ഗോതമ്പുപൊടി ഉണ്ടോ.!? പഴമയുടെ രുചിയിൽ നല്ല നാടൻ നെയ്യപ്പം ഇങ്ങനെഒന്ന് ഉണ്ടാക്കി നോക്കൂ, അര കപ്പ് ഗോതമ്പുപൊടി കൊണ്ട് വെറും 5 മിനുട്ടിൽ സൂപ്പർ ടേസ്റ്റിൽ നെയ്യപ്പം റെഡി

Wheat Neyyappam Recipe : ഗോതമ്പുപൊടി ഉണ്ടോ? അര കപ്പ് ഗോതമ്പുപൊടി കൊണ്ടു പഴമയുടെ രുചിയിൽ നല്ല നാടൻ നെയ്യപ്പം ഇങ്ങനെ ഒരു തവണ ഉണ്ടാക്കി നോക്കൂ. 5 മിനുട്ടിൽ സൂപ്പർ ടേസ്റ്റിൽ നെയ്യപ്പം റെഡി! നെയ്യപ്പം തിന്നാൽ രണ്ട് ഉണ്ട് ഗുണം. അപ്പവും തിന്നാം എണ്ണയും തേയ്ക്കാം എന്നല്ലേ. അപ്പോൾ നമുക്ക് രുചികരമായ നെയ്യപ്പം ഉണ്ടാക്കിയാലോ? സാധാരണ ഉണ്ടാക്കുന്നതുപോലെ അരിമാവ് കൊണ്ടല്ല എന്ന് മാത്രം.

അര കിലോ ഗോതമ്പു പൊടിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ കിട്ടുന്ന നെയ്യപ്പത്തിനെക്കാൾ രുചിയാണ് ഗോതമ്പ് പൊടി കൊണ്ട് ഉണ്ടാക്കുന്ന ഈ നെയ്യപ്പത്തിന്. ഇതിന്റെ മാവ് തയ്യാറാക്കിയിട്ട് മാറ്റി വയ്ക്കേണ്ട ആവശ്യമേ ഇല്ല. അത്‌ കൊണ്ട് തന്നെ പെട്ടെന്ന് കഴിക്കണം എന്ന് തോന്നുമ്പോൾ തന്നെ നമുക്ക് ഉണ്ടാക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഈ നെയ്യപ്പത്തിന് വേണ്ട ചേരുവകളും അളവും എല്ലാം ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നുണ്ട്.

Wheat Neyyappam Recipe

ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് അര കിലോ ഗോതമ്പു പൊടിയും രണ്ട് സ്പൂൺ അരിപ്പൊടിയും റവയും ഒരു നുള്ള് ഉപ്പും 100 ഗ്രാം ശർക്കര ഉരുക്കിയതും ചേർത്ത് അടിച്ചെടുക്കണം. ആവശ്യം ഉണ്ടെങ്കിൽ വെള്ളം ചേർക്കാം. ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയിട്ട് തേങ്ങാക്കൊത്തും ജീരകവും എള്ളും ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം.

അഞ്ചു മിനിറ്റിന് ശേഷം ഒരു നുള്ള് സോഡാപ്പൊടി ചേർക്കാം. ഒരു ചീനചട്ടിയിൽ എണ്ണ ചൂടാക്കിയിട്ട് രണ്ട് സ്പൂൺ മാവ് ഒഴിച്ചിട്ടു വേവിച്ച് എടുക്കണം. ചെറിയ തീയിൽ തിരിച്ചും മറിച്ചും ഇട്ടു വേണം വേവിക്കാൻ. നല്ല രുചികരമായ നെയ്യപ്പം തയ്യാർ. അപ്പോൾ ഇനി മുതൽ നെയ്യപ്പം വാങ്ങാൻ കടയിലേക്ക് ഓടാതെ വീട്ടിൽ തന്നെ ഉണ്ടാക്കാമല്ലോ. കുട്ടികൾക്ക് ധൈര്യമായി തന്നെ ഇനി മുതൽ നെയ്യപ്പം കൊടുക്കാം. Wheat Neyyappam Recipe Video Credit : Jaya’s Recipes

Also Read : രുചിയൂറും നാടൻ നെയ്യപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഗോതമ്പുപൊടി കൊണ്ട് 5 മിനുട്ടിൽ സൂപ്പർ ടേസ്റ്റിൽ നെയ്യപ്പം റെഡി

NeyyappamNeyyappam RecipeWheat NeyyappamWheat Neyyappam Recipe
Comments (0)
Add Comment