ഈ രഹസ്യ ചേരുവ കൂടി ചേർത്ത് അച്ചാർ ഉണ്ടാക്കൂ രുചി ഇരട്ടിക്കും; ഒട്ടും കയ്പ്പില്ലാത്ത രുചിയൂറും വെള്ള നാരങ്ങ അച്ചാർ

White Naranga Achar Recipe : അച്ചാർ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ലല്ലേ. നാരങ്ങ അച്ചാർ എന്ന് കേട്ടാൽ തന്നെ വായില്‍ വെള്ളമൂറും. ചോറിന് കൂട്ടാൻ കറികൾ കുറവുള്ള ദിവസങ്ങളിൽ അച്ചാർ ഒരു പ്രധാന കൂട്ട് തന്നെയാണ്. സാധാരണ നമ്മൾ വെള്ള നാരങ്ങാ അച്ചാർ തയ്യാറാക്കുമ്പോൾ കൈപ്പ് രസം ഉണ്ടാവാറുണ്ടെന്ന് പലരും പരാതി പറയാറുണ്ട്. ഇവിടെ നമ്മൾ ഏറെ രുചികരമായ ഒട്ടും കയ്പ്പില്ലാത്ത വെള്ള നാരങ്ങ അച്ചാർ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

  • ചെറിയ നാരങ്ങ – 4 എണ്ണം
  • നല്ലെണ്ണ – 5 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • ഉലുവ വറുത്ത് പൊടിച്ചത് – 1/2 ടീസ്പൂൺ
  • കായപ്പൊടി – ഒരു നുള്ള്
  • പഞ്ചസാര – 5-6 ടേബിൾ സ്പൂൺ
  • വിനാഗിരി – 2-3 ടേബിൾ സ്പൂൺ

White Naranga Achar Recipe

ആദ്യമായി അത്യാവശ്യം വലുപ്പത്തിലുള്ള നാല് ചെറിയ നാരങ്ങ എടുത്ത് നന്നായി കഴുകി തുടച്ച് ഒട്ടും വെള്ളമില്ലാതെ എടുക്കണം. നല്ല പഴുത്ത നാരങ്ങ വേണം ഈ അച്ചാർ ഉണ്ടാക്കാൻ. അടുത്തതായി എടുത്തുവച്ച നാരങ്ങ ഒരു ഇഡലി പാത്രത്തിൽ ഇട്ട് അഞ്ചു മിനിറ്റോളം ആവി കൊള്ളിച്ചെടുക്കാം. നാരങ്ങ വെന്ത് ചെറുതായൊന്ന് പൊട്ടാൻ തുടങ്ങുന്ന പാകമാകുമ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്. ഫ്ലെയിം ഓഫ് ചെയ്ത് ഒരു മിനിറ്റ് കൂടെ ഈ പാത്രത്തിൽ തന്നെ നാരങ്ങ വെച്ച ശേഷം ചൂടാറാനായി മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ചൂടാറി വരുമ്പോൾ നാരങ്ങ ഒരു തുണി അല്ലെങ്കിൽ ടിഷ്യു ഉപയോഗിച്ച് ഒട്ടും വെള്ളമയമില്ലാത്ത രീതിയിൽ നല്ലപോലെ തുടച്ചെടുക്കാം. ശേഷം നാരങ്ങ ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒരു ബൗളിലേക്ക് ചേർക്കാം.

കൂടെ ആവശ്യത്തിന് ഉപ്പു കൂടെ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കാം. രണ്ടു പ്രാവശ്യം ആയിട്ടാണ് നമ്മൾ ഇതിലേക്ക് ഉപ്പ് ചേർക്കുന്നത്. ആദ്യം കുറച്ച് ഉപ്പ് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഇത് ഒരു ദിവസത്തോളം അടച്ച് വെച്ച് സൂക്ഷിക്കാം. ശേഷം പിറ്റേ ദിവസം ഇതേസമയത്ത് തന്നെ എടുത്താണ് നമ്മൾ ഇതിലേക്ക് ആവശ്യമായ പൊടികളെല്ലാം ചേർത്തു കൊടുക്കുന്നത്. നാരങ്ങ നല്ലപോലെ സോഫ്റ്റ് ആയി കിട്ടാനും നാരങ്ങയിൽ നിന്ന് വെള്ളമൂറി നല്ല വെള്ളമയം കിട്ടാനും ഇത് സഹായിക്കും. അടുത്തതായി ഒരു പാൻ ചൂടാവാൻ വെച്ച് അതിലേക്ക് അഞ്ച് ടേബിൾ സ്പൂൺ നല്ലെണ്ണ ചേർത്തു കൊടുക്കാം. അച്ചാർ കേടുകൂടാതെ സൂക്ഷിക്കാൻ എണ്ണ അധികം ചേർക്കുന്നതാണ് ഉത്തമം. ഒട്ടും കൈപ്പില്ലാത്ത രുചികരമായ വെള്ള നാരങ്ങ അച്ചാർ നിങ്ങളും തയ്യാറാക്കി നോക്കൂ. White Naranga Achar Recipe Video Credit : Tasty Treasures by Rohini

Also Read : ഒട്ടും കയ്പ്പില്ലാതെ നാരങ്ങ അച്ചാർ; സദ്യകളിൽ വിളമ്പുന്ന അച്ചാറിന്റെ ആ രുചി രഹസ്യം ഇതാണ്, പെർഫെക്റ്റ് നാരങ്ങ അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ | Sadhya Special Lemon Pickle Recipe

AcharAchar RecipeNaranga AcharNaranga Achar RecipeWhite Naranga Achar Recipe
Comments (0)
Add Comment