ഇതൊരു തുള്ളി മതി.!! ഫർണിച്ചറുകളിൽ ഇനി ഒരിക്കലും പൂപ്പൽ വരില്ല; വാതിൽ, ജനൽ, കട്ടില, സോഫ, കസേര എല്ലാം പുത്തൻ ആയിരിക്കും | Wood Furniture Mold Repellent
Wood Furniture Mold Repellent : വീട്ടിനുള്ളിലെ പൂപ്പൽ കളഞ്ഞു മടുത്തോ, പ്രതിവിധിയുണ്ട്. മഴക്കാലത്ത് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് പൂപ്പൽ. മൺസൂൺ കാലം ഈർപ്പവും നനവും കൊണ്ടുവരുന്നതോടെയാണ് വീടുകളിൽ പൂപ്പലിന്റെ വളർച്ചയ്ക്ക് കാരണമാകുന്നത്. ഈർപ്പം ഏറെയുള്ള അടുക്കളയിലും ബാത്റൂമിനും പുറമേ ഫർണിച്ചറുകൾ, ഭിത്തികൾ എന്നിവയും പൂപ്പലിന്റെ ആവാസ കേന്ദ്രമാണ്.
അലർജി, ആസ്മ, ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കും ഇവ കാരണമാകാം. പൂപ്പൽ തടയാനും നീക്കം ചെയ്യാനും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം. ഫർണിച്ചറുകളിലെ പൂപ്പൽ മാറ്റുന്നതിനും പിന്നീട് ഒരിക്കലും വരാതെ തടയുന്നതിനും ആയുള്ള ഒരു കിടിലൻ ഐഡിയയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. ആദ്യമായി ഒരു പാനിൽ മൂന്നു ഗ്ലാസ് വെള്ളമെടുത്ത് അടുപ്പിൽ വച്ച് നന്നായി തിളപ്പിച്ച് എടുക്കണം. വെള്ളം നന്നായി തിളച്ചു വരുന്ന സമയത്ത് ഇതിലേക്ക് ഒരു സ്പൂൺ ചായപ്പൊടി ചേർത്ത് കൊടുക്കണം. വീണ്ടും ഇത് നല്ലപോലെ തിളപ്പിച്ചെടുക്കണം.
ചായപ്പൊടിയുടെ സത്തെല്ലാം ഈ വെള്ളത്തിലേക്ക് ഇറങ്ങി വരുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. തീ ഓഫ് ചെയ്തശേഷം ഇത് ചെറുതായെന്ന് ചൂടാറാനായി മാറ്റിവയ്ക്കണം. ശേഷം ഇതിന്റെ ചായപ്പൊടി എല്ലാം മാറ്റി തേയില വെള്ളം മാത്രം ഒരു പാത്രത്തിലേക്ക് ഒഴിക്കണം. ഫർണിച്ചറുകളിലെ പൂപ്പൽ മാറ്റാനും പിന്നീട് അത് വരാതിരിക്കാനും ഫർണിച്ചറുകൾക്ക് നല്ല തിളക്കം ലഭിക്കാനും ഒക്കെ വിനാഗിരി വളരെ ഉപകാരപ്രദമാണ്.
ഇതിലേക്ക് 2 സ്പൂൺ വിനാഗിരിയും അഞ്ചു തുള്ളിൽ ഉജാലയും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം. അടുത്തതായി ഒരു തുണിയെടുത്ത് ഈ വെള്ളത്തിൽ മുക്കിയെടുത്ത ശേഷം പിഴിഞ്ഞ് അതിലെ ജലാംഷമൊക്കെ കളഞ്ഞ ശേഷം പൂപ്പൽ ഉള്ള ഭാഗത്ത് നല്ലപോലെ തുടച്ച് വൃത്തിയാക്കി എടുക്കണം. മരത്തിന്റെ ഫർണിച്ചറുകളിലെ വെളുത്ത പാടുകളും മറ്റും പോകുന്നതിനും ഈ വെള്ളം ഉപയോഗിച്ച് തുടച്ചെടുത്താൽ മതിയാകും. പൂപ്പൽ വരാതിരിക്കുന്നതിനുള്ള അടുത്ത ടിപ്പിനായി വീഡിയോ കണ്ട് നോക്കൂ. Wood Furniture Mold Repellent Video Credit : Ansi’s Vlog
Wood Furniture Mold Repellent
- Clean Existing Mold Properly
- Keep It Dry
- DIY Essential Oil Spray
- Lemon Oil Polish
- Use Borax for Protection
- Improve Airflow
- Avoid These Mistakes
