പച്ചമുളക് ഇങ്ങനെ ചെയ്യാമായിരുന്നോ.!? വാഷിങ് മെഷീനിൽ തുണി അലക്കുമ്പോൾ ഇതുപോലെ ചെയ്‌തുനോക്കൂ, റിസൾട്ട് കണ്ടാൽ ശരിക്കും ഞെട്ടും | Useful Tips In Kitchen
Useful Tips In Kitchen : അടുക്കളയിൽ പ്രയോഗിക്കാൻ നൂറായിരം നുറുക്ക് വിദ്യകൾ ഉണ്ടെങ്കിലും ഫലപ്രദമാകുന്നതും അതുപോലെ ഏറ്റവും എളുപ്പം ചെയ്യാൻ സാധിക്കുന്നതുമായ നുറുക്ക് വിദ്യകൾക്കാണ് ഏവരും കാത്തിരിക്കുന്നത്. അത്തരത്തിലുള്ള ഒരു ചെറിയ ടിപ്പാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. മഴക്കാലത്തും അതുപോലെ തന്നെ മറ്റു ജോലി തിരക്കുകളിൽ ഏർപ്പെടുന്നവർക്കും കടല, പരിപ്പ് വർഗ്ഗങ്ങൾ എന്നിവ വെയിൽ കൊള്ളിച്ച് ഉണക്കി സൂക്ഷിക്കാൻ സാധിച്ചു എന്ന് വരില്ല.
അത്തരക്കാർക്ക് വളരെ എളുപ്പം ചെയ്തു വെക്കാവുന്ന ഒരു സിമ്പിൾ ടിപ്പാണ് ഇത്. അതിനായി കടലയോ പയറോ പരിപ്പോ എന്ത് തന്നെയായാലും അത് ചെറുതായൊന്ന് ചട്ടിയിൽ ചൂടാക്കിയെടുക്കാം. എന്നിട്ട് ഒരു പ്ലാസ്റ്റിക് കവറിൽ കെട്ടിയോ അല്ലെങ്കിൽ ബോക്സുകൾ ആയോ എത്ര കാലം വേണമെങ്കിലും നമുക്ക് സൂക്ഷിക്കാവുന്നതാണ്. അടുത്തതായി പച്ചമുളക് കേടു വരാതിരിക്കാൻ ഒരു കുഞ്ഞു നുറുക്ക് വിദ്യ പരിചയപ്പെടാം.
പച്ചക്കറിയിൽ പ്രധാനപ്പെട്ട പച്ചമുളക് എങ്ങനെ കേടുകൂടാതെ സൂക്ഷിച്ചു വെക്കാം എന്നത് നോക്കാം. അതിനായി ഒരു കണ്ടെയ്നർ എടുത്ത് അതിലേക്ക് ഒരു കടലാസ് പേപ്പർ നിരത്തി വെക്കുക. ഇനി ഇതിലേക്ക് പച്ചമുളക് ഓരോന്നായി അടുക്കി വയ്ക്കുക. ശേഷം മുകളിലായി ഒരു പേപ്പർ കൂടി വിരിച്ച് ടൈറ്റായി വച്ചു കൊടുക്കാം. ഇത് പച്ചമുളകിലുള്ള അധികം ഈർപ്പത്തെ വലിച്ചെടുക്കുകയും പച്ചമുളകും കേടുവരാതെ നിലനിർത്തുവാൻ സഹായിക്കുകയും ചെയ്യുന്നു. അത് മൂലം ഒരുപാട് കാലം നമുക്ക് പച്ചമുളക് ഫ്രഷായി തന്നെ നിലനിർത്താനും അത് ഉപയോഗിക്കാനും സാധിക്കുന്നു. അടുത്തതായി അഴുക്കുള്ള വസ്ത്രത്തെ വെളുപ്പിച്ചെടുക്കാം വാഷിംഗ് മെഷീനിൽ മീൻ തന്നെ. പലപ്പോഴും കൂടുതൽ അഴുക്കുള്ള വസ്ത്രങ്ങൾ വാഷിങ് മെഷീനിൽ അലക്കുമ്പോൾ കൃത്യമായി കിട്ടുവാനും തൃപ്തികരമായി ഉപയോഗിക്കാനും സാധിക്കില്ല. അതുകൊണ്ട് നമ്മൾ അത്തരത്തിലുള്ള വസ്ത്രങ്ങൾ കൈകൾ ഉപയോഗിച്ചോ അലക്കു കല്ല് ഉപയോഗിച്ചോ അലക്കി വെളുപ്പിച്ചെടുക്കേണം. ഇത് പലർക്കും ഒരു ഭാരിച്ച ജോലിയായി കാണപ്പെടാറുണ്ട്. (Useful Tips In Kitchen)
അത്തരത്തിലുള്ള സമയങ്ങളിൽ ഉപയോഗപ്പെടുത്താൻ ആയുള്ള ചെറിയ ടിപ്പാണ് ഇനി. അതിനായി വാഷിംഗ് മെഷീനിൽ അലുമിനിയം ഫോയിലോ അല്ലെങ്കിൽ പ്ലാസ്റ്റിക് സ്ക്രബ്ബറോ ചേർത്ത് അലക്കി എടുക്കാവുന്നതാണ്. ഇവ അലക്ക് തുണികളുടെ കൂടെ ഇടുമ്പോൾ തുണികൾ ഇതിൽ ഉരഞ്ഞു ഉരഞ്ഞ് അതിൽ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്ക് വൃത്തിയായി തുണി നല്ല വൃത്തിയുള്ളതായി ലഭ്യമാകുന്നു. അടുത്തതായി വാഴപ്പഴങ്ങൾ കേടുവരാതെ സൂക്ഷിക്കാനുള്ള ടിപ്പാണ്. പഴങ്ങൾ വളരെ പെട്ടെന്ന് തന്നെ തൊലി കറുത്ത് പോവുകയും അത് പഴുപ്പ് അധികമായി പോവുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നിരുന്നാലും നമുക്ക് ഇത് സിമ്പിൾ ടിപ്സ് ഉപയോഗിച്ച് മാറ്റിയെടുക്കാവുന്നതാണ്. ഇതിനായി പഴത്തിന്റെ പടലയുടെ മുകളിലായി ഒരു പേപ്പർ ഉപയോഗിച്ച് കവർ ചെയ്ത് ഒരു റബ്ബർ ബാൻഡ് ഉപയോഗിച്ച് ടൈറ്റൻ ചെയ്തു വയ്ക്കാവുന്നതാണ്. ഇങ്ങനെ വെക്കുമ്പോൾ പഴം കൂടുതൽ ദിവസം ചീഞ്ഞു പോകാതെയും അതുപോലെതന്നെ പഴുപ്പ് ഏറി കറുത്തു പോവാതെയും നിലനിൽക്കുന്നതാണ്. ഏറെ ഉപകാരപ്രദമായ ഈ നുറുക്ക് വിദ്യകൾ നിങ്ങളും പ്രയോഗിച്ചു നോക്കാൻ മറക്കല്ലേ. Useful Tips In Kitchen Video Credit : Grandmother Tips