ചപ്പാത്തി മാവ് ഇടിയപ്പം അച്ചിൽ ഇതുപോലെ ഒന്ന് ഇട്ടു നോക്കൂ; ഈ സൂത്രപ്പണി കണ്ടാൽ നിങ്ങൾ ഞെട്ടും, കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി.!! Wheat Noodles Recipe
Wheat Noodles Recipe : കുട്ടികളുള്ള വീടുകളിൽ സ്ഥിരമായി ആവശ്യപ്പെടാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും നൂഡിൽസ്. എന്നാൽ സ്ഥിരമായി കടകളിൽ നിന്നും നൂഡിൽസ് വാങ്ങി കൊടുക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണം ചെയ്യുന്ന കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ മൈദയൊന്നും ഉപയോഗിക്കാതെ തന്നെ നല്ല രുചികരമായ ഹെൽത്തിയായ നൂഡിൽസ് എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ നൂഡിൽസ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഗോതമ്പ് മാവാണ്. അതിനായി ആദ്യം തന്നെ ചപ്പാത്തി മാവിന്റെ പരുവത്തിൽ ഗോതമ്പ് മാവ് നല്ല രീതിയിൽ വെള്ളമൊഴിച്ച് സെറ്റാക്കി വയ്ക്കുക. മാവ് കുഴയ്ക്കുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാൻ മറക്കരുത്. അതിനു ശേഷം തയ്യാറാക്കി വെച്ച മാവിൽ നിന്നും ഓരോ ഉരുളകൾ എടുത്ത് അത് സേവനാഴിയിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇടിയപ്പത്തിന് പീച്ചുന്ന അതേ രീതിയിൽ വെള്ളം തിളപ്പിക്കാനായി വെച്ച് അതിലേക്ക് മാവ് പീച്ചി കൊടുക്കണം.
ഏകദേശം നൂഡിൽസിന്റെ രൂപത്തിൽ തന്നെയായിരിക്കും ഇപ്പോൾ മാവ് ഉണ്ടാവുക. മാവ് നല്ലതുപോലെ വെന്തു വന്നു കഴിഞ്ഞാൽ അത് ഒരു സ്റ്റെയിനറിലേക്ക് ഇട്ട് നല്ല രീതിയിൽ അരിച്ചെടുക്കണം. ഈയൊരു സമയത്ത് അല്പം എണ്ണ കൂടി നൂഡിൽസിലേക്ക് ചേർത്തു കൊടുക്കാം. അടുത്തതായി ന്യൂഡിൽസ് തയ്യാറാക്കാൻ ആവശ്യമായ വെജിറ്റബിൾസ് എല്ലാം കട്ട് ചെയ്ത് വെക്കണം. ക്യാരറ്റ്, ക്യാബേജ്, ഉള്ളി, ക്യാപ്സിക്കം എന്നിവയാണ് പ്രധാനമായും ഉപയോഗിക്കേണ്ടത്. അടുത്തതായി ഒരു പാൻ അടുപ്പത്ത് വെച്ച് ഒന്ന് ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ചു എണ്ണ ഒഴിച്ചു കൊടുക്കുക.
ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ഇവയുടെ പച്ചമണമെല്ലാം പോയിക്കഴിയുമ്പോൾ ഉള്ളി, ക്യാപ്സിക്കം, ക്യാബേജ്, ക്യാരറ്റ് എന്നിവ കൂടി ചേർത്ത് വേവിച്ചെടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ സോയാസോസ്, ടൊമാറ്റോ സോസ്, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റി കുറച്ചുനേരം കൂടി അടച്ചുവെച്ച് വേവിക്കണം. ശേഷം തയ്യാറാക്കി വെച്ച നൂഡിൽസ് ചേർത്ത് മിക്സ് ചെയ്ത ശേഷം ചൂടോടെ സെർവ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
fpm_start( "true" );