പപ്പടം ഉണ്ടോ വീട്ടിൽ.!? പൊട്ടിയത് എന്തും ഒറ്റ മിനിറ്റിൽ ഒട്ടിക്കാം; ഒരു തുള്ളി വെള്ളം പോലും ലീക്കാവില്ല | Useful Tips Using Pappadam
Useful Tips Using Pappadam : കേരളീയ സംസ്കാരത്തോട് ഇണങ്ങിച്ചേർന്ന ഒഴിച്ചുകൂടാൻ ആവാത്ത ഒരു വിഭവമാണ് പപ്പടം. പപ്പടം ചൂടാക്കിയ എണ്ണയിലിട്ട് കാച്ചിയും തീയിൽ ചുട്ടുമാണ് ഉപയോഗിക്കുന്നത്. കൊങ്കണികളുടെ സംഭാവനയാണ് പപ്പടം. മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതും നമ്മുടെ സദ്യയിൽ ഒഴിച്ചുകൂടാൻ ആവാത്തതുണ് പപ്പടം. കഞ്ഞി പപ്പടം പുട്ട് പപ്പടം സദ്യ പപ്പടം ബിരിയാണി പപ്പടം എന്തിനേറെ പറയണം കട്ടൻ ചായക്ക് ഒപ്പം വരെ പപ്പടം കഴിക്കുന്നവരുള്ള നാടാണ് നമ്മുടേത്.
പപ്പടം ഒരു മഹാസംഭവം തന്നെയാണ്. ചോറിന് കറികളൊന്നും ഇല്ലാത്ത സമയത്തും പലരീതിയിൽ നമ്മൾ പപ്പടം ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ മറ്റു ചില സൂത്രങ്ങളും ഇതുകൊണ്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ. നമ്മൾ സാധാരണയായി പപ്പടം പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിക്കാറുണ്ട്. നമ്മൾ വിശ്വസ്ഥമായ സ്ഥലങ്ങളിൽ നിന്നും പപ്പടം വാങ്ങുമ്പോൾ കുറച്ച് അധികമായി വാങ്ങിക്കാറുണ്ട്. എന്നാൽ ഇത് ഫ്രിഡ്ജിലോ പുറത്തോ വെച്ചാലും പലപ്പോഴും പെർഫെക്റ്റ് ആയി കിട്ടാറില്ല. നിങ്ങൾ പുറത്തേക്ക് പപ്പടം കൊണ്ടുപോവാൻ ഒക്കെ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഒരു പേപ്പർ ഇതിൽ പൊതിഞ്ഞശേഷം കുറച്ച് ഉലുവയിട്ട് കൊണ്ടുപോവുകയാണെങ്കിൽ എത്ര നാൾ വരെയും നിങ്ങൾക്ക് പപ്പടം കേടു വരാതെ സൂക്ഷിക്കാം.
അടുത്തതായി ഒരു തുള്ളി എണ്ണ പോലുമില്ലാതെ പപ്പടം വറുത്തെടുക്കാൻ നമുക്ക് ഒരു എയർ ഫ്രയർ മാത്രം മതിയാകും. പല വ്യത്യസ്ഥമായ വിഭവങ്ങളും ഉണ്ടാക്കാവുന്ന ഒന്നാണിത്. എയർ ഫ്രെയറിൽ പപ്പടം വറുത്തെടുക്കുമ്പോൾ നല്ല ക്രിസ്പിയും നമ്മൾ എണ്ണയിൽ വറുത്തെടുക്കുന്നത് പോലുള്ള പരുവത്തിലും കിട്ടും. അടുത്തതായി ഒരു ചെറിയ ബൗളിൽ കുറച്ചു വെള്ളമെടുത്ത് അതിലേക്ക് ഒരു പപ്പടം മുറിച്ച് ചേർത്തു കൊടുക്കണം. ഇത് വെള്ളത്തിൽ ഇടുമ്പോൾ നല്ല കുഴഞ്ഞ പരിവത്തിലാണ് ഉള്ളതെങ്കിൽ ഇത് ഉഴുന്നുകൊണ്ട് ഉണ്ടാക്കിയ പപ്പടമാണ്. അല്ല ഇത് കട്ടിയുള്ള രൂപത്തിലാണ് കിടക്കുന്നത് എങ്കിൽ അത് മൈദ കൊണ്ട് ഉണ്ടാക്കിയതും ആണ്. അത് നമ്മുടെ ശരീരത്തിന് അത്ര നല്ലതല്ല. ദോശ പലപ്പോഴും വീടുകളിൽ ഉണ്ടാക്കിയെടുക്കുമ്പോൾ കടകളിൽ നിന്നും കഴിക്കുന്ന പെർഫെക്ഷനോ രുചിയോ ഉണ്ടാവാറില്ല.
എന്നാൽ നമ്മൾ കുതിർത്തെടുത്ത പപ്പടം നന്നായി മിക്സ് ചെയ്തെടുത്ത ശേഷം ദോശമാവിലേക്ക് ചേർത്ത് നന്നായി ഇളക്കിയ ശേഷം ദോശ ചുട്ടെടുക്കുകയാണെങ്കിൽ നല്ല ക്രിസ്പിയും ടേസ്റ്റിയുമായ ദോശ ലഭിക്കും. ദോശ ചുടുന്നതിന് 10 മിനിറ്റ് മുമ്പ് ഇങ്ങനെ കുതിർത്തെടുത്താൽ മതിയാകും. ഉണ്ണിയപ്പവും പഴംപൊരിയുമൊക്കെ ഉണ്ടാക്കുമ്പോഴൊക്കെ നമുക്ക് ഈ വിദ്യ പ്രയോഗിക്കാം. സോഡാ പൊടിക്ക് പകരം നമുക്ക് ഇത് ചേർക്കാവുന്നതാണ്. പലപ്പോഴും നല്ല പ്ലാസ്റ്റിക് പാത്രങ്ങൾ പൊട്ടി പോകുമ്പോൾ നമ്മൾ ഒഴിവാക്കാറാണ് പതിവ്. എന്നാൽ ഒരു തുണിയെടുത്ത് ആ പൊട്ടിയ ഭാഗത്തിനോട് യോജിച്ച രീതിയിൽ മുറിച്ചെടുക്കണം. ശേഷം പൊട്ടിപ്പോയ ഭാഗത്ത് മുറിച്ചെടുത്ത തുണി കഷണം നീളത്തിൽ വെച്ച് കൊടുത്ത ശേഷം പശ ഉപയോഗിച്ച് ഇത് ഒട്ടിച്ചു കൊടുക്കാം. പാത്രത്തിന്റെ ഉൾഭാഗത്ത് പശ തേക്കുന്നതിന് പകരം പുറംഭാഗത്ത് തുണി വെച്ച് ഒട്ടിക്കുന്നതാണ് ഏറ്റവും നല്ലത്. നമ്മൾ ഭക്ഷണസാധനങ്ങൾ ഇട്ടുവയ്ക്കുന്ന പാത്രമാണെങ്കിൽ അകത്ത് പശ പുരട്ടിയാൽ അത് നമ്മുടെ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കും. കൂടുതൽ അടുക്കള രഹസ്യങ്ങൾക്കായി വീഡിയോ കണ്ടോളൂ. Useful Tips Using Pappadam Video Credit : Simple tips easy life
Useful Tips Using Pappadam
- Quick Snack Base (Mini Canapés)
Use fried or roasted pappadams as a crispy base.
Add toppings like chopped onions, tomatoes, chutney, or leftover curry.
Makes an excellent quick snack – similar to a “chaat” or appetizer. - Instant Crouton Substitute
Crush roasted or fried pappadams over soups or salads for extra crunch.
Great substitute for croutons or fried noodles. - Pappadam Powder for Flavor
Crush leftover roasted pappadams into a coarse powder.
Sprinkle over rice, upma, or even curd rice for added flavor and texture. - Thickener for Curry or Sabzi
If you’ve run out of gram flour or coconut, you can:
Lightly roast and crush a pappadam.
Add it to a curry or sabzi to slightly thicken it and boost umami. - Lunchbox Saver
Keep a roasted pappadam in kids’ or adults’ lunchboxes as a dry divider.
It helps absorb extra moisture from curries or wet items, keeping the meal less soggy. - Wrap & Roll Hack
Roll up dry pappadam with spiced mashed potato or paneer.
Microwave or lightly fry – you’ve got a crispy roll or snack in minutes. - Natural Air Freshener Carrier (Old-School Tip)
Some people in villages place clove or cardamom inside a roasted pappadam and leave it in a container to lightly scent kitchen cabinets.
Bonus: The pappadam absorbs moisture – a primitive dehumidifier
