Vegetables Cutting Easy Trick : പച്ചക്കറികൾ പൊടിപൊടിയായി അരിഞ്ഞു കിട്ടാൻ ഈയൊരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ. അടുക്കള ജോലികളിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട കാര്യങ്ങളിൽ ഒന്നാണ് പച്ചക്കറി അരിഞ്ഞെടുക്കാ. പ്രത്യേകിച്ച് തോരന് ചെറുതായി പച്ചക്കറികൾ അരിഞ്ഞെടുക്കേണ്ടി വരുന്നത് കൂടുതൽ സമയം ആവശ്യമായി വരുന്ന ഒരു കാര്യമാണ്. ഇന്നിപ്പോൾ വിപണിയിൽ വ്യത്യസ്തതരം ചോപ്പറുകൾ എല്ലാം ലഭ്യമാണെങ്കിലും അത് ഉപയോഗിച്ച് അരിയുമ്പോൾ ചിലപ്പോഴെങ്കിലും കൂടുതൽ അരഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
അതുപോലെ കുറച്ചുഭാഗം മുറിയാത്ത അവസ്ഥയും ഉണ്ടാകും. അതേസമയം ക്യാരറ്റ്, ബീൻസ് പോലുള്ള ഏതൊരു പച്ചക്കറിയും വളരെ ചെറുതായി അരിഞ്ഞു കിട്ടാൻ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പച്ചക്കറികൾ ചെറുതായി അരിഞ്ഞു കിട്ടാൻ ആദ്യം തന്നെ എടുത്ത പച്ചക്കറികളെല്ലാം നല്ലതുപോലെ കഴുകി വൃത്തിയാക്കുക. ശേഷം ക്യാരറ്റ് ബീറ്റ്റൂട്ട് പോലുള്ള പച്ചക്കറികളുടെ പുറത്തെ തൊലി ഭാഗം ഒരു പീലർ ഉപയോഗിച്ച് പൂർണമായും കളയുക. അതിനുശേഷം ക്യാരറ്റ് നീളത്തിലോ അല്ലെങ്കിൽ വട്ടത്തിലോ അരിഞ്ഞെടുക്കുക.
ഇതേ രീതിയിൽ തന്നെ ബീറ്റ്റൂട്ടും വട്ടത്തിൽ അരിഞ്ഞെടുക്കാം. ഈയൊരു രീതിയിൽ അരിഞ്ഞെടുക്കുമ്പോൾ അത്യാവശ്യ കനത്തിൽ തന്നെ അരിഞ്ഞ് എടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. ബീൻസും ആദ്യം കത്തി ഉപയോഗിച്ച് അരിയുമ്പോൾ നീളത്തിൽ തന്നെ അരിഞ്ഞെടുക്കാവുന്നതാണ്. ശേഷം അരിഞ്ഞെടുത്ത പച്ചക്കറികൾ ഓരോന്നായി മിക്സിയുടെ ജാറിലേക്ക് ഇട്ട് പൾസ് മോഡ് ഒരു മിനിറ്റ് നേരത്തേക്ക് പ്രസ് ചെയ്തു പിടിക്കുക.
ആദ്യത്തെ തവണ കഷ്ണം നല്ല രീതിയിൽ ചെറുതായിട്ടില്ല എന്ന് തോന്നുകയാണെങ്കിൽ ഒരുതവണ കൂടി പൾസ് മോഡ് പ്രസ്സ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ഓരോ പച്ചക്കറിയും ആവശ്യമുള്ള വലിപ്പത്തിലേക്ക് സെറ്റ് ചെയ്ത് എടുക്കാവുന്നതാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ചോപ്പർ ഉപയോഗിക്കാതെ തന്നെ പച്ചക്കറികൾ അരിഞ്ഞെടുക്കാൻ ഈയൊരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Vegetables Cutting Easy Trick Video Credit : Shiji’s tasty buds