അടുക്കള ജോലി വശമില്ലേ.!? ഈ സൂത്രങ്ങൾ ചെയ്‌തു നോക്കൂ, ഇനി നിങ്ങൾക്കും സ്റ്റാർ ആകാം | Useful Tips And Tricks
Useful Tips And Tricks : ഭക്ഷണത്തിൻറെ രുചി തീരുമാനിക്കുന്നത് ഉപയോഗിക്കുന്ന സാധനങ്ങളും പാചക വൈദഗ്ദ്യവും മാത്രമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഭക്ഷണം വായിലേക്ക് എത്തുന്നതിനുമുമ്പ് തന്നെ തലച്ചോർ ഭക്ഷണത്തിൻറെ രുചിയെക്കുറിച്ചുള്ള ഒരു മുൻവിധി രൂപപ്പെടുത്തുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇത്രയൊക്കെ പ്രശ്നക്കാരൻ ആണോ പാചകം? എന്തായാലും പാചക രുചി ഒരുക്കുമ്പോൾ മനസ്സിൽ സൂക്ഷിക്കാം ചില അടുക്കള പൊടിക്കൈകൾ. അടുക്കളയിലെ എല്ലാ അമ്മമാർക്കും വളരെയധികം പ്രയോജനപ്പെടുന്ന രണ്ട് കിച്ചൻ ടിപ്സ് ആണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്.
നമ്മുടെ വീടുകളിൽ സാധാരണ ഗതിയിൽ തയ്യാറാക്കുന്ന ഒന്നാണ് ഇഡലി അല്ലെങ്കിൽ ദോശമാവ്. ഇത് ഉപയോഗിച്ച് പലപ്പോഴും ഇഡലിയോ ദോശയോ തയ്യാറാക്കുമ്പോൾ കല്ലുപോലെ ഇരിക്കുന്നതായി കാണാറുണ്ട്. മാവ് പതഞ്ഞു പൊങ്ങാതെ ഹാർഡ് ആയി ഇരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് ഒഴിവാക്കുന്നതിനുള്ള ടിപ്പാണ് നമ്മൾ ആദ്യം പരിചയപ്പെടുന്നത്. ആദ്യമായി കുതിർത്തെടുത്ത അരിയും ഉഴുന്നും നല്ലപോലെ കഴുകിയെടുക്കണം. ശേഷം മിക്സിയുടെ ജാറിലേക്ക് കുറച്ച് ഉഴുന്നും അഞ്ചോ ആറോ ഐസ്ക്യൂബുകളും ആവശ്യത്തിന് വെള്ളവും കൂടെ ചേർത്ത് നല്ലപോലെ അടിച്ചെടുക്കണം.
ഇതിന് പകരമായി നല്ല തണുത്ത വെള്ളം ചേർക്കുകയോ അല്ലെങ്കിൽ കുതിർത്തെടുത്ത ഉഴുന്നും അരിയും അരമണിക്കൂർ ഫ്രീസറിൽ വെക്കുകയോ അതുമല്ലെങ്കിൽ ഫ്രിഡ്ജിന്റെ താഴെ ഭാഗത്താണെങ്കിൽ രണ്ടു മണിക്കൂർ വച്ച് തണുപ്പിച്ചെടുത്ത ശേഷം ഇത്തരത്തിൽ അടിച്ചെടുക്കാവുന്നതാണ്. തണുത്ത വെള്ളം ഉപയോഗിക്കാതെ ഇത്തരത്തിൽ അടിച്ചെടുക്കുമ്പോൾ മിക്സി ജാർ ചൂടാവുകയും അരച്ചെടുക്കുന്ന മാവും അതുപോലെ ചൂടാവുകയും അത് പതഞ്ഞു പൊങ്ങാതെ വരികയുമാണ് ചെയ്യുന്നത്. അരിയും ഉഴുന്നും ചോറും ഇത്തരത്തിൽ അടിച്ചെടുത്ത ശേഷം ഒരു കലത്തിലേക്ക് മാറ്റി ഒരു ഫോർക്ക് ഉപയോഗിച്ച് നല്ലപോലെ മിക്സ് ചെയ്ത ശേഷം അടച്ചു വയ്ക്കാവുന്നതാണ് ഇത് പിറ്റേദിവസം അൽപ്പം ഉപ്പ് കൂടെ ചേർത്തിളക്കി jഉപയോഗിക്കുമ്പോൾ നല്ല ക്രിസ്പി ദോശയും അല്ലെങ്കിൽ നല്ല പഞ്ഞി പോലുള്ള ഇഡലിയും തയ്യാറാക്കി എടുക്കാവുന്നതാണ്.
ബാക്കി വരുന്ന മാവ് നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതുമാണ്. നമ്മൾ വീട്ടിൽ സാധാരണയായി തയ്യാറാക്കുന്ന ഒന്നാണ് തേങ്ങ അരച്ച മീൻകറി. മീൻ കറിയിലേക്ക് മഞ്ഞളും മുളകും ചേർത്ത് തേങ്ങ അരയ്ക്കുമ്പോൾ പലപ്പോഴും മിക്സിയുടെ ജാറിന്റെ ബ്ലേഡിന് മൂർച്ച കുറവാണെങ്കിൽ ഇത് നല്ലപോലെ അരഞ്ഞ് കിട്ടാറില്ല. ഇത്തരത്തിൽ ബുദ്ധിമുട്ടുന്ന ആളുകൾ ഉണ്ടെങ്കിൽ അവർക്ക് പ്രയോജനകരമായ ഒരു ടിപ്പാണ് അടുത്തത്. മഞ്ഞളും മുളകും തേങ്ങയും ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത ശേഷം രണ്ട് സ്പൂൺ വിനാഗിരി കൂടെ ചേർത്ത് ഇത് അരച്ചെടുക്കുമ്പോൾ നല്ല വെണ്ണ പോലെ തേങ്ങ അരഞ്ഞു കിട്ടും. പുറത്തു നിന്ന് തേങ്ങ വാങ്ങിച്ച് ഉപയോഗിക്കുന്നവർക്ക് ഇത്തരത്തിൽ തേങ്ങ അരച്ചു ചേർക്കുമ്പോൾ നല്ലപോലെ അരഞ്ഞു കിട്ടാറില്ല. എന്നാൽ വളരെ കുറുകിയ ചാറോടുകൂടി ഒട്ടും തേങ്ങയുടെ തരിയൊന്നുമില്ലാതെ നല്ല മീൻ കറി തയ്യാറാക്കാൻ ഈ ടിപ്സ് നിങ്ങളും പരീക്ഷിച്ചു നോക്കണേ. Useful Tips And Tricks Video Credit : E&E Kitchen