Watermelon Tricks : ഇപ്പോൾ നമ്മുടെ വഴിവക്കിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പഴങ്ങളിൽ ഒന്നാണല്ലോ തണ്ണിമത്തൻ. പാനീയമായും കാമ്പായും കഴിക്കാവുന്ന തണ്ണിമത്തൻ കടുത്ത വേനലിൽ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. വേനലിൽ നിർജലീകരണം തടയാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഒക്കെ തണ്ണിമത്തൻ സഹായിക്കും.
ചൂടും നോമ്പുകാലവും ഒരുമിച്ച് വന്നതോടെ മിക്ക വീടുകളിലും സ്ഥിരമായി വാങ്ങുന്ന ഒന്നായി മാറി തണ്ണിമത്തൻ. നോമ്പും ചൂടും ഒരുമിച്ച് വന്നതുകൊണ്ട് തന്നെ തണ്ണിമത്തൻ എല്ലാവർക്കും പ്രിയം തന്നെ. തണ്ണിമത്തൻ ഉത്തമം തന്നെ, പക്ഷേ നമ്മൾ ഇതിൽ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. തണ്ണിമത്തൻ വീട്ടിൽ വാങ്ങി വച്ചപ്പോൾ അതിലെ ചെറിയ രണ്ട് ദ്വാരങ്ങളിൽ നിന്നും എന്തോ പതഞ്ഞു പൊങ്ങുന്നതായി ശ്രദ്ധയിൽപ്പെടുന്നുണ്ട്. ഈ ദ്വാരങ്ങളിലൂടെ നിർത്താതെ ഇതിങ്ങനെ പതഞ്ഞു പൊങ്ങി വന്ന് കൊണ്ടിരിക്കുകയാണ്.
തണ്ണിമത്തൻ വച്ച ഭാഗത്ത് ധാരാളം വെള്ളം വന്നതായും കാണപ്പെട്ടിട്ടുണ്ട്. ഇതേ തണ്ണിമത്തൻ മുറിച്ചു നോക്കുന്ന സമയത്ത് നമ്മൾ സോഡയുടെ ബോട്ടിൽ പൊട്ടിക്കുന്ന പോലുള്ള ശബ്ദവും വെള്ളം പുറത്തേക്ക് ചീറ്റലും ഒക്കെ കാണപ്പെട്ടിട്ടുമുണ്ട്. ഇത്തരത്തിൽ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇപ്പോൾ തണ്ണിമത്തന്റെ സീസൺ ആണ്. തണ്ണിമത്തന് ആവശ്യക്കാരും കൂടുതലാണ്. അതുകൊണ്ട് തന്നെ കടക്കാർക്ക് തണ്ണിമത്തൻ കൂടുതൽ സമയം കേടുവരാതെ സൂക്ഷിക്കലും അത് വിൽപ്പനയ്ക്കായി വയ്ക്കലും അത്യാവശ്യമാണ്.
തണ്ണിമത്തനിൽ പലതരത്തിലുള്ള രാസവസ്തുക്കളുടെ പ്രയോഗം നടത്തുന്നത് കൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ഇത് ഇത്തരത്തിലുള്ള തണ്ണിമത്തൻ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ഗുണത്തിലേറെ മാരകമായ ദോഷങ്ങളാണ് സംഭവിക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ തണ്ണിമത്തൻ വാങ്ങുമ്പോൾ അതിന്റെ ഗുണമേന്മ ഉറപ്പുവരുത്തിയ ശേഷം മാത്രം വാങ്ങി ഉപയോഗിക്കാൻ ശ്രമിക്കണം. Watermelon Tricks Video Credit : E&E Kitchen