Useful Tips And Trick : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ. വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി എന്ത് ടിപ്പുകളും പരീക്ഷിക്കാൻ തയ്യാറായിരിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ചിലപ്പോഴെങ്കിലും ഇത്തരത്തിൽ പരീക്ഷിക്കുന്ന ടിപ്പുകളെല്ലാം ഇരട്ടി പണിയായി മാറാറുണ്ട്. അതേസമയം തീർച്ചയായും റിസൾട്ട് ലഭിക്കുമെന്ന് ഉറപ്പുള്ള കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
നമ്മുടെയെല്ലാം വീടുകളിൽ രാവിലെ സമയത്തും സന്ധ്യാസമയത്തുമെല്ലാം ചന്ദനത്തിരി കത്തിച്ചു വയ്ക്കാറുണ്ടാകും. പലപ്പോഴും ഒരുതവണ തിരി കത്തിച്ച് വച്ചു കഴിഞ്ഞാൽ സ്റ്റാൻഡ് എവിടെയെങ്കിലും കൊണ്ടു വയ്ക്കുകയും പിന്നീട് അത് തിരഞ്ഞു നടക്കേണ്ടി വരികയും ചെയ്യാറുണ്ട്. ഇത്തരത്തിൽ സ്റ്റാൻഡ് കാണാത്ത സമയത്ത് എളുപ്പത്തിൽ ചന്ദനത്തിരി കത്തിച്ചു വയ്ക്കാനായി ഉപയോഗിക്കാത്ത ഒരു പേനയുടെ ക്യാപ് എടുത്ത് അത് ചുമരിന്റെ ഏതെങ്കിലും ഭാഗത്തായി സെല്ലോ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു കൊടുക്കുക. അതിന് ഉള്ളിലേക്ക് ചന്ദനത്തിരി കത്തിച്ച് ഇറക്കി വയ്ക്കുകയാണെങ്കിൽ വീഴാതെ തന്നെ മുഴുവനും കത്തി തീരുന്നതാണ്.
അതുപോലെ ഉപയോഗിച്ചു തീരാറായ സോപ്പിന്റെ കഷണങ്ങൾ വെറുതെ കളയേണ്ടതില്ല. അത് പച്ചക്കറികളും മറ്റും വാങ്ങുമ്പോൾ ലഭിക്കുന്ന നെറ്റിന്റെ കവറുകളുടെ അകത്താക്കി കൈകഴുകുന്ന ഭാഗങ്ങളിൽ കെട്ടിത്തൂക്കുയാണെങ്കിൽ അതിനായി ഉപയോഗപ്പെടുത്താൻ സാധിക്കും. പുതിയതായി ചൂല് വാങ്ങി കൊണ്ടുവന്നു കഴിഞ്ഞാൽ അത് ഉപയോഗിച്ച് അടിക്കുന്ന ഭാഗങ്ങളിലെല്ലാം നിറയെ പൊടിയായിരിക്കും.
ഈയൊരു പ്രശ്നം ഒഴിവാക്കാനായി ചൂല് കവറിൽ നിന്നും പൊട്ടിക്കുന്നതിനു മുൻപ് തന്നെ ഒരു ഒരു പ്ലാസ്റ്റിക് പൈപ്പ് എടുത്ത് അതിനു മുകളിലായി തട്ടി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ പകുതി പൊടിയും കവറിനകത്ത് വീണിട്ടുണ്ടാകും. ബാക്കിവരുന്ന ഭാഗം കൂടി ക്ലീൻ ചെയ്ത് എടുക്കാനായി ഒരു ചെറിയ സ്ക്രബർ എടുത്ത് അതിൽ അല്പം എണ്ണ തടവുക. ഈയൊരു സ്ക്രബർ ഉപയോഗിച്ച് ചൂലിന്റെ മുകളിലൂടെ ഒന്ന് സ്ക്രോൾ ചെയ്ത് വിടുകയാണെങ്കിൽ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Useful Tips And Trick : jazz kitchen