്രത്തിന്റെ അടിയിൽ ഊറിക്കിടക്കും. റേഷൻ അരി ഉപയോഗിക്കുന്നവർക്ക് പലപ്പോഴും കല്ല്, ചീത്തയരി, ചെറിയറി എന്നിവയെല്ലാം നീക്കം ചെയ്യുന്നതിന് ഈ വിദ്യ വളരെ പ്രയോജനകരമാണ്. നമ്മുടെ അടുക്കളയിലുള്ള ജ്യൂസ് അരിപ്പ ഉപയോഗിച്ചും ഇത്തരത്തിൽ ചെയ്തെടുക്കാവുന്നതാണ്. അത് രണ്ടോ മൂന്നോ തവണകളായി ചെയ്തെടുക്കേണ്ടി വരുമെന്നേയുള്ളൂ.
Useful Kitchen Hacks അത്യാവശ്യം വേവുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. പലപ്പോഴും ഇത് ആളുകൾ കുക്കറിലൊക്കെ ഇട്ട് വേവിച്ച ശേഷമാണ് കറി ഉണ്ടാക്കുന്നത്. എന്നാൽ ഇനിമുതൽ നിങ്ങൾക്ക് ബീറ്റ്റൂട്ട് നിമിഷങ്ങൾക്കുള്ളിൽ വേവിച്ചെടുക്കാം. അതിനായി ബീറ്റ്റൂ ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത ശേഷം ചോപ്പ് ചെയ്തെടുക്കുകയോ അല്ലെങ്കിൽ മിക്സിയിൽ ഒന്ന് ബ്ലെൻഡ് ചെയ്തെടുക്കുകയോ ചെയ്യണം. എന്നാൽ ഗ്രേയ്റ്ററിൽ വച്ച് ഗ്രേറ്റ് ചെയ്തെടുത്തൽ കറിക്ക് ഈ രുചി ഉണ്ടാകില്ല. ഇനി ബീറ്റ്റൂട്ടിലേക്ക് കുറച്ച് പച്ച തേങ്ങ ഉപ്പ് മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കൊടുക്കണം. കൂടാതെ ഒരു സവാളയും രണ്ട് പച്ചമുളക് കുറച്ച് കറിവേപ്പിലയും കൂടെ ചോപ്പ് ചെയ്തെടുത്തതും ഇതിലേക്ക് ചേർക്കണം. ശേഷം ഇത് നല്ലപോലെ മിക്സ് ചെയ്ത് അഞ്ചുമിനിറ്റ് മാറ്റി വെക്കണം ഈ സമയം ഇതിലേക്ക് ആവശ്യമായ വെള്ളം ഊർന്നിറങ്ങും. ശേഷം ഒരു ഇരുമ്പ് ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. ശേഷം കുറച്ച് കടുകിട്ട് പൊട്ടി വരുമ്പോൾ ഇതിലേക്ക് ബീറ്റ്റൂട്ട് ചേർത്ത് നല്ലപോലെ ഇളക്കി രണ്ട് മിനിറ്റ് വേവിച്ചെടുത്താൽ രുചികരമായ കറി റെഡി. ഇനി നിങ്ങളും ഇത്തരത്തിൽ ബീറ്റ്റൂട്ട് വേവിച്ചെടുക്കുമ്പോൾ കാണാനും കഴിക്കാനും ഏറെ ഭംഗിയുണ്ടാകും. രുചികരമായ മീൻ കറി തയ്യാറാക്കി നോക്കാൻ മറക്കല്ലേ. Useful Kitchen Hacks Credit : E&E Kitchen