നീന്താൻ അറിയാത്തവർ ആണോ.!? ഇങ്ങനെ ചെയ്താൽ നിങ്ങൾ ഇനി വെള്ളത്തിൽ താഴില്ല, ഇനി ആരും പേടിക്കണ്ട.!! Water Safety Swimming Tip
Water Safety Swimming Tip : മഴക്കാലത്ത് മിക്ക ദിവസങ്ങളിലും പത്രമാധ്യമങ്ങളിൽ കണ്ടു വരാറുള്ള കാര്യങ്ങളിൽ ഒന്നാണ് വെള്ളത്തിൽ വീണ് മര ണപ്പെടുന്നവരുടെ വാർത്തകൾ. പ്രത്യേകിച്ച് മഴക്കാലത്ത് സാധാരണ ഉള്ളതിനേക്കാൾ കൂടുതൽ വെള്ളം നദികളിലും പുഴകളിലുമെല്ലാം നിറഞ്ഞു നിൽക്കാറുണ്ട്. അതുകൊണ്ടു തന്നെ നമുക്ക് നദിയിലെ വെള്ളത്തിന്റെ ആഴം കൃത്യമായി അറിയാൻ സാധിക്കുകയില്ല. പലരും വലിയ രീതിയിൽ ആഴം ഇല്ല എന്ന് കരുതി വെള്ളത്തിലേക്ക് ഇറങ്ങി പകുതി എത്തുമ്പോഴായിരിക്കും നിലയില്ലാത്ത കയത്തിൽ അകപ്പെട്ടു പോകുന്നത്.
അത്തരം അവസരങ്ങളിൽ ചെയ്യേണ്ട കാര്യങ്ങളും, ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. വെള്ളത്തിന്റെ അടിയിലേക്ക് മുങ്ങിത്താഴുമ്പോൾ എല്ലാവരും കൈകൾ മുകളിലേക്ക് പൊക്കി രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്താറുള്ളത്. ഇങ്ങനെ ചെയ്യുമ്പോൾ സ്വാഭാവികമായും നമ്മുടെ ശരീരം വെള്ളത്തിന്റെ താഴേക്ക് ആഴ്ന്നു പോവുകയാണ് ചെയ്യുക. അതേസമയം കൈകൾ ഉപയോഗിച്ച് മൂക്ക് പൊത്തി പിടിക്കുകയാണെങ്കിൽ നമ്മുടെ ശരീരം മുകളിലേക്ക് പാറി നിൽക്കും.
പെട്ടെന്ന് വെള്ളത്തിൽ വീഴുമ്പോൾ ഈയൊരു കാര്യം ചെയ്യുക എന്നത് പ്രയാസകരമാണ് എങ്കിലും ഇത്തരത്തിലുള്ള ഒന്ന് മനസ്സിലുണ്ടെങ്കിൽ നമുക്ക് ഒരു ശ്രമമെങ്കിലും നടത്തി നോക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. നീന്തൽ അറിയുന്നവർക്കും അറിയാത്തവർക്കുമെല്ലാം ഈ ഒരു രീതി തന്നെ വെള്ളത്തിൽ നിന്നും രക്ഷപ്പെടാനായി ചെയ്തു നോക്കാവുന്നതാണ്. ഇനി മറ്റൊരാൾ വെള്ളത്തിൽ വീണ് കൈകാലിട്ട് അടിക്കുന്നത് കാണുമ്പോൾ നീന്തൽ അറിയുന്ന ആളുകൾ സ്വാഭാവികമായും അവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തി നോക്കും.
അത്തരം സാഹചര്യങ്ങളിൽ പറ്റുന്ന ഒരു വലിയ അബദ്ധം അവരുടെ മുൻഭാഗത്തിലൂടെയാണ് മുകളിലേക്ക് പിടിച്ചു വലിക്കാൻ ശ്രമിക്കുന്നത് എങ്കിൽ രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ അവർ നിങ്ങളെ വെള്ളത്തിന്റെ അടിയിലേക്ക് താഴ്ത്താനുള്ള ശ്രമമാണ് നടത്തുക. ഇങ്ങനെ ചെയ്യുമ്പോൾ രണ്ടുപേരും മുങ്ങി പോകാനുള്ള സാധ്യതയാണ് കൂടുതൽ. അതേസമയം വെള്ളത്തിൽ വീണ ആളെ രക്ഷപ്പെടുത്താനായി ശ്രമിക്കുമ്പോൾ അവരുടെ കഴുത്തിന്റെ പുറകുഭാഗത്തിലൂടെ പിടിച്ച് പതുക്കെ കാലിട്ട് അടിക്കാൻ പറയുകയാണെങ്കിൽ എളുപ്പത്തിൽ കരയിലേക്ക് നീന്തി എത്താനായി സാധിക്കും. ഈയൊരു കാര്യം വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
fpm_start( "true" );