വാഷിങ് മെഷീനിൽ ഒരിക്കലെങ്കിലും ഇതുപോലെ ചെയ്തു നോക്കൂ; എത്ര ഓറഞ്ച് വാങ്ങിയിട്ടും ഇതൊന്നും ഇത്രനാൾ അറിയാതെ പോയല്ലോ, തുണികൾക്ക് ഇനി സുഗന്ധം നിറയും | Washing machine Care Using Orange Peel
Washing machine Care Using Orange Peel : കയ്യിലെ മത്സ്യത്തിന്റെ സ്മെൽ എങ്ങനെ കളയാം, വായ് വട്ടം ഇല്ലാത്ത പത്രങ്ങൾ എങ്ങനെ വൃത്തിയാക്കാം. അറിയാം നല്ല ഉപകാരപ്രദമായ കുറച്ച് ടിപ്സ്. വീട്ടമ്മമാരെ സഹായിക്കാൻ ചില പൊടിക്കൈകൾ പങ്ക് വെക്കാം. പ്രാവർത്തികമാക്കിയാൽ ഒരുപാട് സമയവും പണവും ലാഭിക്കാം.നമ്മൾ വീട്ടിൽ മത്സ്യം വാങ്ങുന്നവരാണല്ലോ. മത്സ്യം മുറിച്ചു കഴിഞ്ഞാൽ കയ്യിലെ ആ സ്മെൽ കളയാൻ ബുദ്ധിമുട്ടാണ്.
എത്ര കഴുകിയാലും പോവില്ല. ഇനി ഈ സ്മെൽ കളയാൻ ഒരു എളുപ്പ വഴിയുണ്ട്. വീട്ടിൽ കാപ്പി പൊടിയുണ്ടെങ്കിൽ അത് കുറച്ച് കയ്യിൽ എടുത്ത് നന്നായി ഉരച്ചാൽ ആ സ്മെൽ പോവുകയും നല്ല കാപ്പിയുടെ സ്മെൽ വരികയും ചെയ്യും. അടുത്ത് ടിപ്പ് വായ് വട്ടം കുറഞ്ഞ ബോട്ടിലുകൾ ക്ലീൻ ചെയ്യുന്നതിനെ കുറിച്ചാണ്. ഇത്തരം പാത്രങ്ങൾ വൃത്തിയാക്കാൻ കുറച്ച് പണിയാൻ.
അതിനൊരു പരിഹാരം ഇതാണ്. പഴകിയ അരിയെടുത്ത് ഈ പത്രത്തിലേക്ക് ഇട്ട് കുറച്ച് ഡിഷ് വാഷും വെള്ളവും ഒഴിച് നന്നായി കുലുക്കി കഴുകുക. എളുപ്പം ക്ലീൻ ആവും. മത്സ്യം വറുക്കുന്ന സമയത്ത് പാത്രത്തിൽ അടിപിക്കുക എന്നത് എല്ലാ വീട്ടമ്മമാരും അനുഭവിക്കുന്ന ബുദ്ധിമുട്ടാണ്. ഇനി അങ്ങനെ ഉണ്ടാവാതിരിക്കാൻ മത്സ്യം വറുക്കുന്ന ചട്ടിയിലേക്ക് എണ്ണ ഒഴിച്ച ശേഷം കുറച്ച് കറിവേപ്പില വിതറി അതിലേക്ക് മത്സ്യം വച്ച് കൊടുക്കുക.
ഇങ്ങനെ ചെയ്താൽ ടേസ്റ്റും കൂടും അടിപിടിക്കുകയുമില്ല. സവാള മുറിക്കാൻ പലർക്കും ഇഷ്ടമല്ല. കാരണം കണ്ണിൽ നിന്ന് വെള്ളം വരും. സവാള മുറിക്കുമ്പോൾ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അടുത്ത് വെക്കുക. തൊലി കളഞ്ഞു നടു മുറിച്ച സവാള ഉടൻ തന്നെ ആ വെള്ളത്തിലേക്ക് ഇടുക. ശേഷം അതിൽ നിന്ന് എടുത്ത് ചെറുതാക്കി അറിയുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുന്നത് ഇല്ലാതാക്കാം. Washing machine Care Using Orange Peel Credit : Ramshi’s tips book